ലുലുമാളിലെ എസ്കലേറ്ററില്‍ നിന്ന് വീണ് പിഞ്ച് കുഞ്ഞ് മരിച്ചു
കൊച്ചി: ഇടപ്പള്ളി ലുലുമാളിലെ എസ്കലേറ്ററില്‍ നിന്ന് താഴെ വീണ് ഒന്നര വയസുകാരി മരിച്ചു. എസ്‌കലേറ്റര്‍ വഴി മുകളിലേയ്ക്ക് കയറുമ്പോഴാണ് അമ്മയുടെ കൈയ്യില്‍ നിന്നും താഴെ വീണ് പിഞ്ച് കുഞ്ഞ് മരിയ്ക്കുന്നത്.
മലപ്പുറം വളാഞ്ചേരി സ്വദേശി മുസ്തഫയുടെ ഒന്നരവയസ് പ്രായമുള്ള മകള്‍ സ്വയ ഫാത്തിമയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ലുലുമാളിലെ രണ്ടാം നിലയില്‍ വച്ചാണ് കുഞ്ഞ് അമ്മയുടെ കൈയ്യില്‍ നിന്നും താഴെ വീണത്.

താഴെ വീണ കുഞ്ഞിനെ ആശുപത്രിയിലേയ്ക്ക് ഉടന്‍ തന്നെ എത്തിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും കുഞ്ഞ് മരിച്ചു. കേരളത്തി ല്‍ ഇത്തരം സംഭവങ്ങള്‍ വളരെ കുറവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശ രാജ്യങ്ങളില്‍ ലിഫ്റ്റില്‍ കുടുങ്ങിയും എസ്കലേറ്ററില്‍ നിന്ന് തെന്നി വീണും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്












Click it and Unblock the Notifications