Get Updates
Get notified of breaking news, exclusive insights, and must-see stories!

3 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിക്കല്‍: യുവതിയെ തിരഞ്ഞ് പോലീസ് വീട്ടില്‍, ബന്ധുക്കള്‍ക്ക് ഞെട്ടല്‍

കോഴിക്കോട്: മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിക്ക് മുന്‍പില്‍ ഉപേക്ഷിച്ച സംഭവത്തില്‍ വിദേശത്തേക്ക് കടന്ന പിതാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തില്‍ പോലീസ്. ഇയാള്‍ വിദേശത്തേക്ക് കടന്നിരിക്കാമെന്നാണ് പോലിസിന്‍റെ നിഗമനം. കുഞ്ഞിന്‍റെ അമ്മയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാസം 28 ന് രാവിലെ എട്ടരയോടെയായിരുന്നു നാല് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാങ്കാവ് തിരുവണ്ണൂർ മാനാരിക്കു സമീപം ഇസ്ലാഹിയ പള്ളി പരിസരത്ത് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശൂര്‍ സ്വദേശിയായ യുവതിയെ പന്നിയങ്ക പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..

കത്ത്

കത്ത്

‘ഈ കുഞ്ഞിന് നിങ്ങൾ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങൾ ഇതിനെ നോക്കണം. ഞങ്ങൾക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്സിനും കൊടുക്കണം'-എന്ന കുറിപ്പോടെയായിരുന്നു കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ചത്.

ആരോഗ്യവതി

ആരോഗ്യവതി

തുടര്‍ന്ന് കുഞ്ഞിനെ തുടർന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് എത്തിച്ച് പരിശോധന നടത്തി. പൊക്കിള്‍ കൊടിയില്‍ ചെറിയ പഴുപ്പുണ്ട് എന്നതൊഴിച്ചാല്‍ 2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയായിരുന്നു.

പൊക്കിള്‍ കൊടിയില്‍ ടാഗ്

പൊക്കിള്‍ കൊടിയില്‍ ടാഗ്

പൊക്കിള്‍ കൊടിയില്‍ ടാഗ് കെട്ടിയതിനാൽ ഏതോ ആശുപത്രിയിലാണ് പ്രസവം നടന്നതെന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. എന്നാല്‍ ടാഗില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ ഇതുവഴിയുള്ള അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യമായില്ല.

പരിശോധന

പരിശോധന

തുടര്‍ന്ന് കുഞ്ഞിനെ തുടർന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് എത്തിച്ച് പരിശോധന നടത്തി. പൊക്കിള്‍ കൊടിയില്‍ ചെറിയ പഴുപ്പുണ്ട് എന്നതൊഴിച്ചാല്‍ 2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയായിരുന്നു.

വിമാനത്താവളത്തില്‍

വിമാനത്താവളത്തില്‍

പിന്നീട് പള്ളി പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളെ കുറിച്ചുള്ള വിവരം ലഭിച്ചത്. കോഴിക്കോട് വിമാനത്താവളത്തിലെ കടയില്‍ ജോലി ചെയ്യുന്ന യുവതിയാണ് യുവാവിനൊപ്പം ചേര്‍ന്ന് പള്ളിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പോലീസ് കണ്ടെത്തി.

പ്രസവം ബെംഗളൂരുവില്‍

പ്രസവം ബെംഗളൂരുവില്‍

ബെംഗളൂരിവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവം നടന്നയുടനെ കുഞ്ഞുമായി യുവാവും യുവതിയും കോഴിക്കോട് എത്തുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിക്കാനായിരുന്നു ഇരുവരുടേയും തീരുമാനം. 21 വയസ്സായിരുന്നു 2 പേരുടേയും പ്രായം.

യുവാവിന്‍റെ നിര്‍ദ്ദേശം

യുവാവിന്‍റെ നിര്‍ദ്ദേശം

യുവാവിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് യുവതി പോലീസിനോട് പറ‍ഞ്ഞിരിക്കുന്നത്. ബൈക്കിലെത്തിയ ഇരുവരും മനാരിലിയിലുള്ള ഇസ്ലാഹിയ പള്ളിക്ക് മുമ്പിലെത്തി കുട്ടിയെ കിടത്തി കടന്നു കളയുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

പള്ളിക്ക് സമീത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് 2 പേര്‍ ബൈക്കില്‍ വരുന്ന ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. പിന്നീട് ഇവര്‍ പോയ വഴിയിലേയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. അതില്‍ നിന്നാണ് ബൈക്കിന്‍റെ നമ്പര്‍ പോലീസിന് ലഭിച്ചു. അതില്‍ നിന്നാണ് മലപ്പുറം സ്വദേശിയായി യുവാവിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

വിദേശത്തേക്ക്

വിദേശത്തേക്ക്

പോലീസ് അന്വേഷിച്ച് എത്തുമ്പോഴേക്കും യുവാവ് വിദേശത്തേക്ക് കടന്നിരുന്നു. യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലെ കടയില്‍ ജോലി ചെയ്യുന്ന യുവതിയെക്കുറിച്ചും വിവരം ലഭിക്കുന്നത്.

കുടുംബത്തിന്‍റെ ഞെട്ടല്‍

കുടുംബത്തിന്‍റെ ഞെട്ടല്‍

എയര്‍പോര്‍ട്ടിലെത്തി അന്വേഷിച്ചതിലൂടെ യുവതി നാട്ടിലാണെന്ന് മനസ്സിലാക്കിയ പോലീസ് നേരെ തൃശൂരിലെ വീട്ടിലെത്തി. ബന്ധുവീട്ടില്‍ വെച്ചാണ് പോലീസ് യുവതി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്ന കാരണം എന്താണെന്നു ബന്ധുക്കൾ തിരക്കിയപ്പോഴാണ് യുവതി പ്രസവിച്ചെന്നും കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചെന്നും അവർ അറിയുന്നത്.

യുവാവിനെ നാട്ടിലെത്തിക്കാന്‍

യുവാവിനെ നാട്ടിലെത്തിക്കാന്‍

അറസ്റ്റ് ചെയ്ത യുവതി ശാരീരികാസ്വാസ്ഥ്യം പ്രകടപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. യുവാവിനെ നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ച് വരികയാണ്. പന്നിയങ്കര പോലീസിന്‍റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+