ജീപ്പില്‍ നിന്നും വനപാതയില്‍ തെറിച്ച് വീണ് പിഞ്ച് കുഞ്ഞ്; അത്ഭുതകരമായ രക്ഷപ്പെടല്‍, വീഡിയോ
ഇടുക്കി: ഓടിക്കൊണ്ടിരിക്കുന്ന ജീപ്പില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ ഒന്നരവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടുക്കി രാജമലയില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.വണ്ടിയില്‍ നിന്നും വീണ കുഞ്ഞ് ചെക്ക് പോസ്റ്റില്‍ ഇഴഞ്ഞെത്തുകയായിരുന്നു. കുഞ്ഞിനെ കണ്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു.

കമ്പളിക്കണ്ടം സ്വദേശികളുടെ കുഞ്ഞാണ് അപകടത്തില്‍ പെട്ടത് .പളനിയില്‍ നിന്നുള്ള മടക്കയാത്രയിലായിരുന്നു ഇവര്‍. രാജമല ചെക്പോസ്റ്റിന് അടുത്തെത്തിയപ്പോള്‍ കുഞ്ഞ് ജീപ്പില്‍ നിന്ന് വീണു പോവുകയായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ ഇതറിഞ്ഞിരുന്നില്ല. 40 കിമി കഴിഞ്ഞപ്പോഴാണ് ഇവര്‍ കുഞ്ഞ് വീണ കാര്യം അറിഞ്ഞത്. വന്യജീവി സാന്നിധ്യമുള്ള മേഖലയാണിത്.
അതേസമയം താഴെ വീണ കുഞ്ഞ് മുട്ടിലിഴഞ്ഞ് ചെക്ക് പോസ്റ്റിലെത്തി. കുഞ്ഞിനെ കണ്ട ഉടനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. രാത്രി തന്നെ പോലീസ് മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ കൈമാറി.












Click it and Unblock the Notifications