കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓവ് ചാലില്‍ നിന്ന് കരച്ചില്‍.. വീട്ടമ്മ കൈയ്യിട്ട് നോക്കിയപ്പോള്‍ പൊക്കിള്‍ കൊടി മുറിക്കാത്ത കുഞ്ഞ്

  • By Desk
Google Oneindia Malayalam News

ചെന്നൈ: സ്വാതന്ത്യ ദിനത്തിൻറെ അന്നു പുലർച്ചെ പാൽക്കാരൻ പറഞ്ഞിട്ടാണ് വീട്ടമ്മയായ ഗീത വീടുനു പുറത്തേക്ക് വരുന്നത്. സമീപത്തെ ഓവു ചാലിൽ നിന്നും ഒരു കരച്ചിൽ കേൾക്കുന്നുണ്ടെന്ന് പറഞ്ഞ അയാളുടെയൊപ്പം ഗീതയും ഓവുചാലിനടുത്തേക്കെത്തി. ഒരു കോഴിക്കുഞ്ഞിന്റെ കരച്ചിൽ പോലെയാണ് ഗീതയ്ക്ക് ആ കരച്ചിൽ തോന്നിയത്. എന്തുതന്നെയായാലും അതിനെ രക്ഷിക്കണമെന്നോര്‍ത്ത് അവര്‍ ഓവുചാലിനുള്ളിലേക്ക് കൈയ്യ് ഇറക്കി നോക്കി.

കഴുത്തറ്റം വെള്ളം!! വീടും മുങ്ങി!! നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയേയും കുടുംബത്തേയും രക്ഷപ്പെടുത്തി!!കഴുത്തറ്റം വെള്ളം!! വീടും മുങ്ങി!! നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയേയും കുടുംബത്തേയും രക്ഷപ്പെടുത്തി!!

ദുരിതാശ്വാസ ക്യാമ്പിലേക്ക് കാറിന്‍റെ ഡിക്കി നിറയെ സാധനങ്ങള്‍ എത്തിച്ച് നടന്‍ ടൊവീനോ... വീഡിയോദുരിതാശ്വാസ ക്യാമ്പിലേക്ക് കാറിന്‍റെ ഡിക്കി നിറയെ സാധനങ്ങള്‍ എത്തിച്ച് നടന്‍ ടൊവീനോ... വീഡിയോ

kiddd-1534422757.jpg -

എന്നാല്‍ വലിച്ചെടുത്തപ്പോള്‍ ഗീത അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. പൊക്കിള്‍ കൊടി പോലും മുറിച്ച് മാറ്റാത്ത ഒരു പൊടി കുഞ്ഞ്. ഉടന്‍ അവര്‍ കുഞ്ഞിന്‍റെ കാല് പിടിച്ച് അഴുക്ക് ചാലില്‍ നിന്ന് പുറത്തേക്കെടുത്തു.ഒട്ടും വൈകിയില്ല വെള്ളമുപയോഗിച്ച് തുടച്ച് വൃത്തിയാക്കി. ഉടന്‍ തന്നെ കുഞ്ഞിനെ ചെന്നൈയിലെ എഗ്മോർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ ലഭിച്ച കുഞ്ഞായതിനാല്‍ താന്‍ ആ കുഞ്ഞിന് 'സ്വാതന്ത്ര്യം' എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ഗീത പറഞ്ഞു. എന്തായാലും കുഞ്ഞ് ഇപ്പോള്‍ ആരോഗ്യവാനായിരിക്കുകയാണ്.

കുഞ്ഞിനെ കുറച്ച് ദിവസങ്ങൾക്കു ശേഷം ശിശുഭവനത്തിലേയ്ക്ക് അയക്കുവാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഗീത കുഞ്ഞിനെ ഓവുചാലിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗീത ചെയ്ത പ്രവൃത്തിയെ അഭിനന്ദിച്ചും ഒട്ടേറെ ആളുകൾ രംഗത്തെത്തിയിട്ടുണ്ട്

വീട്ടില്‍ വെള്ളം കയറി! നടി മല്ലികാ സുകുമാരനെ രക്ഷപ്പെടുത്തി!! രക്ഷപ്പെടുത്തിയത് ചെമ്പില്‍ കയറ്റി!!വീട്ടില്‍ വെള്ളം കയറി! നടി മല്ലികാ സുകുമാരനെ രക്ഷപ്പെടുത്തി!! രക്ഷപ്പെടുത്തിയത് ചെമ്പില്‍ കയറ്റി!!

English summary
baby rescued from drainage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X