കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടൻ ജയസൂര്യക്ക് കുരുക്ക് മുറുകുന്നു? തദ്ദേശ ട്രൈബ്യൂണൽ അപ്പീൽ തള്ളി, ജയസൂര്യക്ക് ഇനി രക്ഷയില്ല?

കൊച്ചി ചിലവന്നൂർ കായൽ കയ്യേറി അനധികൃതമായി നിർമ്മാണ പ്രവർത്തനം നടത്തിയെന്നാണ് ജയസൂര്യക്കെതിരെയുള്ള കേസ്.

Google Oneindia Malayalam News

Recommended Video

cmsvideo
നടൻ ജയസൂര്യക്ക് കുരുക്ക് മുറുകുന്നു | Oneindia Malayalam

തിരുവനന്തപുരം: കായൽ കയ്യേറി നിർമ്മാണ പ്രവർത്തനം നടത്തിയെന്ന കേസിൽ നടൻ ജയസൂര്യക്ക് തിരിച്ചടി. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ജയസൂര്യ നൽകിയ അപ്പീൽ തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണൽ തള്ളി.

കൊച്ചി ചിലവന്നൂർ കായൽ കയ്യേറി അനധികൃതമായി നിർമ്മാണ പ്രവർത്തനം നടത്തിയെന്നാണ് ജയസൂര്യക്കെതിരെയുള്ള കേസ്. കായൽ കയ്യേറി നടത്തിയ നിർമ്മിച്ച ചുറ്റുമതിലും ബോട്ട് ജെട്ടിയും പൊളിച്ചുനീക്കണമെന്ന് കൊച്ചി കോർപ്പറേഷൻ നേരത്തെ ഉത്തരവിട്ടിരുന്നു.

അപ്പീൽ...

അപ്പീൽ...

ചിലവന്നൂർ കായൽ കയ്യേറി നടത്തിയ നിർമ്മാണ പ്രവർത്തനം പൊളിച്ചുനീക്കണമെന്നുള്ള ഉത്തരവിനെതിരെയാണ് ജയസൂര്യ തദ്ദേശ ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാൽ നടന്റെ അപ്പീൽ തള്ളിയ ട്രൈബ്യൂണൽ, കൊച്ചി കോർപ്പറേഷന്റെ ഉത്തരവ് നടപ്പാക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.

കടവന്ത്രയിൽ...

കടവന്ത്രയിൽ...

കൊച്ചി കടവന്ത്രയിൽ ചിലവന്നൂർ കായൽ കയ്യേറി ചുറ്റുമതിലും ബോട്ട് ജെട്ടിയും നിർമ്മിച്ചെന്ന് ആരോപിച്ച് എറണാകുളം കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ജയസൂര്യക്കെതിരെ പരാതി നൽകിയത്. തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിടുകയും ചെയ്തു.

വൈകി..

വൈകി..

എന്നാൽ നടനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും കേസിൽ കുറ്റപ്പത്രം സമർപ്പിക്കാൻ വൈകിയിരുന്നു. ഇതിനെതിരെ പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് കേസിൽ പുരോഗതിയുണ്ടായത്.

മൂന്നാം പ്രതി...

മൂന്നാം പ്രതി...

കോടതി ഇടപെടലിനെ തുടർന്ന് അന്വേഷണസംഘം പിന്നീട് കേസിൽ കുറ്റപ്പത്രം സമർപ്പിച്ചു. നടൻ ജയസൂര്യയെ മൂന്നാം പ്രതിയാക്കിയാണ് കായൽ കയ്യേറ്റ കേസിൽ കുറ്റപ്പത്രം സമർപ്പിച്ചത്.

ഉത്തരവ്...

ഉത്തരവ്...

ജയസൂര്യ കായൽ കയ്യേറി നിർമ്മാണ പ്രവർത്തനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കയ്യേറ്റം പൊളിച്ചുനീക്കാൻ കൊച്ചി കോർപ്പറേഷനും ഉത്തരവിട്ടിരുന്നു. 14 ദിവസനത്തിനകം കയ്യേറ്റം പൊളിച്ചുനീക്കണമെന്നാണ് ഉത്തരവിട്ടതെങ്കിലും ഇത് നടപ്പാക്കിയിരുന്നില്ല.

 തീരദേശ നിയമം...

തീരദേശ നിയമം...

കയ്യേറ്റം പൊളിച്ച് നീക്കാൻ ഉത്തരവിട്ടിട്ടും അത് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മുൻ കൊച്ചി മേയർ ടോമി ചെമ്മണി രംഗത്തെത്തിയതും വൻ വിവാദമായിരുന്നു. തീരദേശ പരിപാലന നിയമവും കെട്ടിടനിർമ്മാണ ചട്ടവും ലംഘിച്ചാണ് നിർമ്മാണ പ്രവർത്തനം നടത്തിയെന്ന് വ്യക്തമായിട്ടും നടപടി സ്വീകരിച്ചില്ലെന്നായിരുന്നു ആരോപണം.

അനുമതി നൽകിയതിന്...

അനുമതി നൽകിയതിന്...

നിർമ്മാണ പ്രവർത്തനത്തിന് അനുമതി നൽകിയ നഗരസഭ സെക്രട്ടറിയെയും, ബിൽഡിങ് ഇൻസ്പെക്ടറെയും പ്രതിചേർത്താണ് കേസിൽ കുറ്റപ്പത്രം സമർപ്പിച്ചത്. പുറമ്പോക്കിലെ നിർമ്മാണം കണ്ടെത്തിയിട്ടും അത് തടയാതിരുന്നതിനാണ് ബിൽഡിങ് ഇൻസ്പെക്ടറെ രണ്ടാം പ്രതിയാക്കിയത്.

ജയസൂര്യക്ക് ലജ്ജ, എല്ലാവരും കണക്കെന്ന് ടോവിനോ, മാപ്പെന്ന് വിനയൻ... മധുവിന്‍റെ കൊലയിൽ കടുത്ത രോഷംജയസൂര്യക്ക് ലജ്ജ, എല്ലാവരും കണക്കെന്ന് ടോവിനോ, മാപ്പെന്ന് വിനയൻ... മധുവിന്‍റെ കൊലയിൽ കടുത്ത രോഷം

കഥകളിലെ ഉറങ്ങുന്ന സുന്ദരിയെ പോലെ ശ്രീദേവി.. നടിയെ ഏറ്റുവാങ്ങാനുള്ള നിയോഗം ഒരു മലയാളിക്ക്!കഥകളിലെ ഉറങ്ങുന്ന സുന്ദരിയെ പോലെ ശ്രീദേവി.. നടിയെ ഏറ്റുവാങ്ങാനുള്ള നിയോഗം ഒരു മലയാളിക്ക്!

മരിച്ചവരുടെ പ്രശസ്തി വിഷയമല്ല! ദുബായ് പോലീസിന്റെ പഴുതടച്ച അന്വേഷണം; മൊഴികൾ നിർണ്ണായകംമരിച്ചവരുടെ പ്രശസ്തി വിഷയമല്ല! ദുബായ് പോലീസിന്റെ പഴുതടച്ച അന്വേഷണം; മൊഴികൾ നിർണ്ണായകം

English summary
backwater encroachment; tribunal rejected the appeal which was submitted by actor jayasurya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X