എട്ടാമത്തെ പ്രസവത്തിന് എത്തിയ യുവതിയ്ക്ക് ഡോക്ടര്‍മാരുടെ മര്‍ദ്ദനം, സംഭവം കോഴിക്കോട്ട്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കൊളെജില്‍ പ്രസവത്തിന് എത്തിയ യുവതിയ്ക്ക് ഡോക്ടര്‍മാരുടേയും ആശുപത്രി അധികൃതരുടേയും ചീത്തവിളിയും മര്‍ദ്ദനവും. എട്ടാമത്തെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കൊളെജില്‍ എത്തിയ യുവതിയ്ക്കാണ് ദുരനുഭവം ഉണ്ടായത്.
ലേബര്‍ റൂമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഗര്‍ഭാശയം നീക്കം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്രേ. പ്രസവയന്ത്രമെന്നും യുവതിയെ പരിഹസിച്ചു. വേദനകൊണ്ട് പുളഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ഏഴെണ്ണം പ്രസവിച്ചില്ലേ ഇനി എല്ലാം സ്വയം ചെയ്തോളൂ എന്നായിരുന്നു ആക്ഷേപം.

മുഖത്തും കാലിലും മര്‍ദ്ദിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിലായിരുന്ന യുവതിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കൊളെജിലേയ്ക്ക് മാറ്റിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത് മുതല്‍ പരിഹാസം തുടര്‍ന്നു. ലേബര്‍ റൂമിലെ മര്‍ദ്ദനം കൂടിയായപ്പോഴാണ് യുവതി പരാതിപ്പെട്ടത്. മെഡിക്കല്‍ കൊളെജ് പൊലീസിലാണ് പരാതി നല്‍കിയത്. ലേബര്‍ റൂമിലെത്തുന്ന യുവതികളോട് മോശമായി പെരുമാറുന്നത് പതിവാണെന്ന ആരോപണമുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications