'ചങ്കൂറ്റം ഉണ്ടെങ്കിൽ പ്രവാചകന്റെ പേരിൽ പടം എടുക്ക് റഹീമേ';ഈശോ വിവാദത്തിൽ എഎ റഹീമിന് നേരെ സൈബര്‍ അക്രമണം
കൊച്ചി; ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ 'ഈശോ'യ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന സെക്രട്ടറി എഎ റഹീമിന് നേരെ സൈബര്‍ ആക്രമണം. സിനിമയെ പിന്തുണച്ച് ഡിവൈഎഫ്ഐയുടെ നിലപാട് റഹീം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഹീമിനെതിരേയും ഒരുകൂട്ടർ തെറിവിളികളുമായി രംഗത്തെത്തിയത്.
വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ

ഈശോ സിനിമയ്‌ക്കെതിരെയുള്ള വിവാദം, ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റം എന്ന തലക്കെട്ടോടെയായിരുന്നു റഹീമിന്റെ കുറിപ്പ്.നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദം ദൗർഭാഗ്യകരമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റമാണ് ഇത്. സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ മാത്രമേ ഇത്തരം വിവാദങ്ങൾ ഉപകരിക്കുകയുള്ളൂവെന്നും ഡിവൈഎഫ്ഐ പോസ്റ്റിൽ പറയുന്നു.

സിനിമയുടെ പേരോ കഥാപാത്രങ്ങളുടെ പേരോ മതവികാരം വ്രണപ്പെടുത്തും എന്നൊക്കെയുള്ള വാദം ബാലിശമാണ്. കലാ ആവിഷ്‌കാരങ്ങളെ അതിന്റെ തലത്തിൽ സമീപിക്കുകയാണ് വേണ്ടത്. സ്വതന്ത്രമായ ആവിഷ്കാരങ്ങൾക്കുള്ള സാധ്യതകൾ ഇത്തരം വിവാദങ്ങൾ ഇല്ലാതാക്കും.അടുത്ത കാലത്തായി ഇത്തരം വിദ്വേഷ പ്രചരണങ്ങൾ ആവർത്തിക്കുകയാണ്. ഇത് പുരോഗമന കേരളത്തിന് കളങ്കമാണ്. സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും ഇത്തരം ഇടുങ്ങിയ ചിന്തകൾ തടസ്സമാകും. കൂടുതൽ നവീകരിക്കപ്പെടേണ്ട കാലത്തു മുൻപൊരിക്കലും ഇല്ലാത്തവിധം ആവിഷ്കാര സ്വാതന്ത്യത്തിന് മേൽ കടന്നാക്രമണം വർധിക്കുന്നത് ശുഭകരമായ കാര്യമല്ലെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു,

മാത്രമല്ലമതരാഷ്ട്ര വാദികൾക്ക് കൂടുതൽ രാഷ്ട്രീയ ഇന്ധനം പകരാൻ ഇത്തരം പ്രചാരണങ്ങൾ കാരണമാകും.വർഗീയതയും വെറുപ്പും സമൂഹത്തിൽ വളർത്താൻ നടക്കുന്ന നിന്ദ്യമായ നീക്കങ്ങൾക്കെതിരെ കേരളം ജാഗ്രതയോടെ നിലയുറപ്പിക്കണം. ചില ആദരണീയരായ ക്രൈസ്തവ സഭാ മേധാവികൾ ഈശോ വിവാദത്തിൽ സ്വീകരിച്ച സഹിഷ്ണുത ഉയർത്തിപ്പിടിക്കുന്ന നിലപാടുകൾ മാതൃകാപരവുമാണ്.കേരളത്തെ വിഭജിക്കാനുള്ള ഒരു നീക്കവും നമ്മൾ അംഗീകരിക്കരുത്. ശക്തമായ പ്രതിരോധം കേരളം ഇത്തരം വിവാദങ്ങൾക്കെതിരെ ഉയർത്തണം. വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന് താഴെയാണ് തെറിവിളികളും വിദ്വേഷ കമന്റുകളും നിറഞ്ഞത്.

റഹിമേ താങ്കൾക്ക് ചങ്കൂറ്റമുണ്ടെങ്കിൽ മുഹമ്മദ് - നോട്ട് ഫ്രം ഖുർആൻ എന്നൊരു സിനിമയിറക്കി കാണിക്കു.ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നൊരു പടം തിയേറ്ററിൽ ഇറക്കാതെ കാശ് കൊടുത്ത് വാങ്ങി അവസാനം യൂട്യൂബിൽ ജനങ്ങൾക്ക് മൊത്തം കാണിച്ച ടീമ്സ് ആണ് ഈ പറയുന്നത് അത് പോലെ ടിപി 51 എന്നൊരു സിനിമയെ പേടിച്ചു ഇറക്കാൻ വിടില്ല എന്ന ടീമ്സ് ആണ് ഇപ്പോൾ ഇതിനെ സപ്പോർട്ട് ചെയ്യുന്നത്, എന്നായിരുന്നു ഒരാളുടെ കമന്റ്.

'ഒരു മത വിഭാഗത്ത് അവഹേളിക്കുന്നതും അവർ : പാവനമായി കാണുന്ന ഒരു പേരിന് കോപ്രായങ്ങൾ കാട്ടിക്കൂട്ടാൻ കാണിക്കുന്ന തോന്യാസം ആണോ ആവിഷ്കാര സ്വാതന്ത്ര്യം തൊടുപുഴ ന്യുമാൻ കോളേജിലെ പ്രഫസറെ മറന്നു പോകരുത്, മറ്റൊരാൾ കുറിച്ചു.

വിമർശിക്കാൻ ഒരുപാട് സാധ്യകൾ ഉള്ള മതമാണ്. ഇത് അനുവദിച്ചു കൊടുത്താൽ ഇനിയും ഇത് പോലെ ഉണ്ടാകും. അത് കൊണ്ട് ഈശോ സിനിമ പേര് മാറ്റണം.ആവിഷ്കാര സ്വാതന്ത്ര്യം വല്ലവന്റെയും ചിലവിലല്ല. കൃസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിനെന്തു പറ്റി? അന്ന് ഇവരെവിടെ ആയിരുന്നു, എന്നായിരുന്നു ഒരാളുടെ ചോദ്യം.

പാര്‍വ്വതി തിരുവോത്ത് അഭിനയിച്ച നെറ്റ്ഫ്‌ളിക്‌സ് ചിത്രം 'ഇന്‍മൈ'യ്‌ക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തില്‍ നിലപാട് വ്യക്തമാക്കാതിരുന്നത് ഇരട്ടത്താപ്പാണെന്ന് മറ്റൊരു കമന്റ്. നിങ്ങൾ നിക്ഷപക്ഷം ആവു... നമ്മൾ കൂടെ നിൽകാം. അല്ലാതെ ഒരുമാതിരി ക്രിസ്ത്യൻസ് ന്റെ കാര്യത്തിൽ മാത്രം ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞു വരരുത്, എന്നും കമന്റിൽ പറയുന്നു.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications