Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചേച്ചി ചെയ്തത് വലിയൊരു കാര്യം തന്നെയാണ്'; നവ്യയെ കുറ്റപ്പെടുത്തി കമന്റ്, മറുപടിനൽകി സോഷ്യൽമീഡിയ

കല്പറ്റ: വലിയ നാശനഷ്ടമാണ് വയനാട്ടിലെ ഉരുൾപൊട്ടൽ ഉണ്ടാക്കിയത്. നിരവധി പേർക്ക് ജീവൻ നഷ്ടമായി, വീടും സമ്പാദ്യവും നഷ്ടമായി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുമ്പോഴും തങ്ങളുടെ ഉറ്റവരെക്കുറിച്ചുള്ള ആശങ്കയാണ് മനസ്സിൽ. ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടമായ മനുഷ്യരെ കേരളത്തിലെയും കേരളത്തിന് പുറത്തേയുമൊക്കെ ആളുകൾ ചേർത്ത് പിടിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളെ കൊണ്ട് ആവുന്ന തുക സംഭവാന ചെയ്യുന്നുണ്ട്.

സിനിമാ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. സ്ഥലത്ത് ഇല്ലാത്തതിനാൽ നവ്യയുടെ അച്ഛനും അമ്മയും മകനും ആണ് തുക കൈമാറിയത്. നവ്യയുടെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി കമന്റുകൾ വന്നിരുന്നു. എന്നാൽ ചില കുറ്റപ്പെടുത്തലുകളും ഉണ്ടായിരുന്നു.

mavaya

ഞാൻ കുമിളിയിൽ ഷൂട്ടിലാണ് , എന്റെ അസാന്നിധ്യത്തിൽ അച്ഛനും അമ്മയും മകനും ഞങ്ങളുടെ എളിയ കടമ വയനാട്ടിലെ സഹോദരങ്ങൾക്കായി പ്രാർത്ഥനയോടെ .ഇവിടെ സുരക്ഷിതയാണോ എന്ന് അന്വേഷിച്ച് മെസ്സേജ് അയക്കുന്ന കൂട്ടുകാർക്ക് , ഇതുവരെ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ് എന്നായിരുന്നു അച്ഛനും അമ്മയും മകനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന ചിത്രം പങ്കുവെച്ച് നവ്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. എന്നാൽ ഇങ്ങനെ ഫോട്ടോയിട്ട് എല്ലാവരെയും അറിയിക്കേണ്ടതുണ്ടോ എന്ന തരത്തിൽ ഒരു കമന്റ് വന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ തന്നെ ഈ കമന്റിന് മറുപടിയുമായി നിരവധിപേർ രം​ഗതത്ത് വന്നു.

കൊടുത്താലും കുറ്റം.. കൊടുത്തില്ലേലും കുറ്റം.... ബാക്കി ഉള്ളവർ കൊടുക്കുന്നത് പോലെ അല്ല സിനിമാ താരങ്ങൾ കൊടുക്കുന്നത്.. കാരണം കൊടുത്തു എന്ന് ഒരു പോസ്റ്റ് ഇട്ടില്ലേൽ നീയൊക്കെ വേറെ പോസ്റ്റ് ഇടുമ്പോൾ "സിനിമ നടി ആയിട്ടും പോലും കൊടുത്തില്ല എന്ന് പറഞ്ഞു വരും, എന്ത് ചെയ്താലും നല്ലത് കാണരുത്. ഒരുകൂട്ടം ജനങ്ങൾ ഉണ്ട് ഇവിടെ.... ഇന്ന് ഇങ്ങനെ ഓരോരുത്തരും കൊടുക്കുമ്പോഴും അതൊരു പ്രചോദനമായി എടുക്കുകയാണ് വേണ്ടത്... അതുകൊണ്ടുതന്നെ ചേച്ചി ചെയ്തത് വലിയൊരു കാര്യം തന്നെയാണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.

മോഹ​ൻലാൽ, മമ്മൂട്ടി, ഫഹദ്, നസ്രിയ, റിമി ടോമി, മഞ്ജുവാര്യർ, ജ്യോതിക, കാർത്തി, സൂര്യ, പേളിമാണി, ആസ്ഫ് ആലി, എന്നിങ്ങനെ നിരവധി താരങ്ങളാണ് ദുരിതാശ്വാസ നിധിയിലേത്ത് സംഭാവന ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+