'ഹണി റോസിന് പുതിയ എതിരാളി'; ഉദ്ഘാടനത്തിന് എത്തിയത് ഹണി റോസ്, അധിക്ഷേപം രേണുവിന്
ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗികാധിക്ഷേപത്തിന് കേസ് കൊടുത്തതിന് പിന്നാലെ ഹണി റോസിന് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടന്നത്. ഇപ്പോഴും ഹണി റോസ് പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് താഴെ മോശം കമന്റുകൾ വരാറുണ്ട്. ഹണി റോസിനെ പോലെ തന്നെ സോഷ്യൽ മീഡിയ സൈബർ ആക്രമണം നേരിടേണ്ടിവന്ന മറ്റൊരു വ്യക്തിയാണ് മരിച്ചുപോയ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി.
രേണു സുധി സോഷ്യൽ മീഡിയയിൽ റിലൂകൾ പങ്കുവെച്ച് തുടങ്ങിയതിന് പിന്നലെയാണ് വിമർശനം ഉയർന്നുതുടങ്ങിയത്. പിന്നീട് രേണു ഫോട്ടോഷൂട്ട് വീഡിയോകൾ പങ്കുവെച്ച് തുടങ്ങിയതിന് പിന്നാലെ രൂക്ഷമായ വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. കഴിഞ്ഞ ദിവസം രേണു സുധി ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയ വീഡിയോ വൈറൽ ആയിരുന്നു. ഒരുപാട് മോശം കമന്റുകൾ ഈ വീഡിയോയ്ക്ക താഴെ വന്നിരുന്നു.

ഉൽഘാടന സ്ഥലത്ത് ഒരീച്ചപോലുമില്ലല്ലോ,ആ അമ്മച്ചിക്ക് അല്പം കഞ്ഞി കുടിക്കാൻ കോടുക്കൂ, ഏതാ ഈ പല്ലുന്തി ച്യാച്ചി ? ഭർത്താവ് മരിച്ചത് ആഘോഷം ആയി അനുഗ്രഹം ആയി മാറിയ ഒരേ ഒരു അവതാരം, ഭർത്താവിന്റെ മരണം കൊണ്ട് ഉപകാരം ഉണ്ടായ സ്ത്രീ. ഒരു സ്റ്റേജിൽ വച്ച് സുധി കരഞ്ഞിട്ടുണ്ടുണ്ട് ..... മക്കളെയും ഭാര്യയെയും ഓർത്ത്. അയാളും ഭാര്യയും മക്കളും വിശന്നു തന്നെ കാത്തിരുന്ന കഥയും പറഞ്ഞിരുന്നു... സ്റ്റേജിൻ്റെ പിന്നിൽ. അദ്ദേഹം മനസിൽ അത്രേറെ പരിപാവനമായി കണ്ടിരുന്ന രൂപമാണോ ചേച്ചി ഇത് എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേ സമയം ഹണി റോസ് ഒരു ഉദ്ഘാടന ചടങ്ങിന് പങ്കെടുക്കുന്ന വീഡിയിയോക്ക് താഴെയും രേണുവിനെ അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകൾ ഉണ്ട്. ഹണി റോസിവന് പുതിയ എതിരാളി എത്തി ആരാണെന്ന് പറയാമോ എന്ന കമന്റിന് രേണുവിന്റെ പേരാണ് കുറെ ആളുകൾ കമന്റിട്ടത്. എന്നാൽ എന്തിനാണ് എപ്പോഴും രേണുവിനെ ഇങ്ങവെ കളിയാക്കുന്നത് എന്നാണ ചിലർ ചോദിക്കുന്നത്.
ഹണി റോസിനെതിരെയും മോശം കമന്റുകളുണ്ട്. സ്ത്രീക്ക് പേരിനു ലേശം ഉളുപ്പ് നല്ലതാണ്, ഇവൾ വീണ്ടും വന്നോ, എന്നിങ്ങനെയുള്ള കമന്റുകളാണ് ഹണി റോസിന്റെ വീഡിയോയ്ക്ക് താഴെ ഉള്ളത്. അതേ സമയം സൈബർ ആക്രമണങ്ങൾക്കെതിരെ ഹണി റോസും രേണു സുധിയും കൃത്യമായ നിലപാട് നേരത്തെ തന്നെ എടുത്തിട്ടുണ്ട്.
അടുത്തിടെയാണ് ബോഡി ഷെയ്മിംഗ് കമന്റുകളോട് ഹണി റോസ് പ്രതികരിച്ചത്. വെച്ച് കെട്ടിയാണ് നടി പലയിടത്തും പോകുന്നത് എന്ന് ചിലർ പറയാറുണ്ട്. ഇതേക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് വെച്ച് കെട്ടിയാൽ എന്താണ് പ്രശ്നം. ഇനി ഞാൻ വെച്ച് കെട്ടി പോയാൽ ആരെയാണ് ബാധിക്കുന്നത്? അത് എന്നെ ബാധിച്ചാൽ പോരെ.
ഇതൊക്കെ ഇവരെ എങ്ങനെയാണ് ബാധിക്കുന്നത്. എന്റെ ശരീരത്തിൽ ഞാൻ
നൂറ് ശതമാനം അഭിമാനിക്കുന്നു. ഇനി എനിക്ക് വെച്ച് കെട്ടണമെന്ന് തോന്നിയാൽ വെച്ച് കെട്ടാൻ എനിക്ക് അധികാരവും അവകാശവും ഉണ്ട് എന്നാണ് ഹണി റോസ് പറഞ്ഞത്. അത് പോലെ തന്നെ അഭിനയം തന്റെ ജോലിയാണെന്നും അത് താൻ തുടരുമെന്നും രേണുവും പറഞ്ഞിരുന്നു.












Click it and Unblock the Notifications