കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രന്റെ മകൾക്കെതിരെ അശ്ലീല പരാമർശം;യുവാവിനെ പൂട്ടി ഖത്തർ പോലീസ്

Google Oneindia Malayalam News

തിരുവനന്തപുരം; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ യുവാവിനെ കസ്റ്റഡിയിൽ എടുത്ത് ഖത്തർ പോലീസ്. പേരാമ്പ്ര സ്വദേശിയായ അജ്നാസാണ് കസ്റ്റഡിയിലായതെന്ന് ഖത്തർ റേഡിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

യുവാവിനെതിരെ ഖത്തറിലെ ഇന്ത്യൻ എംബസി നടപടി തുടങ്ങിയതായി വി മുരളീധരൻ അറിയിച്ചിരുന്നു. കെ.സുരേന്ദ്രൻ്റെ മകൾക്കെതിരെ സമൂഹമാധ്യമത്തിലൂടെ ഹീനമായ പരാമർശം നടത്തിയതിനെ ശക്തമായി അപലപിക്കുന്നു. ഖത്തറിലെ ഇന്ത്യൻ എംബസി നടപടികൾ തുടങ്ങിക്കഴിഞ്ഞു. ആദ്യപടിയായി സഭ്യമല്ലാത്ത പരാമർശം വന്ന പോസ്റ്റ് നീക്കം ചെയ്തുവെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

k surendran

ബാലിക ദിനത്തില്‍ എന്റെ മകള്‍ എന്റെ അഭിമാനം എന്ന കുറിപ്പോടെയാണ് കെ.സുരേന്ദ്രന്‍ മകളുമൊത്തുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഇതിന് താഴെയാണ് അജിനാസ് മകളെ അപമാനിക്കുന്ന തരത്തിൽ കമന്റിട്ടത്. സംഭവത്തിൽ ശക്തമായ നടപടിയാവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.

പെണ്‍കുട്ടിക്ക് നേരെ അശ്ലീലപരാമര്‍ശം നടത്തിയ യുവാവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജില്‍ നിരവധി പേർ കമന്റുകൾ ഇട്ടിരുന്നു. അജ്നാസിനെതിരെ നടപടിയെടുക്കണമെന്നും ജോലിയിൽ നിന്നും രാജ്യത്ത് നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കമന്റുകൾ.

മോദി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു, കേന്ദ്രത്തിന് കനത്ത താക്കീതാണ് കർഷക മുന്നേറ്റമെന്നും ജയരാജൻമോദി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു, കേന്ദ്രത്തിന് കനത്ത താക്കീതാണ് കർഷക മുന്നേറ്റമെന്നും ജയരാജൻ

'ഇത് സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തുന്ന ആസൂത്രിത സായുധ കലാപം'... കര്‍ഷക സമരത്തെ കുറിച്ച് ബിജെപി'ഇത് സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തുന്ന ആസൂത്രിത സായുധ കലാപം'... കര്‍ഷക സമരത്തെ കുറിച്ച് ബിജെപി

 കേരളത്തില്‍ ബിജെപിയുടെ അടിവേരിളക്കാന്‍ സിപിഎം, അപ്രതീക്ഷിത നീക്കത്തിന് പാര്‍ട്ടി നേതൃത്വം, പദ്ധതികള്‍ ഇങ്ങനെ കേരളത്തില്‍ ബിജെപിയുടെ അടിവേരിളക്കാന്‍ സിപിഎം, അപ്രതീക്ഷിത നീക്കത്തിന് പാര്‍ട്ടി നേതൃത്വം, പദ്ധതികള്‍ ഇങ്ങനെ

ദില്ലിയില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍, റോഡുകള്‍ അടച്ചുദില്ലിയില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍, റോഡുകള്‍ അടച്ചു

English summary
Bad Comments On K Surendran's family Photo in Facebook- Qatar Police Arrested One
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X