Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി കൂടുതൽ പ്രതിരോധത്തിൽ, കെ സുരേന്ദ്രനെതിരെ കേസെടുത്ത് ബദിയടുക്ക പോലീസ്

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥി സുന്ദരയ്ക്ക് കൈക്കൂലി നല്‍കി എന്നുളള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥിയായ വിവി രമേശന്‍ കെ സുരേന്ദ്രന് എതിരെ പരാതി നല്‍കിയിരുന്നു.

കര്‍ഷകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെയുള്ളവര്‍ രാത്രി പോലീസ് സ്‌റ്റേഷനില്‍ നടത്തിയ സമരം: ഹരിയാനയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

ബദിയടുക്ക പോലീസ് ആണ് കെ സുരേന്ദ്രന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 171 (ബി), 171 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബിജെപി അധ്യക്ഷനെതിരെ കേസെടുത്തിരിക്കുന്നത്. ഇത് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ks

കെ സുരേന്ദ്രന് എതിരെ കേസ് എടുക്കാന്‍ ആവശ്യപ്പെട്ട് വിവി രമേശന്‍ കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇത് പ്രകാരം കേസ് എടുക്കാന്‍ കോടതി അനുമതി നല്‍കി. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് പോലീസ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പോലീസ് അല്ല പരാതിക്കാരനാണ് കോടതിയെ സമീപിക്കേണ്ടത് എന്ന് വ്യക്തമാക്കി പോലീസിന്റെ അപേക്ഷ കോടതി നിരസിച്ചിരുന്നു. ഇതോടെയാണ് ഇടത് സ്ഥാനാര്‍ത്ഥി കോടതിയെ സമീപിച്ചത്.

കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയ കെ സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ പണം നല്‍കി എന്നുളള വെളിപ്പെടുത്തലാണ് ബിജെപിയെ വെട്ടിലാക്കിയത്. നേതാക്കള്‍ വീട്ടിലെത്തി രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കി എന്നാണ് സുന്ദര വെളിപ്പെടുത്തിയത്. മാത്രമല്ല പത്രിക പിന്‍വലിക്കാന്‍ വേണ്ടി തന്നെ ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ട് പോയതായും സുന്ദര പോലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് പ്രകാരം തട്ടിക്കൊണ്ട് പോകല്‍ അടക്കമുളള വകുപ്പുകള്‍ ചേര്‍ത്ത് കൂടുതല്‍ ബിജെപി നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തേക്കും

സിമ്പിള്‍ സാരി ലുക്കില്‍ തിളങ്ങി നടി ഭൂമിക ചൗള; പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Suresh Gopi directed by central leadership to evaluate party’s defeat in polls | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+