കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗ് സ്ഥാപക നേതാവ് ബാഫഖി തങ്ങളുടെ കുടുംബം ബിജെപിയിലേക്ക്; എംടി രമേശുമായി ചര്‍ച്ച നടത്തി

Google Oneindia Malayalam News

തിരുവനന്തപുരം: ആറ് മാസത്തോളം നീണ്ടുനില്‍ക്കുന്ന ബിജെപിയുടെ മെമ്പര്‍ഷിപ്പ് ക്യാംപയ്ന് ഈ മാസം ആറിന് ദേശീയ തലത്തില്‍ തുടക്കം കുറിച്ചു കഴിഞ്ഞു. കേരളമുള്‍പ്പടേയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക ശ്രദ്ധയൂന്നിക്കൊണ്ടാണ് ബിജെപി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്. ആറുമാസം കൊണ്ട് പാര്‍ട്ടിയുടെ അംഗസംഖ്യ 100 ശതമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളാണ് സംസ്ഥാനത്ത് ബിജെപി ആവിഷ്കരിക്കുന്നത്.

<strong>അപകടം നിറഞ്ഞ വഴികളിലൂടെ 7 വയസുകാരന്റെ മൃതദേഹവുമായി ഇന്ത്യൻ സൈന്യം; പാകിസ്താന് കൈമാറി</strong>അപകടം നിറഞ്ഞ വഴികളിലൂടെ 7 വയസുകാരന്റെ മൃതദേഹവുമായി ഇന്ത്യൻ സൈന്യം; പാകിസ്താന് കൈമാറി

കേരളത്തിലെ അംഗസംഖ്യ 40 ലക്ഷമാക്കണം എന്നാണ് അമിത് ഷാ കേരള ബിജെപി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ നിര്‍ണ്ണായകമായ കേരളത്തില്‍ മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അബ്ദുള്ളകുട്ടിയെ ബിജെപിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുമെന്നും ബിജെപി കണക്ക് കൂട്ടുന്നു. ഇതിനിടയിലാണ് കേരളത്തിലെ പ്രമുഖനായ ഒരു ലീഗ് നേതാവും ബിജെപിയിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍

ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍

ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക ടീമിനെ തന്നെയാണ് മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍റെ ഭാഗമായി ബിജെപി തയ്യാറാക്കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയോടുള്ള അകല്‍ച്ച മാറ്റിയെടുത്ത് പാര്‍ട്ടിയിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ ടീമിന്‍റെ ലക്ഷ്യം. പ്രമുഖരായ മുസ്ലിം നേതാക്കളെ ആദ്യം പാര്‍ട്ടിയില്‍ എത്തിച്ച് സാധാരണ ജനങ്ങളിലും ബിജെപിക്ക് അനുകൂല മനോവികാരം ഉണ്ടാക്കിയെടുക്കലാണ് ലക്ഷ്യം. ഈ നീക്കങ്ങളുടെ ഭാഗമായാണ് മുസ്ലിം ലീഗ് സ്ഥാപകനേതാക്കളിലൊരാളായ സെയ്ദ് ബാഫഖി തങ്ങളുടെ മകനുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയത്.

സെയ്ദ് താഹ ബാഫഖി

സെയ്ദ് താഹ ബാഫഖി

ബാഫഖി തങ്ങളുടെ മകന്‍റെ മകനും ബാഫഖി തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാനുമായ സെയ്ദ് താഹ ബാഫഖി തങ്ങളുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശാണ് കോഴിക്കോട് കൂടിക്കാഴ്ച്ച നടത്തിയത്. ഇതോടെയാണ് സെയ്ദ് ബാഫഖി തങ്ങളുടെ കുടുംബം ബിജെപിയിലേക്കെന്ന സൂചന ശക്തമായത്. മുസ്ലിം ലീഗിന്‍റെ സമുന്നത നേതാവായിരുന്നു ബാഫഖി തങ്ങളുടെ കുടുംബത്തെ തന്നെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിയുന്നതിലൂടെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

എംടി രമേശ്

എംടി രമേശ്

ബിജെപി ഒരിക്കലും പള്ളിയില്‍ പോവണ്ടാ എന്ന് പറയുന്നില്ലെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സെയ്ദ് ബാഫഖി തങ്ങള്‍ പറഞ്ഞു . നമ്മുടെ ആചാരങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. ഞാനൊരു മുസല്‍മാനാണ്. എന്തുകൊണ്ട് മുസല്‍മാന്‍മാര്‍ക്ക് ബിജെപിയില്‍ പോയിക്കൂട. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. അതൊക്കെ ഞാന്‍ ഇതില്‍ കൂടി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ അവസാനിക്കും മുമ്പ് കൂടുതല്‍ ന്യൂനപക്ഷ സമുദായ നേതാക്കള്‍ പാര്‍ട്ടിയിലെത്തുമെന്ന് എംടി രമേശും വ്യക്തമാക്കി.

അനുകൂലമായ സാഹചര്യത്തില്‍ പോലും

അനുകൂലമായ സാഹചര്യത്തില്‍ പോലും

ബിജെപിക്ക് ഏറെ അനുകൂലമായ സാഹചര്യത്തില്‍ പോലും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റിലും ജയിക്കാന്‍ സാധിക്കാതിരുന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയിലെ വിരോധമാണെന്ന് ബിജെപി വിലിയിരുത്തിയിരുന്നു. ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്ന ന്യൂനപക്ഷ വിഭാങ്ങളിലുള്ളവരും ഇത്തവണ ബിജെപി പേടിയില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അകല്‍ച്ച മാറ്റിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് ന്യുനപക്ഷങ്ങളെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ബിജെപി പ്രത്യേക പദ്ധതില്‍ മെനയുന്നത്.

<strong>ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം; പികെ ഫിറോസിനെ രൂക്ഷമായി പരിഹസിച്ച് ജലീല്‍</strong>ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം; പികെ ഫിറോസിനെ രൂക്ഷമായി പരിഹസിച്ച് ജലീല്‍

English summary
Bafaqi thngala family may join bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X