കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് സൈന്യം വളഞ്ഞു, തുരങ്കത്തിലേക്ക് ഓടിക്കയറി ബാഗ്ദാദി, പിറകെ ഓടി പട്ടികള്‍; എല്ലാം ഒരു സിനിമ പോലെ

Google Oneindia Malayalam News

വാഷിങ്ടണ്‍: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ വൈറ്റ് ഹൗസില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സിറിയയില്‍ യുഎസ് സൈനികര്‍ നടത്തിയ നീക്കത്തിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.

ഒരുവലിയ സംഭവം നടന്നിരിക്കുന്ന എന്ന ട്രംപിന്‍റെ ട്വീറ്റിന് പിന്നാലെ അബൂബക്കല്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ട അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് വൈകിട്ടോടെ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന പ്രഖ്യാപനം ട്രംപ് നടത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..

സ്വയം പൊട്ടിത്തെറിച്ചു

സ്വയം പൊട്ടിത്തെറിച്ചു

അമേരിക്കന്‍ സൈനിക നീക്കത്തിനിടെ അബൂബക്കര്‍ അല്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അബൂബക്കര്‍ ബാഗ്ദാദിയോടൊപ്പം മൂന്ന് കുട്ടികളും മരിച്ചതായും ട്രംപ് പറഞ്ഞു. പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്തായിരുന്നു ബാഗ്ദാദിയുടെ മരണം ട്രംപ് സ്ഥിരീകരിച്ചത്.

സിനിമ കാണുംപോലെ

സിനിമ കാണുംപോലെ

സൈനിക നീക്കങ്ങള്‍ വൈറ്റ് ഹൗസിലിരുന്ന തത്സമയം നിരീക്ഷിക്കുന്നുണ്ടായിരുന്നു ട്രംപ്. സിനിമ കാണുംപോലെയാണ് താന്‍ ആക്രമണം കണ്ടതെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ സൈന്യം പിന്തുടരുന്നതറിഞ്ഞ് മൂന്ന് മക്കളോടൊപ്പം ബാഗ്ദാദി ഒരു തുരങ്കത്തിലേക്ക് ഒടിക്കയറുകയായിരുന്നു.

ഭീരുവിനെപ്പോലെ

ഭീരുവിനെപ്പോലെ

അലറിക്കരഞ്ഞ് ഒരു ഭീരുവിനെപ്പോലെയായിരുന്നു ബാഗ്ദാദിയുടെ ഓട്ടം. ഓടിക്കയറിയ തുരങ്കത്തില്‍പ്പെട്ടുപോയ ബാഗ്ദാദി പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ബാഗ്ദാദിയുടെ ശരീരം ചിന്നിച്ചിതറി. പരിശോധനകള്‍ക്ക് ശേഷമാണ് ബാഗ്ദാദി തന്നെയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി.

 മക്കളേയും കൂട്ടി

മക്കളേയും കൂട്ടി

ബാഗ്ദാദി ഒളിവില്‍ കഴിഞ്ഞിരുന്ന മേഖല അമേരിക്കന്‍ സൈന്യം പൂര്‍ണ്ണമായും വളഞ്ഞിരുന്നു. സൈന്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ മക്കളേയും കൂട്ടി ബാഗ്ദാദി ടണലിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാല്‍ സൈന്യത്തോടൊപ്പം ഉണ്ടായിരുന്ന പട്ടികള്‍ അയാളെ പിന്തുടരുകയായിരുന്നു.

കമാന്‍ഡോ ഓപ്പറേഷന്‍

കമാന്‍ഡോ ഓപ്പറേഷന്‍

ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ അധികം വൈകാതെ പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞു. തുര്‍ക്കി അതിര്‍ത്തിക്ക് സമീപത്തുള്ള ബ്രഷയിലെ ഉള്‍ഗ്രാമത്തില്‍ ഹെലിക്കോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചായിരുന്നു സൈനിക കമാന്‍ഡോ ഓപ്പറേഷന്‍. യു.എസ്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഫോഴ്‌സാണ് ഏറെ അപകടരവും വെല്ലുവിളി നിറഞ്ഞതുമായ ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയതെന്ന് ട്രംപ് വിശദീകരിച്ചു.

നിരവധി ഭീകരരും

നിരവധി ഭീകരരും

സൈനിക നടപടിയില്‍ യുഎസിന് ആള്‍നാശമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ബാഗ്ദാദിക്കൊപ്പം നിരവധി ഭീകരരും കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ച്ചഴിലേറെയായി ബാഗ്ദാദി അമേരിക്കയുടെ നിരീക്ഷണത്തിലായിരുന്നു. ബാഗ്ദാദിക്കെതിരൊയി മൂന്ന് ദൗത്യങ്ങള്‍ ഇതിനിടെ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

നാലാം ദൗത്യം

നാലാം ദൗത്യം

നാലാം ദൗത്യത്തിലാണ് ബാഗ്ദാദിയെ കുരുക്കിയ ദ്യൗത്യം വിജയകരമായി നടപ്പാക്കിയത്. ദൗത്യത്തിനിടെ റഷ്യന്‍ വ്യോമപാതയിലുടെ യുഎസ് ദൗത്യസംഘം സഞ്ചരിച്ചെന്നും ദൗത്യത്തിന്‍റെ ഒരോ നിമിഷങ്ങളും വൈറ്റ് ഹൈസിലെ സിറ്റുവേഷന്‍ റൂമിലിരുന്ന് താന്‍ വീക്ഷിച്ചുവെന്നും ദൗത്യത്തിന് സഹായം നല്‍കിയ റഷ്യ, തുര്‍ക്കി, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായി ട്രംപ് പറഞ്ഞു.

മോസ്റ്റ് വാണ്ടഡ്

മോസ്റ്റ് വാണ്ടഡ്

നടപടികളുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിറിയയിലെ സൈനികരെ പിന്‍വലിക്കാനുളള തീരുമാനത്തില്‍ ഡമോക്രാറ്റിക്, റിപ്പബ്ളിക്കന്‍ പാര്‍ട്ടികളില്‍ നിന്ന് ഒരുപോലെ വിമര്‍ശനം നേരിടുമ്പോഴാണ് പുതിയ നീക്കം. ലോകത്തിലെ 'മോസ്റ്റ് വാണ്ടഡ്' ഭീകരനായാണ് ബാഗ്ദാദിയെ വിശേഷിപ്പിച്ചിരുന്നത്

അവകാശവാദത്തെ തള്ളി

അവകാശവാദത്തെ തള്ളി

അതേസമയം, ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഇല്ലായ്മ ചെയ്‌തെന്ന ഡാണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ തള്ളി മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ റൊണാര്‍ഡ് റീഗന്റെയും ബരാക്ക് ഒബാമയുടെയും ഫോട്ടോഗ്രാഫര്‍ പീറ്റ് സൂസെ രംഗത്തെത്തി. ബാഗ്ദാദിയെ ഇല്ലായ്മ ചെയ്‌തെന്ന പേരില്‍ പുറത്തിറക്കിയ ചിത്രങ്ങളിലെ ടൈം കോഡ് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തിന്റെ വിമര്‍ശനം

 'പറ്റിപ്പോയി ചാച്ചാ...' ; കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ ജോളി എല്ലാം ഏറ്റുപറഞ്ഞിരുന്നവെന്ന് പിതാവ് 'പറ്റിപ്പോയി ചാച്ചാ...' ; കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ ജോളി എല്ലാം ഏറ്റുപറഞ്ഞിരുന്നവെന്ന് പിതാവ്

തിരുച്ചിറപ്പള്ളി കുഴല്‍ക്കിണര്‍ അപകടം; കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു, വെല്ലുവിളിയായ പാറതിരുച്ചിറപ്പള്ളി കുഴല്‍ക്കിണര്‍ അപകടം; കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു, വെല്ലുവിളിയായ പാറ

English summary
Bagdhadhi's murder; Trump says everything was like a movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X