കോഴിക്കോട് മാത്രമല്ല; നെടുമ്പാശ്ശേരിയില്‍ സിനിമാ നടന്റെ ബാഗേജ് കുത്തിത്തുറന്ന് മോഷണം
കൊച്ചി: കോഴിക്കോട് വിമാനത്താവളത്തിനു പിന്നാലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും ബാഗേജ് മോഷണം. തന്റെ ബാഗില്‍ നിന്നും വിലപിടിപ്പുള്ള വാച്ചുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടെന്ന പരാതിയുമായി ഷാര്‍ജയില്‍ നിന്നെത്തിയ നൗഷാദ് പരാതി നല്കി. ബാഗ് കുത്തിത്തുറന്ന ദൃശ്യങ്ങള്‍ നൗഷാദ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ എയര്‍ അറേബ്യ വിമാനത്തിലാണ് നൗഷാദ് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയത്. രണ്ട് ലഗേജുകളാണ് ഉണ്ടായിരുന്നത്. ഒന്ന് ആദ്യം വന്നെങ്കിലും രണ്ടാമത്തെ ബാഗ് വരാന്‍ 20 മിനിറ്റോളം താമസിച്ചു. പിന്നീട് എയര്‍ അറേബ്യ സ്റ്റാഫാണ് പൊട്ടിച്ച നിലയില്‍ ബാഗ് ഒരു ട്രോളിയില്‍ കൊണ്ടുവന്നതെന്ന് നൗഷാദ് പറയുന്നു.

പരിശോധിച്ചപ്പോള്‍ 3500 ദിര്‍ഹം വിലയുള്ളത് ഉള്‍പ്പെടെ മൂന്ന് വാച്ചുകളും ക്രീമുകളും ഷാമ്പൂവും ചോക്ലേറ്റുമെല്ലാം പോയിട്ടുണ്ടെന്ന് മനസിലായി. അതേസമയം, സാധനങ്ങള്‍ നഷ്ടമായത് നെടുമ്പാശ്ശേരിയില്‍ വെച്ചാണോ അതോ ഷാര്‍ജ വിമാനത്താവളത്തില്‍ വച്ചാണോ എന്ന് തനിയ്ക്കറിയില്ലെന്നും നൗഷാദ് പറഞ്ഞു.
ബാഗില്‍ നിന്ന് സാധനങ്ങള്‍ നഷ്ടപ്പെട്ട കാര്യ എയര്‍ അറേബ്യ സ്റ്റാഫും സ്ഥിരീകരിച്ചു. സാധനങ്ങള്‍ നഷ്ടമായെന്ന് ബോധ്യപ്പെട്ടാല്‍ നഷ്ടപരിഹാരം നല്കാന് തയാറാണെന്ന് എയര്‍ അറേബ്യ അറിയിച്ചതായി സിയാല്‍ പിആര്‍ഒ വ്യക്തമാക്കി. ഒട്ടേറെ സീരിയലുകളിലും സിനിമകളിലും വേഷമിട്ടിട്ടുണ്ട് ചാവക്കാട് സ്വദേശിയായ നൗഷാദ്. എയര്‍പോര്‍ട്ടില്‍ എത്തിയ സുഹൃത്തും ചലച്ചിത്ര സംവിധായകനുമായ പ്രശാന്ത് മാമ്പുള്ളിയാണ് വീഡിയോ എടുത്ത് പുറത്തുവിട്ടത്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications