കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ നോട്ടമിടും; ബാഗേജ് മോഷണം കരിപ്പൂരില്‍; ഉദ്യോഗസ്ഥരെ പിടികൂടുന്നില്ല

  • By അൻവർ സാദത്ത്
Google Oneindia Malayalam News

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മോഷണം പതിവായതോടെ ആശങ്കയുമായി പ്രവാസികള്‍. വിലപിടിപ്പുള്ള സാധനങ്ങളുള്ള ബാഗേജ് കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് കൈയ്യില്‍ കിട്ടുന്നതുവരെ സമാധാനമില്ലെന്നാണ് പ്രവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കരിപ്പൂരില്‍ മോഷണം വീണ്ടും പതിവായതോടെ വിലപിടിപ്പുള്ളവ ഒഴിവാക്കാന്‍ നിര്‍ബന്ധിതമാകുകയാണ്.

കരിപ്പൂര്‍ പ്രവാസികള്‍ കൈയ്യൊഴിയുന്നു; ഇനി കണ്ണൂര്‍ വിമാനത്താവളംകരിപ്പൂര്‍ പ്രവാസികള്‍ കൈയ്യൊഴിയുന്നു; ഇനി കണ്ണൂര്‍ വിമാനത്താവളം

ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങളാണ് നഷ്ടമാകുന്നത്. ഗള്‍ഫ് നാടുകളില്‍ ചോരവിയര്‍പ്പാക്കി അധ്വാനിച്ച് നാട്ടിലേക്കെത്തുമ്പോള്‍ സ്വന്തം ബാഗേജിലുള്ളത് ഉദ്യോഗസ്ഥര്‍ കൈക്കലാക്കുന്നത് മലയാളികളെ പ്രകോപിതരാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യക്കും എയര്‍പോര്‍ട്ട് അതോറിറ്റിക്കും പരാതി നല്‍കിയിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

 airindia

സംഭവത്തില്‍ കസ്റ്റംസ് കമ്മിഷണറേറ്റും കരിപ്പൂര്‍ പോലീസും അന്വേഷണം തുടങ്ങിയെന്ന് പറയുന്നുണ്ടെങ്കിലും ഒത്തുകളിയാണെന്നാണ് ആരോപണം. എല്ലായിടത്തും സിസിടിവികള്‍ ഉള്ളതിനാല്‍ ബാഗേജ് മോഷണം മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്താം. എന്നാല്‍, പോലീസ് കാര്യക്ഷമമായ അന്വേഷണം നടത്താത്തത് മോഷണ മുതല്‍ എല്ലാവര്‍ക്കും ലഭിക്കുന്നതുകൊണ്ടാണെന്നും ആക്ഷേപമുണ്ട്.

യാത്രക്കാര്‍ കൊണ്ടുവന്ന സ്വര്‍ണം, വിദേശ കറന്‍സികള്‍, ബ്രാന്‍ഡഡ് വാച്ചുകള്‍, തുടങ്ങിയവയെല്ലാം പരിശോധകര്‍ കീശയിലാക്കുകയാണ്. ദുബായില്‍ വെച്ച് വിമാനക്കമ്പനി ജീവനക്കാര്‍ അടയാളമിടുന്ന ബാഗേജുകള്‍ നാട്ടിലെത്തുമ്പോള്‍ മോഷ്ടിക്കുകയാണെന്നാണ് സൂചന. വിലപിടിപ്പുള്ള സാധനങ്ങള്‍ അടങ്ങിയ ബാഗേജുകളിലാണ് അടയാളമിടുന്നത്. സംഭവത്തില്‍ സോഷ്യല്‍ മീഡിയ വഴി വലിയ വിവാദം ഉണ്ടായിട്ടും ഒന്നും സംഭവിക്കാത്ത മട്ടിലാണ് എയര്‍പോര്‍ട്ടിലെ കാര്യങ്ങള്‍ നീങ്ങുന്നത്. അതേസമയം, ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും മോഷണമുതല്‍ തിരിച്ചു തരികയും ചെയ്തില്ലെങ്കില്‍ ശക്തമായ നിയമനടപടിക്കൊരുങ്ങാനാണ് പ്രവാസികളുടെ തീരുമാനം.

ദുരൂഹതയൊഴിയാതെ ശ്രീദേവിയുടെ മരണം!! രക്തം പരിശോധിക്കുന്നു.. കാരണം പുറത്ത് വിടാതെ കുടുംബം!ദുരൂഹതയൊഴിയാതെ ശ്രീദേവിയുടെ മരണം!! രക്തം പരിശോധിക്കുന്നു.. കാരണം പുറത്ത് വിടാതെ കുടുംബം!

സുധാകരന്റെ നിരാഹാരം എട്ടാം ദിവസം; സമരം ശക്തമാക്കുന്നു, റോഡ് ഉപരോധം... വീണ്ടും കൊലപാതകം!സുധാകരന്റെ നിരാഹാരം എട്ടാം ദിവസം; സമരം ശക്തമാക്കുന്നു, റോഡ് ഉപരോധം... വീണ്ടും കൊലപാതകം!

English summary
Baggage theft at Karipur: Suspicion on international gang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X