മിഠായിത്തെരുവില്‍ മധുരസവാരി; ബഗ്ഗികളില്‍ സഞ്ചരിക്കാം
കോഴിക്കോട്: മിഠായിത്തെരുവില്‍ പ്രായമേറിയവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇനി ബഗ്ഗിയില്‍ സഞ്ചരിക്കാം. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന ബഗ്ഗി വാഹനങ്ങളുടെ ഫ്‌ളാഗ് ഒഫ് ജില്ലാ കലക്റ്റര്‍ യു.വി ജോസ് നിര്‍വഹിച്ചു. ഒരാള്‍ക്ക് 10 രൂപയാണ് മധുരസവാരിയെന്നു പേരിട്ട ബഗ്ഗിയിലെ ടിക്കറ്റ് നിരക്ക്. പ്രായം ചെന്നവരുടെയും ഭിന്നശേഷിക്കാരുടെയും കൂടെയുള്ളവര്‍ക്കും ഈ വാഹനത്തില്‍ യാത്ര ചെയ്യാം. മിഠായിത്തെരുവില്‍ മോട്ടോര്‍ വാഹനഗതാഗതം നേരത്തെ നിരോധിച്ചിരുന്നു.

കുടുംബശ്രീ സംരംഭകരായ ത്ധാന്‍സി ജോസ്, ഷിദ രമേശന്‍, ഷീന, കെ. രജിത എന്നിവര്‍ക്കാണ് ബഗ്ഗി സര്‍വിസിന്റെ നടത്തിപ്പു ചുമതല. രണ്ട് ബഗ്ഗികളാണ് യാത്രയ്ക്കായി തയ്യാറായിരിക്കുന്നത്. കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, തഹസില്‍ദാര്‍ ഇ. അനിതകുമാരി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി.സി കവിത, ഡിടിപിസി സെക്രട്ടറി ബിനോയ് വേണുഗോപാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. ശേഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications