കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതികരിക്കാനില്ലെന്ന് ഭാഗ്യലക്ഷ്മി, ദുര്‍ഗയെ മാത്രമല്ല ജി വേണുഗോപാലിനെയും വിട്ടുപോയെന്ന് ഫാസില്‍

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: മണിച്ചിത്രത്താഴിലെ ഡയലോഗാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയിലെയും സിനിമാ താരങ്ങളുടെയും വിഷയം. 23 വര്‍ഷത്തിന് ശേഷം സംവിധായകന്‍ ഫാസില്‍ നാഗവല്ലിയുടെ ശബ്ദത്തിന്റെ യഥാര്‍ഥ ഉടമയെ വെളിപ്പെടുത്തയതോടെയാണ് കാര്യങ്ങള്‍ക്ക് ചൂടുപിടിച്ചു തുടങ്ങിയത്.

ഇതിനോടകം യഥാര്‍ഥ ഉടമ താന്‍ തന്നെയാണെന്ന് തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ദുര്‍ഗ അവകാശപ്പെടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തോട് ഭാഗ്യലക്ഷ്മിക്ക് ഒന്നും പ്രതികരിക്കാനില്ലെന്നാണ് മറുപടി.

മറുപടിയില്ല

മറുപടിയില്ല

23 വര്‍ഷത്തിന് മുന്‍പ് നടന്ന സംഭവത്തിന് തനിക്കിപ്പോള്‍ മറുപടി പറയാന്‍ താല്‍പര്യമില്ലെന്ന് മലയാള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി പറഞ്ഞു. നാഗവല്ലിയുടെ ശബ്ദം ഭാഗ്യലക്ഷ്മി നല്‍കിയതല്ലെന്ന് ഫാസില്‍ വെളിപ്പെടുത്തിയതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അവര്‍. ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സമയമില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു

പ്രേക്ഷകരുടെ ആശയകുഴപ്പം

പ്രേക്ഷകരുടെ ആശയകുഴപ്പം

ചിത്രത്തിലെ ശോഭനയുടെ തകര്‍പ്പന്‍ പ്രകടനത്തിന് ശബ്ദ സൗന്ദര്യം നല്‍കിയത് ആരെന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്കിടയില്‍ ആശയകുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഗംഗയെന്ന കഥാപാത്രത്തിന് മാത്രമാണ് ഭാഗ്യലക്ഷ്മി ശബ്ദം നല്‍കിയിരിക്കുന്നതെന്ന് ഫാസില്‍ വെളിപ്പെടുത്തിയിരുന്നു.

ദുര്‍ഗ ചെയ്തത്

ദുര്‍ഗ ചെയ്തത്

നേരത്തെ നാഗവല്ലിയുടെ ശബ്ദം ഭാഗ്യലക്ഷ്മിയാണ് ഡബ്ബ് ചെയ്തത്. എന്നാല്‍ തമിഴ് ഡയലോഗിന് മലയാള ചുവയുണ്ടെന്ന് കാണിച്ചിരുന്നു. ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തില്‍ തന്നെ നാഗവല്ലിയുടെ സംഭാഷണം വന്നാല്‍ അത് ഗംഗയാണെന്ന് തിരിച്ചറിയില്ലേ എന്നും ചിലര്‍ ചോദിച്ചിരുന്നു. എല്ലാം പൂര്‍ത്തിയാവുന്ന ഘട്ടത്തിലാണ് ദുര്‍ഗയെ വിളിച്ച് ഡബ്ബ് ചെയ്യിപ്പിക്കുന്നത്. അതിനാല്‍ ഭാഗ്യലക്ഷ്മിയെ കുറ്റപ്പെടുത്തേണ്ടതില്ല.

ഭാഗ്യലക്ഷ്മിയെ കുറ്റപ്പെടുത്തേണ്ട

ഭാഗ്യലക്ഷ്മിയെ കുറ്റപ്പെടുത്തേണ്ട

ഭാഗ്യലക്ഷ്മിയെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ആദ്യം ഉപയോഗിച്ചിരുന്നത് ഭാഗ്യലക്ഷ്മിയുടെ ശബ്ദമായതിനാല്‍ അവര്‍ സ്വന്തം ശബ്ദത്തിലാണെന്ന് കരുതി കാണും. അങ്ങനെ തന്നെയാണ് ധരിച്ചു വച്ചിരിക്കുന്നത്.

പേര് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല

പേര് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല

അവസാന ഘട്ടമായതിനാല്‍ ടൈറ്റില്‍ കാര്‍ഡുകളെല്ലാം പോയികഴിഞ്ഞിരുന്നു. മിക്‌സിം തൊട്ടുമുന്‍പായതിനാല്‍ ടൈറ്റിലില്‍ ദുര്‍ഗയുടെ പേര് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല.

ജി വേണുഗോപാലിനെയും വിട്ടുപോയി

ജി വേണുഗോപാലിനെയും വിട്ടുപോയി

ടൈറ്റില്‍ സോംഗ് പാടിയ ജി വേണുഗോപാലിന്റെ പേരും ചേര്‍ക്കാന്‍ വിട്ടുപോയിരുന്നു. അക്കുത്തിക്കുത്താനക്കൊമ്പില്‍ കൊത്തങ്കല്ലെന്നാടിപ്പാടി എന്ന് തുടങ്ങുന്നതായിരുന്നു ഗാനം. ജി വേണുഗോപാലും എംജി രാധാകൃഷ്ണനുമാണ് പാട്ട് പാടിയിരിക്കുന്നത്. സമയകുറവ് മൂലം പാട്ട് ഷൂട്ട് ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് ആ പാട്ട മാറ്റിവയ്ക്കുകയായിരുന്നു. ടൈറ്റിലുകളൊക്കെ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പാട്ട് ടൈറ്റില്‍ സോംഗ് ആക്കിമാറ്റിയത്. പാടിയവരുടെ കൂട്ടത്തില്‍ ഇവരുടെ പേര് ചേര്‍ക്കാന്‍ സാധിച്ചില്ല.

English summary
Baghyalakshmi not respond to manichitrathazhu cinema dubbing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X