Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മീയ തട്ടിപ്പുകാര്‍ക്ക് വേദി ഒരുക്കരുത്; കൊടക്കാട് നടക്കുന്നത് അതിന്റെ തുടര്‍ച്ച: ബഹാവുദ്ദീന്‍ നദ്‌വി

മണ്ണാര്‍ക്കാടിന് അടുത്ത കൊടക്കാട് നടക്കുന്നത് ആത്മീയ തട്ടിപ്പാണെന്ന് സമസ്ത മുശാവറ അംഗവും ദാറുല്‍ഹുദ വൈസ് ചാന്‍സലറുമായ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി. എല്ലാതരം ചൂഷണങ്ങള്‍ക്കും എതിരു നിന്ന പാരമ്പര്യമാണ് ഇസ്ലാമിന്റേത്. ജനങ്ങളെ സമുദ്ധരിക്കുകയാണ് പ്രഭാഷകരുടെയും പ്രബോധകരുടെയും ദൗത്യം. സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മതത്തെ കമ്പോളവല്‍ക്കരിക്കുന്നവര്‍ക്ക് ആരും സഹായം നല്‍കരുതെന്നും നദ്‌വി ഓര്‍മിപ്പിച്ചു.

കൊടക്കാട് നടക്കുന്ന ആത്മീയ ചൂഷണത്തിന് പിന്തുണ നല്‍കുന്ന വിശ്വാസികളും വേദിയൊരുക്കുന്ന മഹല്ല് കമ്മിറ്റിക്കാരും ഇസ്ലാമിനെയാണ് പരിഹാസ്യമാക്കുന്നത് എന്ന് ഗൗരവത്തോടെ മനസിലാക്കണം. അത്തരക്കാരെ അകറ്റി നിര്‍ത്തണം. അവര്‍ക്കെതിരെ പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടത് പണ്ഡിതമന്മാരുടെ ദൗദ്യമാണെന്നും ബഹാവുദ്ദീന്‍ നദ്‌വി ഫേസ്ബുക്കില്‍ കുറിച്ചു.

Bahauddeen Muhammed Nadwi-

നദ്‌വിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''എല്ലാ തരം ചൂഷണങ്ങള്‍ക്കും എതിരു നിന്ന പാരമ്പര്യമാണ് വിശുദ്ധ ഖുര്‍ആന്റേതും തിരുനബിയുടേതും. ഇസ്ലാം മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളും ആദര്‍ശ- അനുഷ്ഠാന കര്‍മങ്ങളും വിശ്വാസികള്‍ക്കു പകര്‍ന്നുകൊടുക്കുകയും അതുവഴിയവരെ സമുദ്ധരിക്കുക എന്നതുമാവണം പ്രഭാഷകരുടെയും പ്രബോധകരുടെയും ജീവിത ദൗത്യം. ജഗന്നിയന്താവായ അല്ലാഹുവില്‍ മാത്രം ജീവിതം സമര്‍പ്പിച്ച്, ആത്മീയ സരണിയിലൂടെ ലക്ഷക്കണക്കിന് ജനങ്ങളുടെ ഇസ്ലാമാശ്ലേഷണത്തിന് വഴിയൊരുക്കിയ അനേകം സൂഫിവര്യരുടെയും രീതി അതു തന്നെയായിരുന്നു. ആഗോള- ദേശീയ- പ്രാദേശിക സൂഫി മാതൃകകള്‍ ഇക്കാര്യത്തില്‍ എമ്പാടും കാണാം.

എന്നാല്‍, കേവലമായ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മതത്തെ കമ്പോളവത്കരിച്ചും ആത്മീയ ചൂതാട്ടം നടത്തിയും ജീവിക്കുന്ന നിരവധി കപടന്മാര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. വിചിത്രമായ അത്ഭുത കഥകള്‍ പ്രചരിപ്പിച്ചും, മതബോധത്തിന്റെ അടിവേര് മാന്തുന്ന അന്തസ്സാര ശൂന്യമായ സംസാരങ്ങള്‍ നടത്തിയും സമര്‍ത്ഥവും വശ്യവുമായ അവതരണങ്ങള്‍ നിര്‍വഹിച്ചും ഇക്കൂട്ടര്‍ ലാഭം കൊയ്തു.

അത്തരത്തില്‍, അല്ലാഹുവിനെയോ പരലോക ജീവിതത്തെയോ ഭയമൊട്ടുമില്ലാതെ, ആത്മീയതയെ കച്ചവട ചരക്കാക്കുന്നവരുടെ തുടര്‍ച്ച തന്നെയാണ് പാലക്കാട് ജില്ലയിലെ, മണ്ണാര്‍ക്കാടിനടുത്ത് കൊടക്കാട് കേന്ദ്രീകരിച്ച് കുറച്ചുകാലമായി ഒരാള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഏതാനും ചാരിറ്റിയുടെ പേരില്‍ എന്തു നെറികേടിനും കുടപിടിക്കുന്നവരായി തരം താഴുന്നവരാവരുത് ഉത്തമ സമുദായമൊരിക്കലും.

സ്വയം പ്രഖ്യാപിത ആത്മീയ നായകനായി ചമയുന്ന ടിയാന്റെ ആഭാസങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന വിശ്വാസികളും വേദിയൊരുക്കുന്ന മഹല്ല് കമ്മിറ്റിക്കാരും മറ്റു സംഘടനാ ഭാരവാഹികളും വിശുദ്ധ മതത്തെയാണ് പരിഹാസ്യമാക്കുന്നതെന്നത് ഗൗരവത്തോടെ തന്നെ കാണണം. അത്തരക്കാരെ അകറ്റിനിര്‍ത്തേണ്ടതും അവര്‍ക്കെതിരെ സമൂഹത്തെ ബോധവത്കരിക്കേണ്ടതുമാണ് പണ്ഡിത ദൗത്യമെന്ന് തിരിച്ചറിയണം.

മദ്‌റസാപഠനം നടത്തിയ ഏതാണ്ടെല്ലാ മലയാളി മുസ്ലിമിനും സാധിക്കുന്ന ഖുര്‍ആന്‍ പാരായണം പോലും തെറ്റില്ലാതെ നടത്താന്‍ കഴിയാത്ത, ബഹുദൈവങ്ങളെ മനസ്സില്‍ ധ്യാനിക്കാന്‍ പറയുന്ന ജ്ഞാനശൂന്യനായ ഇയാളുടെ കോമാളിത്തരങ്ങള്‍ ശ്രവിക്കുന്നവരും അത്തരം ചൂഷണ സദസ്സുകള്‍ വിജയിപ്പിക്കുന്നവരും ബിരിയാണിയും കൈമടക്കും സ്വപ്‌നം കണ്ട് അത്തരം നാടക സദസ്സുകളില്‍ പങ്ക് കൊള്ളുന്നവരും എന്ത് സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്?

സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ജീര്‍ണ്ണതകളെ എന്തു വില കൊടുത്തും തടയേണ്ടവരാണ് മതപണ്ഡിതന്മാര്‍. ആത്മീയ തട്ടിപ്പുകാര്‍ക്ക് വേദിയൊരുക്കുകയും അവരെ ന്യായീകരിക്കുകയും ചെയ്യുന്നവരായി നാമൊരിക്കലും തരംതാണുകൂടാ. ഖുഥ്ബുസ്സമാന്‍ മമ്പുറം തങ്ങളും മഖ്ദൂമുമാരും മലയാളി മുസ്ലിമിനു കാണിച്ചുതന്ന മഹത്തായ ആത്മീയ ധാര പിന്തുടര്‍ന്ന് സുന്നത്ത് ജമാഅത്തിന്റെ യഥാര്‍ത്ഥ ധാരയില്‍ ആദര്‍ശബോധത്തോടെ അടിയുറച്ച് നില്‍ക്കാന്‍, എല്ലാ തരം കള്ളനാണയങ്ങളെയും പിഴുതെറിഞ്ഞ് സത്യദീനിന്റെ സുന്ദര മുഖത്തിനു കാവലേകാന്‍ നമുക്കെല്ലാം സൗഭാഗ്യമുണ്ടാവട്ടെ.''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+