പെണ്‍വാണിഭം: കെണിയില്‍പ്പെട്ടത് മലയാളി പെണ്‍കുട്ടികള്‍, ചിത്രങ്ങളും വീഡിയോയും പുറത്ത്
തിരുവനന്തപുരം: മലയാളിപെണ്‍കുട്ടികളെ വില്‍ക്കുന്ന സംഘത്തിന്റെ ഇടപാടുകാര്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ചില മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ശബ്ദ രേഖയും വീഡിയോയും പുറത്തു വന്നത്. ഇടനിലക്കാരുടെ ഡ്രൈവറുമായി സംഭാഷണം നടത്തുകയായിരുന്നു.
ഒന്‍പതു പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോയും സംഘം കൈമാറിയിട്ടുണ്ട്. സംഘത്തിന്റെ കൈയില്‍ അറുപതുകളിലേറെ സ്ത്രീകളുണ്ടെന്നാണ് സൂചന. ബഹ്‌റെയിന്‍ കേന്ദ്രമാക്കി മലയാളി യുവതികളെ വില്‍ക്കുന്ന സംഘത്തിന്റെ നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്.

ഇതേ സമയം സംഘത്തിലെ മുഴുവന്‍ കണ്ണികളെയും കുടുക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ആലുവ സ്വദേശി മുജീബിന്റെയും കൂട്ടാളികളുടെയും ഡ്രൈവര്‍ ഇടപാടുകാരനാണെന്ന വ്യാജേന യുവാവുമായി നടത്തിയ സംഭാഷണമാണ് പുറത്തു വന്നത്.
കെണിയില്‍പ്പെട്ട് വിദേശത്ത് എത്തുന്ന യുവതികളെ നിര്‍ബന്ധിത ലൈംഗിക വ്യാപരത്തിന് ഉപയോഗിക്കുന്ന ശൃഖലയാണിത്. ഇങ്ങനെ നിരവധി യുവതികള്‍ ഇരയായിട്ടുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications