കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഹുബലി കണ്ണൂരിനെ നശിപ്പിച്ചു; ചൂട് കാറ്റാണിപ്പോള്‍, പിന്നോട്ട് പോയത് 75 വര്‍ഷം, എന്തൊരു ദുരന്തം

നൂറിലേറെ പേരും നിരവധി വാഹനങ്ങളുമെല്ലാം ഷൂട്ടിങ് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കണ്ണവം വനമേഖലയില്‍ എത്തിയിരുന്നു. ചിത്രീകരണത്തിന് ശേഷം അവശിഷ്ടങ്ങളെല്ലാം തീയിട്ട് നശിപ്പിച്ചു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കണ്ണൂര്‍: എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി കണ്ണൂരിനെ നശിപ്പിച്ചു. ജില്ലയിലെ കണ്ണവം വനത്തിലാണ് ചിത്രത്തിന്റെ പ്രധാനപ്പെട്ട ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. തിങ്ങിനിന്നിരുന്ന വനഭാഗങ്ങള്‍ ചിത്രീകരണത്തിന് വേണ്ടി നശിപ്പിച്ചുവെന്നാണ് പരാതി.

ചിത്രീകരണം മൂലമുണ്ടായ പരിസ്ഥിതി ആഘാതത്തില്‍ നിന്നു കണ്ണവം വനഭൂമി പഴയപോലെ ആവണമെങ്കില്‍ ചുരുങ്ങിയത് 75 വര്‍ഷം വേണ്ടി വരുമെന്നാണ് നിഗമനം. അത്രയ്ക്ക് നശിപ്പിക്കപ്പെട്ടിരിക്കുന്നു.

വനരംഗങ്ങള്‍ ചിത്രീകരിച്ചത്

സിനിമയിലെ വനരംഗങ്ങള്‍ ചിത്രീകരിച്ചത് കണ്ണവം വനമേഖലയിലാണ്. കണ്ണൂര്‍ മാനന്തവാടി റോഡ് ഗേറ്റില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ബാഹുബലി ചിത്രീകരിച്ച വനമേഖലയിലെത്താം.

തിങ്ങിനില്‍ക്കുന്ന മരങ്ങള്‍ നശിപ്പിച്ചു

തിങ്ങിനില്‍ക്കുന്ന മരങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇവിടേക്ക് വന്യമൃഗങ്ങള്‍ പതിവായി എത്താറുണ്ടായിരുന്നു. ഇന്ന് വനം നശിപ്പിക്കപ്പെട്ടതിനാല്‍ മേഖലയില്‍ ചൂട് കാറ്റാണ്. അതുകൊണ്ട് തന്നെ മൃഗങ്ങള്‍ വരുന്നതും കുറഞ്ഞു.

വന്യജീവികള്‍ പ്രദേശം വിട്ടു

ചക്കകള്‍ തേടിയെത്തിയിരുന്ന ആനകള്‍ ഇപ്പോള്‍ വരാറിലെന്ന് മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. സാമ്പര്‍ ഇനത്തിലുള്ള മാനുകളും സ്ഥലം കാലിയാക്കി. വന്യജീവികള്‍ പൂര്‍ണമായും പ്രദേശം വിട്ട പോലെയാണിപ്പോള്‍.

ഏകദേശം ഒരുവര്‍ഷം കഴിഞ്ഞു

ബാഹുബലിയുടെ വനപ്രദേശത്തുള്ള രംഗങ്ങളാണ് കണ്ണവം വനത്തില്‍ ചിത്രീകരിച്ചത്. ചിത്രീകരണം നടന്നിട്ട് ഏകദേശം ഒരുവര്‍ഷം കഴിഞ്ഞു. എന്നാല്‍ അടിക്കാടുകള്‍ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോഴും വെറും മണല്‍പ്പരപ്പ് മാത്രമാണുള്ളത്.

വനനിയമങ്ങള്‍ പാടേ അവഗണിച്ചു

വനനിയമങ്ങള്‍ പാടേ അവഗണിച്ചാണ് ചിത്രീകരണം നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ വനാവകാശ പരിരക്ഷയുള്ള സ്ഥലമാണ് കണ്ണവം വനം. ചിത്രീകരണത്തിന് വേണ്ടി വനം നശിപ്പിക്കുന്നതിനെതിരേ ആദിവാസികള്‍ പ്രതിഷേധിച്ചിരുന്നു.

ചിത്രീകരണം മുടങ്ങിയില്ല

എന്നാല്‍ പ്രതിഷേധമൊന്നും ഫലം കണ്ടില്ല. ചിത്രീകരണം മുടക്കമില്ലാതെ തുടരുകയും ചെയ്തു. കണ്ണവം വനത്തില്‍ പത്ത് ദിവസത്തോളം തടസമില്ലാതെ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് സംഘം മടങ്ങിയത്.

നൂറിലേറെ പേരും വാഹനങ്ങളും

നൂറിലേറെ പേരും നിരവധി വാഹനങ്ങളുമെല്ലാം ഷൂട്ടിങ് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കണ്ണവം വനമേഖലയില്‍ എത്തിയിരുന്നു. ചിത്രീകരണത്തിന് ശേഷം അവശിഷ്ടങ്ങളെല്ലാം തീയിട്ട് നശിപ്പിച്ചു. ഇതും മേഖലയിലെ സന്തുലിതാവസ്ഥക്ക് കോട്ടമുണ്ടാക്കിയിട്ടുണ്ട്.

ആദ്യഭാഗത്തില്‍ അതിരപ്പിള്ളി

ബാഹുബലിയുടെ ആദ്യഭാഗത്തില്‍ അതിരപ്പിള്ളിയായിരുന്നു ചിത്രീകരണ മേഖല. എന്നാല്‍ രണ്ടാം ഭാഗത്തില്‍ വനരംഗങ്ങള്‍ പൂര്‍ണമായും ചിത്രീകരിച്ചത് കണ്ണവം വനത്തിലായിരുന്നു. കേരളത്തിന്റെ തനതുഭംഗി സംവിധായകന്‍ പകര്‍ത്തിയെങ്കിലും പരിസ്ഥിതിക്കുണ്ടാകുന്ന കോട്ടം അവര്‍ കാര്യമാക്കിയില്ല.

കഴിഞ്ഞവര്‍ഷം ജനുവരിയില്‍

കഴിഞ്ഞവര്‍ഷം ജനുവരി അവസാനമാണ് രാജമൗലിയും കൂട്ടരും കണ്ണൂരിലെത്തിയത്. ഹൈദരാബാദിലെ ചിത്രീകരണത്തിന് ശേഷമായിരുന്നു സംഘം കണ്ണൂരിലേക്ക് തിരിച്ചത്. നായകന്‍ പ്രഭാസ് ഉള്‍പ്പെടെയുള്ള സംഘം തൊട്ടടുത്ത ദിവസവും കണ്ണൂരിലെത്തി.

പഴശ്ശിരാജയുടെ ചിത്രീകരണവും കണ്ണവം വനത്തില്‍

മമ്മൂട്ടി നായകനായ പഴശ്ശിരാജയുടെ ചിത്രീകരണവും നടന്നത് കണ്ണവം വനത്തിലായിരുന്നു. എന്നാല്‍ അന്ന് വനം നശിപ്പിക്കപ്പെട്ടിരുന്നില്ല. പഴശ്ശിരാജ കണ്ടപ്പോഴാണ് രാജമൗലിക്ക് കണ്ണവം വനത്തില്‍ രണ്ടാംഭാഗം ചിത്രീകരിക്കാമെന്ന തോന്നലുണ്ടായതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു.

English summary
Bahubali 2 Shooting collapsed Kannavam Forest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X