കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഹുബലി ഷൂട്ടിങിനായി അവര്‍ ചെയ്തത്...കണ്ണൂരില്‍ നടന്നത് ഇതാണ്!! ഇപ്പോള്‍ എല്ലാം വ്യക്തം

ബാഹുബലി ഷൂട്ടിങ് സംഘം കാട് നശിപ്പിച്ചില്ലെന്ന് റേഞ്ച് ഉദ്യോഗസ്ഥന്‍

  • By Manu
Google Oneindia Malayalam News

കണ്ണൂര്‍: കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തിനെതിരായ മോശം പ്രചാരണം തെറ്റാണെന്ന് തെളിഞ്ഞു. കണ്ണൂരിലെ കണ്ണവം വനത്തില്‍ സിനിമയുടെ ചില പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഷൂട്ടിങിനിടെ വനം നശിപ്പിച്ചതായി നേരത്തേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതു തെറ്റാണെന്ന് റേഞ്ച് ഓഫീസറുടെ വിശദീകരണം.

അടിസ്ഥാനരഹിതം

ഷൂട്ടിങ് സംഘം വനം നശിപ്പിച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് റേഞ്ച് ഓഫീസര്‍ ജോഷില്‍ മാളിയേക്കല്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മതിയായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷൂട്ടിങ് നടന്നത്. ഈ സ്ഥലം വര്‍ഷം വര്‍ഷങ്ങളായി ജംഗിള്‍ ക്യാംപ് നടക്കുന്ന സ്ഥലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാലു ലക്ഷത്തോളം നല്‍കി

24 ദിവസത്തെ ഷൂട്ടിങാണ് കണ്ണവത്തില്‍ വച്ചു നടന്നത്. ഇതിനായി 3.60 ലക്ഷം രൂപ ഫീസായും 15,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും നല്‍കുകയും ചെയ്തിരുന്നു. ഏകദേശം ഒരേക്കറില്‍ താഴെ മാത്രമുള്ള സ്ഥലമാണ് ഷൂട്ടിങിനായി അനുവദിച്ചത്.

അനുവദിച്ചത്

തലശേരി മാനന്തവാടി റോഡില്‍ ചങ്ങല ഗെയ്‌റ്റെന്ന സ്ഥലത്തു നിന്ന് കാടിന് അകത്തുള്ള പെരുവ ചെമ്പുക്കാവ് ഗ്രാമങ്ങളിലേക്കു പോവുന്ന ടാര്‍ റോഡില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകത്തായി താല്‍ക്കാലിക ഡിപ്പോയിലും റോഡിന് 100 മീറ്റര്‍ അകത്ത് സ്ഥിതി ചെയ്യുന്ന പുഴക്കരയിലുമാണ് ഷൂട്ടിങിനായി അനുമതി നല്‍കിയത്.

നിബന്ധനകള്‍

സ്ഥലം ഷൂട്ടിങിനു അനുവദിച്ചപ്പോള്‍ ചില നിബന്ധനകള്‍ കൂടി വച്ചിരുന്നു. രാത്രി കാലത്ത് ഷൂട്ടിങ് അനുവദിക്കില്ല, സ്‌ഫോടക വസ്തുക്കളോ തീയോ ഉപയോഗിക്കരുത്, ആവാസ വ്യവസ്ഥ മാറ്റരുത്, മരങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തരുത്, ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും ലിസ്റ്റ് മുന്‍കൂട്ടി നല്‍കണം എന്നീ ഉപാധികളോടെയാണ് ഷൂട്ടിങിന് നല്‍കിയത്.

ജങ്കിള്‍ ക്യാംപ്

കഴിഞ്ഞ ഒന്നര ദശകമായി സംസ്ഥാന പോലീസ് വകുപ്പ് സിവില്‍ പോലീസ് ഓഫീസര്‍മാരുടെ ട്രെയിനിങിന്റെ ഭാഗമായുള്ള ജങ്കിള്‍ ക്യാംപ് നടക്കുന്ന സ്ഥലത്താണ് ഷൂട്ടിങ് അനുവദിച്ചത്. ഒരു വര്‍ഷം രണ്ടു തവണയെങ്കിലും ഇവിടെ ക്യാംപുകള്‍ നടക്കാറുണ്ട്. ടെന്റുകളും മറ്റും കെട്ടുന്നതിനാല്‍ ഇവിടെ അടിക്കാടുകളും ഇല്ലായിരുന്നു.

സമരം

ഷൂട്ടിങ് തീരാറായപ്പോഴേക്കും ചില പ്രാദേശിക ആദിവാസി സമുദായ സംഘടനാ ഭാരവാഹികള്‍ ഷൂട്ടിങ് ലൊക്കേഷന്റെ ചിത്രമെടുക്കുകയും ഇത് തര്‍ക്കത്തിനു കാരണമാവുകയും ചെയ്തു. ഷൂട്ടിങ് തടസ്സപ്പെടുത്താതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സിനിമാസംഘം ഇതിനു തയ്യാറായില്ല. തുടര്‍ന്ന് സിനിമാക്കാര്‍ക്ക് അനുമതി നല്‍കിയതു പോലെ തങ്ങളുടെ ആവശ്യവും അംഗീകരിക്കണമെന്നാവശ്യപ്പെട്ടു ആദിവാസി സംഘടനകള്‍ സമരവും നടത്തി. എന്നാല്‍ സമരം നടത്തിയത് ഒരു വിഭാഗം ആളുകള്‍ മാത്രമായിരുന്നു.

 മരം മുറിച്ചിട്ടില്ല

ആകെ ഒരേക്കറില്‍ താഴെ സ്ഥലം മാത്രമേ ഷൂട്ടിങിനായി അനുവദിച്ചിട്ടുള്ളൂ. ഷൂട്ടിങിനു വേണ്ടി കാട് വെട്ടുകയോ മരം മുറിക്കുകയോ ചെയ്തിട്ടില്ല. സിനിമയില്‍ ഒരു മരം മറിച്ചിടുന്ന രംഗമുണ്ടെന്നാണ് ചിലര്‍ ആരോപിക്കുന്നത്. എന്നാല്‍ അത് സിനിമാക്കാര്‍ തന്നെ കൊണ്ടു വന്ന തെര്‍മോക്കോളില്‍ തീര്‍ത്ത മരമാണ്.

ചൂടുകാറ്റ്

ഷൂട്ടിങ് സംഘം മരങ്ങള്‍ മുറിച്ചു മാറ്റിയതു മൂലം ഇവിടെ ചൂടുകാറ്റാണെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ ഇതിനും കഴമ്പില്ല. എല്ലായിടത്തുമുള്ളതുപോലെ തന്നെയുള്ള ചൂട് കാറ്റ് മാത്രമേ ഇവിടെയുമുള്ളൂ. മറ്റിടങ്ങളെ അപേക്ഷിച്ച് ഇവിടെ അതു കുറച്ചു കുറവാണെന്നും റേഞ്ച് ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നു.

വന്യജീവികള്‍ കുറവ്

ഷൂട്ടിങിനെ തുടര്‍ന്ന് വന്യജീവികള്‍ കാട് വിട്ടു പോയെന്ന ആരോപണവും തെറ്റാണ്. കണ്ണവം വന്യജീവികളുടെ സാന്നിധ്യം കുറവുള്ള പ്രദേശമാണ്. കാടിനകത്ത് ധാരാളം കുടുംബങ്ങളാണ് താമസിക്കുന്നത്. ആന പോലും അടുത്ത കാലത്തൊന്നും ഇവിടെ വന്നിട്ടില്ല. ഷൂട്ടിങ് നടന്ന സ്ഥലത്ത് ആകെ കണ്ടത് കുരങ്ങന്‍മാരെ മാത്രമാണ്.

റേഞ്ച് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

English summary
No damages done by bahubali shooting team in kannur says forest range officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X