Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹേഷിന് തെറിവിളി, ദിലീപില്‍ നിന്നും പിച്ച വാങ്ങുന്നു.. നാണമുണ്ടോയെന്ന് ബൈജു കൊട്ടാരക്കര!!

കൊച്ചി: നടി ആക്രമിക്കപ്പെട്ട വിഷയം ചാനല്‍ചര്‍ച്ചകളില്‍ നിരവധി തവണ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്. ദിലീപ് അറസ്റ്റിലായതുമായി ബന്ധപ്പെട്ടും പിന്നീട് ജാമ്യത്തിലിറങ്ങിയതിന് ശേഷവും ചാനലുകള്‍ ആഘോഷിക്കുക തന്നെയാണ്.

ദിലീപ് വിഷയത്തിലെ ചാനല്‍ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യങ്ങളാണ് നടന്‍ മഹേഷും സംവിധായകന്‍ ബൈജു കൊട്ടാരക്കരയും. ചാനല്‍ചര്‍ച്ചകളില്‍ ഇരുവരും തമ്മില്‍ തല്ലാറ് പതിവാണ്. തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് മഹേഷിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബൈജു കൊട്ടാരക്കര.

മഹേഷിനെതിരെ രൂക്ഷവിമർശനം

മഹേഷിനെതിരെ രൂക്ഷവിമർശനം

ദിലീപുമായി ബന്ധപ്പെട്ട ചാനല്‍ചര്‍ച്ചയില്‍ തന്നെ മോശമാക്കി സംസാരിച്ചു എന്നാരോപിച്ചാണ് മഹേഷിനെതിരെ ബൈജു കൊട്ടാരക്കര പൊട്ടിത്തറിച്ചിരിക്കുന്നത്. തെറിയും വ്യക്തിപരമായ അധിക്ഷേപവും അടങ്ങുന്നതാണ് ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍.

നാലാംകിടയ്ക്ക് ഒരു മറുപടി

നാലാംകിടയ്ക്ക് ഒരു മറുപടി

ബലാത്സംഗ പ്രതികള്‍ക്ക് വേണ്ടി വാദിച്ച് നടക്കുന്ന മഹേഷ് എന്ന നാലാംകിടയ്ക്ക് ഒരു മറുപടി എന്നാണ് കുറിപ്പ് തുടങ്ങുന്നത്. തന്റെ അഭാവത്തില്‍ തന്നെ മോശമായി ചിത്രീകരിച്ചും എന്നും ആരോപിക്കുന്നുണ്ട് ബൈജു കൊട്ടാരക്കര.

ഏതോ നടനെന്ന് പരിഹാസം

ഏതോ നടനെന്ന് പരിഹാസം

തന്നെ മോശമാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്ന ഇവനെപ്പോലുള്ള പിമ്പുകളാണ് സിനിമയ്ക്കും ഈ സമൂഹത്തിനും ഭീഷണിയെന്നും ബൈജു കൊട്ടാരക്കര വിമര്‍ശിക്കുന്നു. ഏതോ നടനെന്ന് പറഞ്ഞ് കേള്‍ക്കുന്ന മഹേഷ് എന്ന് പരിഹാസവുമുണ്ട്.

ദിലീപിന്റെ കയ്യില്‍ നിന്നും പിച്ച വാങ്ങി

ദിലീപിന്റെ കയ്യില്‍ നിന്നും പിച്ച വാങ്ങി

മഹേഷ് ദിലീപിന്റെ കയ്യില്‍ നിന്നും പിച്ച വാങ്ങിയതും സിനിമകളില്‍ ചാന്‍സ് ഇപ്പോള്‍ ഇരന്ന് വാങ്ങുന്നതും നാട്ടില്‍ പാട്ടാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. തന്നെപ്പോലെ നാലാം കിട ജീര്‍ണിച്ച മനസ്സുള്ള ഒരു ചെറ്റയല്ല താന്‍.

 ഗ്യാസ് സ്‌റ്റേഷനില്‍ ജോലി

ഗ്യാസ് സ്‌റ്റേഷനില്‍ ജോലി

തന്റെ വിദ്യാഭ്യാസം അറിയണമെങ്കില്‍ കേരളാ യൂണിവേഴ്‌സിറ്റിയില്‍ ഒന്ന് അന്വേഷിച്ചാല്‍ മതിയാകും. മഹേഷിന് വിദ്യാഭ്യാസം കൂടിയത് കൊണ്ടാകും അമേരിക്കയില്‍ ചിക്കാഗോയിലുള്ള മലയാളി ബൈജുവിന്റെ ഗ്യാസ് സ്‌റ്റേഷനില്‍ ജോലിക്ക് നിന്നതെന്ന് ബൈജു കൊട്ടാരക്കര പരിഹസിക്കുന്നു.

ജയിലില്‍ പോയതായും ആരോപണം

ജയിലില്‍ പോയതായും ആരോപണം

ഒരു കസ്റ്റമറുടെ ക്രെഡിറ്റ് കാര്‍ഡ് അടിച്ച് മാറ്റിയതിന് മഹേഷ് ജയിലില്‍ പോയതായും ബൈജു കൊട്ടാരക്കര ആരോപിക്കുന്നുണ്ട്. ഐഎഎസ് ഉണ്ടായത് കൊണ്ടാണോ 24 വീലുള്ള ലോറി ഡ്രൈവറായത് എന്നും ബൈജു ചോദിക്കുന്നു.


7

ഒരാളെ അച്ഛാന്ന് വിളിക്ക്

ഒരാളെ അച്ഛാന്ന് വിളിക്ക്

എടോ മഹേഷേ ഒരാളെ അച്ഛാന്ന് വിളിക്ക്. തനിക്ക് പിച്ച തരുന്ന എല്ലാവരേയും വിളിക്കല്ലേ. തനിക്കും രണ്ട് പെണ്‍മക്കളില്ലേ ? എന്നും ബൈജു കൊട്ടാരക്കര കുറിപ്പില്‍ ചോദിക്കുന്നുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

പെണ്‍മക്കളുടെ ഭാവി കൂടി ഓര്‍ക്കണം

പെണ്‍മക്കളുടെ ഭാവി കൂടി ഓര്‍ക്കണം

ഈ ബലാത്സംഗ ഗുണ്ടകള്‍ക്ക് വീടുപണി ചെയ്ത ആസനം താങ്ങി നടക്കുന്ന മഹേഷ് തന്റെ പെണ്‍മക്കളുടെ ഭാവി കൂടി ഓര്‍ക്കണമെന്നും ബൈജു കൊട്ടാരക്കര പറയുന്നു. നാണമില്ലേ തനിക്കെന്നും മഹേഷിനോട് ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

സ്ഥിരം ദിലീപ് വിമർശകൻ

സ്ഥിരം ദിലീപ് വിമർശകൻ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചാനലുകള്‍ ദിലീപിനെതിരെ വിമര്‍ശനം ഉന്നയിക്കാറുള്ള വ്യക്തിയാണ് ബൈജു കൊട്ടാരക്കര. ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പേ പള്‍സര്‍ സുനിയുമായി ഒരു നടന് ബന്ധമുണ്ടെന്ന് ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു.

തണ്ടർഫോഴ്സ് കൊട്ടാരക്കരയിൽ

തണ്ടർഫോഴ്സ് കൊട്ടാരക്കരയിൽ

ദിലീപിന് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് തണ്ടര്‍ ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷാ സേന എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഈ സുരക്ഷാ സേന ബൈജുവിന്റെ നാടായ കൊട്ടാരക്കരയില്‍ എത്തിയതും സോഷ്യല്‍ മീഡിയ വാര്‍ത്തയാക്കിയിരുന്നു.

സംശയം പ്രകടിപ്പിച്ച് ബൈജു കൊട്ടാരക്കര

സംശയം പ്രകടിപ്പിച്ച് ബൈജു കൊട്ടാരക്കര

ദിലീപിന് എതിരെ നിരന്തരം നിലപാടെടുക്കുന്ന ബൈജു കൊട്ടാരക്കരയെ തേടിയാണ് തണ്ടര്‍ഫോഴ്‌സ് കൊട്ടാരക്കരയില്‍ പോയത് എന്നായിരുന്നു വാര്‍ത്തകള്‍ പരന്നത്. ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് ബൈജു കൊട്ടാരക്കര തന്നെ രംഗത്ത് വരികയുമുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+