Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോര്‍ജിനെ കൊന്നു കൊല വിളിച്ച് ബൈജു... ജോര്‍ജിന്റെ പാര്‍ട്ടി ജനപക്ഷമല്ല, മൃഗപക്ഷമെന്ന്

ജോര്‍ജ് പൂഞ്ഞാറിന്‍റെ എംഎല്‍എയാണ്, കേരളത്തിന്‍റേത് അല്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയും ഇരയാക്കപ്പെട്ട നടിയെ അധിക്ഷേപിക്കുകയും ചെയ്തിട്ടുള്ള പിസി ജോര്‍ജിനെതിരേ സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്ത്.

കടുത്ത ഭാഷയിലാണ് ജോര്‍ജിനെതിരേ ബൈജു വിമര്‍ശിച്ചത്. ജോര്‍ജിന്റെ പാര്‍ട്ടി ജനപക്ഷത്തല്ല മൃഗപക്ഷത്താണെന്നും അദ്ദേഹം പരിഹസിച്ചു.

നിങ്ങള്‍ ഗുണ്ടാ നേതാവോ ?

നിങ്ങള്‍ ഗുണ്ടാ നേതാവോ ?

കേരള ഹൈക്കോടതി ജഡ്ജിമാരെ, കേരള പോലീസിനെ അതിലെല്ലാമുപരി പീഡനത്തിനിരയായ പെണ്‍കുട്ടിക്കെതിരേ. മിസ്റ്റര്‍ ജോര്‍ജ് നിങ്ങള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട നേതാവോ ? അതോ ഗുണ്ടകളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഗുണ്ടാ നേതോവോയെന്ന് ബൈജു ചോദിച്ചു.

പൂഞ്ഞാറിന്റെ മാത്രം എംഎല്‍എ

പൂഞ്ഞാറിന്റെ മാത്രം എംഎല്‍എ

ആരുടെയെങ്കിലും കൈയില്‍ നിന്നും എന്തെങ്കിലും വാങ്ങിയിട്ടു വായില്‍ തോന്നിയത് വിളിച്ചുപറയാന്‍ നിങ്ങളാരാണ് ? താരങ്ങള്‍ പൂഞ്ഞാറിന്റെ മാത്രം എംഎല്‍എയാണ്, കേരളത്തിന്റെ മുഴുവനല്ലെന്നും ബൈജു പരിഹസിച്ചു.

കുഞ്ഞിന്റെ പിതൃത്വം

കുഞ്ഞിന്റെ പിതൃത്വം

സ്വന്തം കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു എന്റെ വീടിന്റെ മുന്നിലോ നിയമസഭയുടെ മുന്നിലോ ആരും വന്നിട്ടില്ലെന്നും ബൈജു കളിയാക്കി.

ജഗതിയുടെ മകളെ തടഞ്ഞു

ജഗതിയുടെ മകളെ തടഞ്ഞു

സ്വന്തം അച്ഛനെ കാണാന്‍ വേദിക്കരികിലെത്തിയ ജഗതി ശ്രീകുമാറിന്റെ മകളെ തടഞ്ഞുനിര്‍ത്തിയത് താനല്ലെന്നും ശ്രീലക്ഷ്മിയുടെ വീട്ടിലേക്ക് ഗുണ്ടകളെ വിട്ടത് ആരാണെന്നും ബൈജു ചോദിച്ചു.

തോക്ക് ചൂണ്ടിയതാര് ?

തോക്ക് ചൂണ്ടിയതാര് ?

സ്വന്തം വോട്ടര്‍മാരായ പാവം തൊഴിലാളികളുടെ നേരെ തോക്കെടുത്തത് ആരാണെന്ന് ജോര്‍ജിനെ കളിയാക്കി ബൈജു ചോദിച്ചു. നമ്പി നാരായണന്റെ പേരില്‍ കള്ളത്തരം പറഞ്ഞ് ചാനലില്‍ നാറിയതാരാണ് ? കൂടൂതലായി ഒന്നും പറയിക്കരുതെന്നും ബൈജു തുറന്നടിച്ചു.

നടിയെക്കുറിച്ച് മോശമായി പറഞ്ഞു

നടിയെക്കുറിച്ച് മോശമായി പറഞ്ഞു

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരേ എന്തൊക്കെയാണ് നിങ്ങള്‍ പറഞ്ഞു നടക്കുന്നത് ? കാറിലാണ് ആക്രമണം നടന്നുവെന്നതിന് എന്താണ് തെളിവ്? മിണ്ടാതെ ഇരുന്ന് എല്ലാം അനുവദിച്ചു കൊടുത്തു, പിന്നീട് അഭിനയിക്കാന്‍ പോയി.. ഇങ്ങനെയൊക്കെ പറയാന്‍ മനുഷ്യനായി പിറന്ന ആര്‍ക്കും സാധിക്കില്ലെന്നും ബൈജു അഭിപ്രായപ്പെട്ടു.

മൃഗപക്ഷം

മൃഗപക്ഷം

ജോര്‍ജ് നിങ്ങള്‍ നരാധമനാണ്. നിങ്ങളെ തിരഞ്ഞെടുത്ത ജനങ്ങള്‍ക്കു അബന്ധം പറ്റി. അവര്‍ ഇനി ചിന്തിക്കട്ടെ. നിങ്ങള്‍ രൂപീകരിച്ച പാര്‍ട്ടി ജനങ്ങളുടെ പക്ഷത്തല്ല, മൃഗപക്ഷത്താണെന്നും ബൈജു ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+