• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

അഞ്ജലി മേനോനെതിരെ വിമർശനവുമായി സംവിധായകൻ; സഹപ്രവർത്തകയ്ക്ക് വേണ്ടി ഒരു വാക്ക് മിണ്ടിയില്ല!!!

  • By Goury Viswanathan

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കേരളത്തിലെ സിനിമാ സംഘടനകളുടെ നിലപാടിനെ ചോദ്യം ചെയ്ത അഞ്ജലി മേനോന് മറുപടിയുമായി സംവിധായകൻ ബൈജു കൊട്ടാരക്കര. രാജ്യത്ത് മീടു ക്യാംപെയിൻ തരംഗമാകുമ്പോൾ അതിക്രമങ്ങളെ അതിജീവിച്ചവർക്ക് മുംബൈ സിനിമാ ലോകം നൽകുന്ന പിന്തുണയും ആരോപണ വിധേയകർക്കെതിരെയുള്ള നടപടികളും ചൂണ്ടിക്കാട്ടുന്നതായിരുന്നു അഞ്ജലിയുടെ ബ്ലോഗ്.

വർഷങ്ങൾക്ക് മുൻപ് നടന്ന ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് പോലും ബോളിവുഡ് പിന്തുണ നൽകുന്നു. എന്നാൽ ആക്രമിക്കപ്പെട്ട അടുത്ത നിമിഷം തന്നെ തുറന്നുപറഞ്ഞ നടിയോട് സ്വീകരിച്ച നിലപാട് അസ്വസ്ഥതയുളവാക്കുന്നതായിരുന്നുവെന്നാണ് അഞ്ജലി പറഞ്ഞത്. എന്നാൽ സഹപ്രവർത്തകയ്ക്ക് വേണ്ടി മിണ്ടാതിരുന്ന അഞ്ജലി ഇപ്പോൾ മീ ടുവിനെ പിന്തുണയ്ക്കുകയാണെന്നാണ് ബെജു കൊട്ടാരക്കര ആരോപിക്കുന്നത്.

ബോളിവുഡിന്റെ പിന്തുണ

ബോളിവുഡിന്റെ പിന്തുണ

മീ ടു ക്യാംപെയിനിൽ തുറന്നുപറച്ചിലുകൾ നടത്തിയവർക്ക് വലിയ പിന്തുണയാണ് ബോളിവുഡ് നൽകുന്നത്. അഭിനേതാക്കളുടെ സംഘടനയായ സിന്റ ആരോപണം ഉയർന്ന നടന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പരാതിക്കാതി സംഘടനയിലെ അംഗമല്ലാതിരുന്നിട്ട് കൂടിയാണ് അവരുടെ നടപടിയെന്ന് അഞ്ജലി മേനോൻ ചൂണ്ടിക്കാട്ടി.

ഒപ്പം നിന്നും

ഒപ്പം നിന്നും

ആരോപണ വിധേയർക്കൊപ്പം ജോലി ചെയ്യില്ലെന്ന് ഹൃത്വിക് റോഷനുൾപ്പെടെയുള്ള നടന്മാർ പറഞ്ഞു. അവരുടെ ടെലിവിഷൻ പരിപാടികൾ ‌ഹോട്ട്സ്റ്റാർ വേണ്ടെന്നു വച്ചു. ചലച്ചിത്രമേളകളിൽ നിന്നും ചിത്രങ്ങൾ ഒഴിവാക്കി. വികാസ് ബാഹലിനെതിരായ ആരോപണത്തിന്റെ പേരിൽ ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനി പൂട്ടിപ്പോയതും അഞ്ജലി ചൂണ്ടിക്കാട്ടി.

ആർക്കൊപ്പം

ആർക്കൊപ്പം

15 വർഷങ്ങളായി മലയാള സിനിമയിൽ സജീവമായിരുന്ന നടിയാണ് ആക്രമിക്കപ്പെട്ടത്. അവൾ താൻ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറയുകയും നിയമ നടപടിയുമായി മുന്നോട്ട് പോവുകയും ചെയ്തു. ശക്തമായ സിനിമാ സംഘടനകൾ പ്രവർത്തിക്കുന്ന നാടാണ് കേരളം. പക്ഷെ അതിജീവിച്ചവരെ സംരക്ഷിക്കുന്ന നടപടിയെവിടെ? ഇതും നിലപാടാണ്, അസ്വസ്ഥതയുണ്ടാക്കുന്ന ഒന്ന്. അഞ്ജലി മോന്റെ ഈ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ബൈജു കൊട്ടാരക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മറുപടി.

മറുപടി.

നടി ആക്രമിക്കപെട്ട കേസിൽ എല്ലാ സംഘടനകളേയും പ്രതികൂട്ടിൽ നിർത്തി ട്വീറ്റ് ചെയ്തിരിക്കുന്നു. അഞ്ജലി കേരളത്തിലല്ലെ താമസം. ഇന്ന് വരെ താനുൾപ്പടുന്ന സംഘടനകൾ മൗനം പാലിച്ചും. നടിക്ക് എതിരെ നിന്നപ്പോഴും എന്തേ അഞ്ജലി മിണ്ടിയില്ല?

എതിർത്തിരുന്നു

എതിർത്തിരുന്നു

സംഭവം നടന്നതിൻറ പിറ്റേ ദിവസം തന്നെ മാക്ട ഫെഡറേഷൻ പത്ര സമ്മേളനം നടത്തി സിനിമ മേഖലയിൽ നിന്നുളള നീചമായ ഈ പ്രവണതയെ എതിർത്തിരുന്നു. അന്ന് മുതൽ ഇപ്പോഴും ആക്രമിക്കപെട്ട നടിയോടൊപ്പം നിൽക്കുന്നു. അഞ്ജലി എന്താ മിണ്ടാതിരുന്നത്.

ഭയമാണോ?

ഭയമാണോ?

സിനിമയിലെ വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ. ഇപ്പൊ 20 വർഷം മുമ്പ് എന്നെ ഫോണിൽ ശല്യം ചെയ്തു എന്ന ഹാഷ്ടാഗിനെ പിന്തുണക്കുമ്പോൾ കൺമുമ്പിൽ ആക്രമിക്കപെട്ട തന്റെ സഹപ്രവർത്തകക്ക് വേണ്ടി ഒരു വാക്ക് പോലും മിണ്ടാതെ ഇപ്പോഴും തുടരുകയാണ്.

നാണമില്ലേ

നാണമില്ലേ

എന്നിട്ട് നാണമില്ലേ. താനുൾപ്പടുന്ന സംഘടനയുടെ അംഗമാണല്ലൊ പ്രതിസ്ഥാനത്ത് അയാളെ എന്ത് കൊണ്ട് പുറത്തുനിർത്താൻ പറഞ്ഞില്ല. ലാപ് ടോപിൽ ഹാഷ്ടാഗിന് വേണ്ടി വിരലുകൾ പരതുമ്പോൾ അടുത്തുളളവൾക്ക് ആ വിരലുകൾ കൊണ്ട് ഒരു തലോടൽ ആകാമെന്ന് പറഞ്ഞാണ് ബൈജു കൊട്ടാരക്കര ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ബൈജു കൊട്ടാരക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി നിങ്ങൾ എന്ത് ചെയ്തു; ബോളിവുഡിനെ കണ്ടുപഠിക്കണമെന്ന് അഞ്ജലി മേനോൻ

വികാസ് ബാഹലിന് പിന്നാലെ ഹൃത്വിക് റോഷൻ; മീ ടു ക്യാംപെയിനിൽ തുറന്നടിച്ച് വീണ്ടും കങ്കണ

English summary
baiju kottarakkara reply to anjali menon on her comment over stand taken by film bodies of kerala on actress attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more