കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിനിമയില്ലാത്ത ശങ്കറും ജയിലില്‍ പോയ ശാലുവും ദിലീപിനെ വെളുപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്: വന്‍ പിആർ'

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെ വെള്ളപൂശാന്‍ വേണ്ടി വലിയ ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. കേസുമായി ബന്ധപ്പെട്ട് വലിയ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ നല്‍കിയ ബലാത്സംഗ പരാതിയടക്കം വ്യാജമാണെന്ന് ഏകദേശം വ്യക്തമായ സാഹചര്യത്തിലാണ് ഈ വെളുപ്പിക്കല്‍ കൂടുതല്‍ ശക്തമായതെന്നും അദ്ദേഹം പറയുന്നു.

കേസില്‍ കോടതി വിധി വന്നതിന് ശേഷം പോരെ ഈ വെളുപ്പിക്കലെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

'മഞ്ജു വാര്യർ പറയുന്നതിന് ഞാനും മിനിയും ലൈക്ക് അടിക്കുന്നു': വന്‍ സൈബർ അക്രമമെന്ന് ബൈജു കൊട്ടാരക്കര'മഞ്ജു വാര്യർ പറയുന്നതിന് ഞാനും മിനിയും ലൈക്ക് അടിക്കുന്നു': വന്‍ സൈബർ അക്രമമെന്ന് ബൈജു കൊട്ടാരക്കര

കോടതി വിധി വരുന്നതിന് മുമ്പ് തന്നെ

കോടതി വിധി വരുന്നതിന് മുമ്പ് തന്നെ തകൃതിയായ വെളുപ്പിക്കലാണ് ഇവിടെ നടക്കുന്നത്. ഇപ്പോള്‍ ലൈംലൈറ്റിലുള്ള ഒറ്റ സിനിമാക്കാരനും വെളുപ്പിക്കാന്‍ നില്‍ക്കുന്നില്ല. അവർക്കൊക്കെ വെളുപ്പിച്ച് മതിയായി. ആദ്യം സിദ്ധീഖും പൊന്നമ്മ ബാബുവും ബിന്ദു പണിക്കരുമൊക്കെ ഉണ്ടായിരുന്നു. അതൊക്കെ അങ്ങ് നിന്നുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

'അല്ല പ്രിയേ കോട്ടും സ്യൂട്ടുമിട്ടാണോ ഇപ്പോ കുളി'; പ്രിയ വാര്യറുടെ പുതിയ ചിത്രം വൈറലാവുന്നു

ഇപ്പോള്‍ വെളുപ്പിക്കാന്‍ നടക്കുന്നത് ശങ്കറൊക്കെയാണ്.

ഇപ്പോള്‍ വെളുപ്പിക്കാന്‍ നടക്കുന്നത് ശങ്കറൊക്കെയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാളീ സ്ത്രീകളുടെ സ്വപ്ന കാമുകനായ നടനായിരുന്നു. അദ്ദേഹമാണ് ഇപ്പോഴത്തെ വെളുപ്പിക്കലിന്റെ ആശാന്‍. ഇപ്പോള്‍ അദ്ദേഹത്തിന് സിനിമയൊന്നും ഇല്ല. അതുകൊണ്ട് തന്നെ എന്തെങ്കിലും കാര്യത്തില്‍ ഇടപെട്ട് എന്തേലും പറയണമല്ലോ. അതുപോലെ തന്നെയുള്ള മറ്റൊരാളാണ് ശാലു മേനോന്‍.

Recommended Video

cmsvideo
എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview
25 വർഷം മുമ്പ് തന്നെ ദിലീപിനെ അറിയാമെന്നാണ് ശങ്കർ

25 വർഷം മുമ്പ് തന്നെ ദിലീപിനെ അറിയാമെന്നാണ് ശങ്കർ പറയുന്നത്. അയാളത് ചെയ്യുമെന്ന് തോന്നുന്നില്ല, നല്ലവനാണ് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഞാനും പത്ത് മുപ്പത്തിയഞ്ച് ദിവസം ജയിലില്‍ കിടന്നയാളാണ്, എനിക്കറിയാം ജയിലില്‍ കിടക്കുന്നതിന്റെ വിഷമം എന്നാണ് ശാലുമേനോന്‍ പറയുന്നത്. ഇതേ വിഷമം മനസ്സിലാക്കിയ മറ്റൊരാളായിരുന്നു ശ്രീലേഖ ഐപിഎസ്. അവർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അവർക്കെതിരെ അന്വേഷണവും നടക്കുന്നുണ്ട്.

ശാലു മേനോന്‍ ജയിലില്‍ പോയത് സ്വാന്ത്രസമര സേനാനി

ശാലു മേനോന്‍ ജയിലില്‍ പോയത് സ്വാന്ത്രസമര സേനാനിയായിട്ടല്ലാല്ലോ. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ശാലൂ ജയിലില്‍ പോയത്. ആ സമയത്ത് പല കഥകളും പ്രചരിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരാള്‍ ജയിലില്‍ പോയി തിരിച്ച് വന്ന് ഇതുപേലെ ക്വട്ടേഷന്‍ ബലാത്സംഗം കൊടുത്തുവെന്ന കേസിലെ എട്ടാം പ്രതിയായ ദിലീപിനെ വെളുപ്പിക്കാന്‍ കാട്ടുന്ന തിടുക്കം കാണുമ്പോള്‍ ഇവരെയൊക്കെ നമസ്കരിക്കേണ്ടി വരുമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ദിലീപിനെ വെളുപ്പിക്കാന്‍ ഇനിയും ആളുകള്‍ വരും.

ദിലീപിനെ വെളുപ്പിക്കാന്‍ ഇനിയും ആളുകള്‍ വരും. പെന്‍ഷന്‍ പറ്റിയ ആരെങ്കിലുമുണ്ടെങ്കില്‍ അവരെയെല്ലാം ഒന്നൂകൂടെ കെട്ടിയിറക്കണം. അതുപോലെ കുറച്ച് ഓണ്‍ലൈന്‍ ചാനലുകളും വാട്സാപ്പ് ഗ്രൂപ്പും ഉണ്ടാക്കി ഞങ്ങളെയൊക്കെ മോശമാക്കി കളയാമെന്നാണ് വിചാരമെങ്കില്‍ അത് ചെയ്തോളൂ. എന്നേയും ചില മാധ്യമപ്രവർത്തകരെയുമൊക്കെ വളരെ മോശമായിട്ടാണ് അക്രമിക്കുന്നത്. ഞങ്ങള്‍ക്ക് ഇതില്‍ പ്രയാസമില്ല.

ദിലീപിനെ എതിരെ സംസാരിക്കുന്നതിന്റെ

ദിലീപിനെ എതിരെ സംസാരിക്കുന്നതിന്റെ പേരില്‍ ചാനല്‍ പൂട്ടിക്കാനുള്ള ശ്രമങ്ങളൊക്കെ നടക്കുന്നുണ്ട്. അതൊക്കെ അവർ ചെയ്യട്ടെ. അതിലൊന്നും ഒരു പ്രശ്നവുമില്ല. ഒരു ചാനലല്ല, നൂറ് ചാനല്‍ പോയാലും പറയാനുള്ള കാര്യങ്ങള്‍ എവിടേയും ആർജ്ജവത്തോടെ വിളിച്ച് പറയും. അക്കാര്യത്തില്‍ അന്നും ഇന്നും ഒരു മാറ്റവും ഇല്ല. ഞാന്‍ കൂടെ ആഹാരം കഴിച്ചുകൊണ്ടിരുന്ന ഒരു വ്യവസായത്തിലെ ഒരു പെണ്‍കുട്ടിക്ക് ഉണ്ടായ വിഷയമാണ് ഇതെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

ഈ പറയുന്നവനാണോ ചിലവിന് തരുന്നത്: ഫോട്ടോകള്‍ നാട്ടുകാർ വരെ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു: ജാനകി സുധീർഈ പറയുന്നവനാണോ ചിലവിന് തരുന്നത്: ഫോട്ടോകള്‍ നാട്ടുകാർ വരെ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു: ജാനകി സുധീർ

ബേബി മോള്‍ ആറാടുകയല്ല, തകർത്താടുകയാണ്: അന്നാ ബെന്നിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

English summary
Baiju Kottarakkara says Shankar and Shalu Menon came to speak for Dileep: this is big pr work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X