Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാല്‍ജോസിന്റെ ലണ്ടന്‍ യാത്ര: കൂട്ടത്തില്‍ ഒരാള്‍ പിണങ്ങിപ്പിരിഞ്ഞു

ലോക ചരിത്രത്തില്‍ ഇടം നേടുക എന്ന ലക്ഷ്യവുമായാണ് ലാല്‍ ജോസും ബൈജു നായരും സുരേഷ് ജോസഫും കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് കരമാര്‍ഗ്ഗം യാത്ര തുടങ്ങിയത്. യാത്രയിലെ സുന്ദര കാഴ്ചകള്‍ പകര്‍ത്തി ഫേസ്ബുക്കിലൂടെ പോസ്റ്റി ലാല്‍ ജോസ് യാത്രയുടെ ഹരം ആരാധകരെയും അറിയിച്ചിരുന്നു. എന്നാല്‍ ആ യാത്ര ഇപ്പോള്‍ അത്ര സുഖമല്ലെന്നാണ് കേള്‍ക്കുന്നത്.

ടീമംഗങ്ങള്‍ തമ്മിലിടിച്ച് ഒരാള്‍ പിണങ്ങിപ്പിരിഞ്ഞെത്രെ. ഇതോടെ മൂന്നംഗ സംഘത്തിന്റെ കരമാര്‍ഗം ലണ്ടന്‍ യാത്ര എന്ന ഗിന്നസ് റെക്കോര്‍ഡും പൊളിഞ്ഞു. 'സുരക്ഷിതനായി എത്തി ദൈവത്തിന് നന്ദി' എന്ന ലാല്‍ജോസിന്റെ പോസ്റ്റ് കണ്ട് യാത്ര അവസാനിച്ചു എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

laljose-and-gang

ജോമോന്‍ ടി ജോണിനൊപ്പമുള്ള സെല്‍ഫിയോടൊപ്പമാണ് പോസ്റ്റ്. എന്നാല്‍ ലാല്‍ ജോസും സുരേഷ് ജോസഫും യാത്ര തുടരുകയാണെന്നും ആഗസ്തില്‍ തിരിച്ചെത്തുമെന്നുമാണ് ജോമോന്‍ ടി ജോണ്‍ നല്‍കിയ വിവരം.

തനിച്ച് ബസില്‍ യാത്ര ചെയ്യുന്നു എന്ന് ബൈജു എന്‍ നായര്‍ ഫേസ്ബുക്കില്‍ പോസ്റ്റിയിട്ടുണ്ട്. പോളണ്ടിലെ വാഴ്‌സയില്‍ ബസില്‍ യാത്ര ചെയ്യുന്ന സെല്‍ഫിയ്‌ക്കൊപ്പം സുരേഷ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസമാണ് തനിച്ച് യാത്ര ചെയ്യാന്‍ കാരണമെന്നും ഐആര്‍ എസ് ഓഫീസറെ പോലെയാണ അദ്ദേഹം പെരുമാറുന്നതെന്നും ബൈജു വ്യക്തമാക്കിയിട്ടുണ്ട്.

Post by Baiju N Nair.

ജൂണ്‍ പതിനേഴിനാണ് മൂവര്‍ സംഘം 75 ദിവസത്തെ ലോകപര്യടനം തുടങ്ങിയത്. ഫോര്‍ഡ് എന്‍ഡവര്‍ കാറില്‍ കൊച്ചിയില്‍ നിന്ന് ലണ്ടന്‍ വരെ കരമാര്‍ഗ്ഗം പോകുക എന്നതായിരുന്നു ലക്ഷ്യം. ഇതോടൊപ്പം ഗിന്നസ് റെക്കോര്‍ഡില്‍ പേരു ചേര്‍ക്കു എന്നും സംഘത്തിന് ഉദ്ദേശമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+