ലാല്‍ ജോസിന്റെ യാത്ര; ബൈജു എന്‍ നായരുടെ വെളിപ്പെടുത്തല്‍
കാറില്‍ റെക്കോര്‍ഡ് യാത്ര ചെയ്യാന്‍ ഇറങ്ങിയ ലാല്‍ ജോസും സംഘവും തെറ്റിപ്പിരിയാനുള്ള കാരണം എന്താണ്. സംഘത്തില്‍ നിന്ന് പിരിഞ്ഞുപോയ ബൈജു എന്‍ നായര്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നു.
സംഘത്തലവനായ സുരേഷ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസമാണ് വേർപിരിയലിന് കാരണം എന്ന് ബൈജു എന്‍ നായര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കാരണം എന്താണെന്ന് വ്യക്തമാക്കുന്നത് ആദ്യമായാണ്. റെഡ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് ബൈജു കാര്യങ്ങള്‍ പറഞ്ഞത്.

സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ വച്ച് ലാല്‍ ജോസിന്റെ ആരാധകരോട് സുരേഷ് ജോസഫ് മോശമായി പെരുമാറിയതാണത്രെ പ്രശ്നമായത്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത് ലാല്‍ ജോസ് ആയിരുന്നില്ല. ബൈജു എന്‍ നായര്‍ ആയിരുന്നു. ശക്തമായ രീതിയില്‍ തന്നെയാണ് താന്‍ പ്രതകരിച്ചതെന്നും ബൈജു പറയുന്നു.
ഇതോടെ യാത്ര അവസാനിപ്പാന്‍ തീരുമാനിച്ചു. എന്നാല്‍ ലാല്‍ ജോസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി യാത്ര തുടരാമെന്ന് കരുതിയെങ്കിലും സുരേഷ് ജോസഫിന്റെ പ്രതികരണം മോശമായിരുന്നുവെന്ന് ബൈജു പറയുന്നു. വേണമെങ്കില്‍ ലാല്‍ ജോസിനും സംഘത്തില്‍ നിന്ന് പിരിയാമെന്ന നിലപാടായിരുന്നത്രെ സുരേഷ് ജോസഫിന്റേത്.
ഒടുവില്‍ ലാല്‍ ജോസിനോട് യാത്ര തുടരാന്‍ ആവശ്യപ്പെട്ട് ബൈജു സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ വച്ച് പിരിയാന്‍ തീരുമാനിച്ചു. അപ്പോഴേക്കും തന്റെ ലഗേജുകളെല്ലാം തന്നെ സുരേഷ് ജോസഫ് കാറില്‍ നിന്നിറക്കി പുറത്ത് വച്ചതായും ബൈജു എന്‍ നായര്‍ വ്യക്തമാക്കി. സെന്റ് പീറ്റേഴ്സ് ബര്‍ഗ് എന്ന മഹാനഗരത്തിന്റെ ഏതോ മൂലയില്‍ തന്നെ ഇറക്കി വിട്ട് ടീം ലീഡര്‍ കാര്‍ ഓടിച്ചുപോയി എന്നാണ് റെഡ് എഫ്എമ്മിനോട് പറഞ്ഞത്. ബൈജു എന്‍ നായരുമായുള്ള അഭിമുഖം കേള്‍ക്കാം....
<center><iframe width="100%" height="450" src="//www.youtube.com/embed/AxxxNqPzE-o" frameborder="0" allowfullscreen></iframe></center>
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications