Get Updates
Get notified of breaking news, exclusive insights, and must-see stories!

നടൻ ബൈജു കുടുങ്ങും?; ആഡംബരക്കാറിന് കേരളത്തിലോടിക്കാൻ എൻഒസി ഇല്ല, റോഡ് നികുതിയും അടച്ചിട്ടില്ല

കൊച്ചി: നടൻ ബൈജുവിന്റെ ആഡംബര ബെൻസ് കാർ കേരളത്തിലോടുന്നത് നിയമംലംഘിച്ചെന്ന് റിപ്പോർട്ട്. ഹരിയാനയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനം എൻഒസി ഹാജരാക്കാതെയാണ് നടൻ കേരളത്തിൽ ഓടിക്കുന്നത്. മാത്രമല്ല റോഡ് നികുതിയും താരം അടച്ചിട്ടില്ല. നിരന്തരം ഗതാഗത നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലും നടനിൽ നിന്നും ഗതാഗത വകുപ്പ് പലപ്പോഴായി പിഴ ഈടാക്കിയിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കഴിഞ്ഞ ദിവസം ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചട്ടലംഘനങ്ങളുടെ വിവരങ്ങൾ പുറത്തുവരുന്നത്. ബെൻസ് കാറാണ് നടൻ ഉപയോഗിക്കുന്നത്. രേഖകളിൽ 2015 ൽ വാങ്ങിയ വാഹനം 2023 ലാണ് ബൈജു സ്വന്തമാക്കുന്നത്. മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വണ്ടി കേരളത്തിൽ ഓടിക്കണമെങ്കിൽ ഇവിടെ എൻഒസി ലഭിക്കണം. വാഹനം ഇവിടെ എത്തിച്ച് 30 ദിവസത്തിനുള്ളിൽ എൻഒസി ഹാജരാക്കണമെന്നതാണ് നിയമം. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും എൻഒസിക്ക് താരം അപേക്ഷിച്ചിട്ട് പോലുമില്ല.

baijumain2-

ഗതാഗത വകുപ്പിന്റെ വെബ്സൈറ്റിൽ ഹരിയാനയിലെ ഗുരുഗ്രാമിൽ സെക്ടര്‍ 49ല്‍ താമസക്കാരനാണ് ബൈജു എന്നാണ് പരാമർശിച്ചിരിക്കുന്നത്. മാത്രമല്ല ആഡംബര വാഹനത്തിന് ഇതുവരേയും ബൈജു റോഡ് നികുതിയും നൽകിയിട്ടില്ല. സീറ്റ് ബെൽട്ട് ധരിക്കാത്തതിന്റെ പേരിൽ ഏഴ് തവണ ഗതാഗത വകുപ്പ് പിഴ ഒടുക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഞായറാഴ്ച അർധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ച് ബൈജു ഓടിച്ച കാര്‍ അപകടമുണ്ടാക്കിയത്. കവടിയാർ ഭാഗത്ത് നിന്ന് അമിത വേഗത്തിലെത്തിയ വാഹനം ആൽത്തറ ഭാഗത്തേക്ക് തിരിയുന്നിടത്ത് വെച്ച് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് മുൻപിലുള്ള പോസ്റ്റിൽ ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഇയാളുടെ ബൈക്കിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

തുടർന്ന് മ്യൂസിയം പോലീസാണ് ബൈജുവിനെ കസ്റ്റഡിയിൽ എടുത്തത്. അപകടമുണ്ടാക്കിയ താരത്തിന്റെ ബെൻസ് കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അമിത വേഗതയിൽ വാഹനം ഓടിച്ചു, മദ്യപിച്ച് വാഹനം ഓടിച്ചു തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ബൈജുവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബൈജു മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് റിപ്പോർട്ട്. ബ്രെത് അനലൈസർ ടെസ്റ്റിൽ ബൈജു മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് വൈദ്യപരിശോധനയ്ക്കായി എത്തിച്ചെങ്കിലും നടൻ അതിന് തയ്യാറായില്ല. ഇതോടെ മദ്യത്തിന്റെ ഗന്ധമുണ്ടെന്നും നടൻ പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടർ റിപ്പോർട്ട് നൽകി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+