Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ബലാത്സംഗ ഇരയുടെ വീടിന് തീവെച്ചു: 2 കുഞ്ഞുങ്ങള്‍ക്ക് പരിക്ക്

ഉന്നാവ്: ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ വീടിന് തീയിട്ട് പ്രതികകള്‍. ഉത്തർപ്രദേശിലെ ഉന്നാവിലാണ് സംഭവം. കഴിഞ്ഞ വർഷം ബലാംത്സംഗത്തിന് ഇരയായ പെണ്‍കുട്ടികളുടെ വീടിനാണ് തീയിട്ടത്. അക്രമത്തില്‍ സാരമായി പൊള്ളലേറ്റ രണ്ട് ശിശുക്കളുടെ നില ഗുരുതരമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റ കുട്ടികളില്‍ പ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ആറ് മാസം പ്രായമുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്.

കേസില്‍ പിടിയിലായി ജയിലിലായിരുന്ന പ്രതികള്‍ അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഇതിന് ശേഷം നിരന്തരം പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ട് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുടുംബം ഇതിന് തയ്യാറായില്ല. ഇതേ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ രണ്ട് പ്രതികളും മറ്റ് അഞ്ചുപേരും ചേർന്ന് പെണ്‍കുട്ടിയുടെ വീടിന് തീയിടുകയായിരുന്നു.

fire

പ്രതീകാത്മ ചിത്രം

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയെ പ്രതികള്‍ മർദ്ദിക്കുകയും ചെയ്തു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുഞ്ഞിന് 35 ശതമാനവും സഹോദരിക്ക് 45 ശതമാനവും പൊള്ളലേറ്റതായി ചീഫ് മെഡിക്കൽ സൂപ്രണ്ട് സുശീൽ ശ്രീവാസ്തവ വ്യക്തമാക്കി. അവരുടെ നില വഷളായതിനെ തുടർന്ന് രണ്ട് കുട്ടികളെയും മെച്ചപ്പെട്ട ചികിത്സയ്ക്കായി കാൺപൂരിലേക്ക് അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അമ്മ നൽകിയ പരാതി പ്രകാരം ഏപ്രിൽ 13 ന് ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ പ്രതിയുടെ പക്ഷം ചേർന്ന മുത്തച്ഛനും അമ്മാവനും മറ്റ് നാല് പേരും ചേർന്ന് കോടാലി കൊണ്ട് ആക്രമിച്ചതായും പൂർവ സർക്കിൾ ഓഫീസർ സന്തോഷ് സിംഗ് വ്യക്തമാക്കുന്നു. കേസ് പിന്‍വലിക്കാനായി വലിയ തോതിലുള്ള സ്വാധീന ശ്രമങ്ങളും പ്രതികള്‍ നടത്തിയിരുന്നു. ഇതിനായി പെണ്‍കുട്ടികളുടെ ബന്ധുക്കളെയടക്കം തങ്ങളുടെ വശത്താക്കി.

അക്രമത്തില്‍ പരിക്കേറ്റ പിതാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2022 ഫെബ്രുവരി 13 നായിരുന്നു ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ആ വർഷം സെപ്റ്റംബറിൽ അവൾക്ക് ഒരു മകന്‍ പിറഞ്ഞു. കേസ് പിന്‍വലിക്കില്ലെന്നെ ആയപ്പോള്‍ മകളുടെ കൈക്കുഞ്ഞിനെ ഇല്ലാതാക്കാൻ വേണ്ടിയാണ് തങ്ങളുടെ വീടിന് തീയിട്ടതെന്നും അമ്മ ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+