ദിലീപിന് ജാമ്യം കിട്ടിയാലും നടിയോടൊപ്പമെന്ന് മഞ്ജുവിന്റെ വനിത കൂട്ടായ്മ... തൊടുപുഴ വാസന്തിയെ അറിയുമോ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം കിട്ടിയപ്പോള്‍ ഏവരും കാത്തിരുന്ന പ്രതികരണങ്ങളില്‍ ഒന്നായിരുന്നു സിനിമയിലെ വനിത കൂട്ടായ്മയുടേത്. ഒടുവില്‍ അവര്‍ പ്രതികരിച്ചിരിക്കുകയാണ്.
നിയമം അതിന്റെ വഴിയ്ക്ക് പോകുമ്പോള്‍ വനിത കൂട്ടായ്മ തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കുള്ള പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നു എന്നാണ് അവര്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
എന്നാല്‍ ഇതിന് താഴേയും വിമര്‍ശനം മാത്രം ഉന്നയിച്ച് എത്തുന്നവരും കുറവല്ല. തൊടുപുഴ വാസന്തിയെ കുറിച്ചാണ് ഇവരില്‍ പലരുടേയും ദു:ഖം.

ദിലീപിന്ററെ ജാമ്യത്തില്‍
നിയമവും നീതി നിര്‍വ്വഹവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോള്‍, സിനിമയിലെ വനിത കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നു- ഇങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

വേദനിപ്പിക്കുന്ന സത്യം
ആ പെണ്‍കുട്ടിയ്ക്ക് മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മുന്നില്‍ നിന്ന് മാഞ്ഞുപോകാതിരിക്കട്ടെ എന്ന് സമൂഹത്തോട് ആഹ്വാനം ചെയ്യുന്നും ഉണ്ട് സിനിമയിലെ വനിത കൂട്ടായ്മ.

കൂടുതല്‍ ശക്തരായി
അവളുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടത് പ്രബുദ്ധരായി നമ്മള്‍ ഒരോരുത്തരുടേയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പൊങ്കാല തുടങ്ങി
വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിന് താഴേയും ഫാന്‍സിന്റെ പൊങ്കാലയ്ക്ക് കുറവില്ല. എന്നാല്‍ തെറിവിളിയില്ല എന്ന ആശ്വാസം മാത്രം ബാക്കി.

തൊടുപുഴ വാസന്തി
കഷ്ടതയനുഭവിക്കുന്ന തൊടുപുഴ വാസന്തിയെ കുറിച്ചാണ് പലര്‍ക്കും പറയാനുള്ളത്. ആക്രമിക്കപ്പെട്ട നടിയുടെ കാര്യത്തില്‍ മാത്രമല്ല, അവശത അനുഭവിക്കുന്ന നടിമാരുടെ കാര്യത്തിലും ഇത്തിരി ശ്രദ്ധവേണം എന്നാണ് പരിഹാസം.

സെലിബ്രിറ്റികള്‍ക്ക് പറ്റിയാല്‍
സെലിബ്രിറ്റിയായ നടിക്ക് എന്തെങ്കിലും പറ്റിയാല്‍ മാത്രമേ ഈ വനിതാ കൂട്ടായ്മ ഇടപെടൂ എന്നാണ് മറ്റ് ചിലരുടെ ആക്ഷേപം. അവരും ഉന്നയിക്കുന്നത് തൊടുപുഴ വാസന്തിയുടെ കാര്യം തന്നെയാണ്.

ആര്‍ജ്ജവം കാണിക്കണം
അവള്‍ക്കൊപ്പം എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാല്‍ മാത്രം പോര എന്നാണ് മറ്റൊരാളുടെ പരാതി. കേരള ജനതയെ അവള്‍ക്കൊപ്പം എത്തിക്കാന്‍ ഉള്ള ആര്‍ജ്ജവം കാണിക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്.

ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍
ഫെമിനിസ്റ്റ് കൊച്ചമ്മമാരുടെ അഭിപ്രായം കേരളം കേട്ടിരുന്നെങ്കില്‍ രാമലീല ഇത്രയും വലിയ വിജയം ആകില്ലായിരുന്നു എന്നാണ് വേറൊരാള്‍ പറയുന്നത്. കേരള ജനത എന്നും നീതിക്കൊപ്പമാണത്രെ.
ഫേസ്ബുക്ക് പോസ്റ്റ്
ഇതാണ് വിമണ്‍ ഇനി സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.












Click it and Unblock the Notifications