മദനിക്ക് ജാമ്യം... ഇവര്‍ പറയുന്നു
തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനോട് കേരളം പ്രതികരിക്കുന്നു. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. എതിരഭിപ്രായമുള്ള ബിജെപി പോലും കോടതി വിധിയെ മാനിക്കുന്നു.
മദനിക്ക് ജാമ്യം അനുവദിച്ചത് സന്തോഷവും ആശ്വാസവും നല്‍കുന്നു എന്നാണ് മദനിയുടെ ഭാര്യ സൂഫിയ പ്രതികരിച്ചത്. ഒരു മാസത്തേക്കാണ് മദനിയുടെ ജാമ്യം. അദ്ദേഹത്തിന് കര്‍ണാടകം വിട്ട് പോരാനാവില്ല. ഭാര്യ സൂഫിയക്ക് എറണാകുളം വിട്ട് പുറത്ത് പോകണമെങ്കില്‍ എന്‍ഐഎ കോടതിയുടെ അനുവാദം വേണം. കേരളം മദനിയുടെ ജാമ്യത്തെക്കുറിച്ച് പ്രതികരിച്ചതിങ്ങനെ....

സന്തോഷവും ആശ്വാസവും
മദനിക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചത് സന്തോഷവും ആശ്വാസവും നല്‍കുന്നുവെന്ന് ഭാര്യ സൂഫിയ മദനി. നിരപരാധിത്ത്വം തെളിയിക്കാനാവുമെന്നും സൂഫിയ.

വിധി സ്വാഗതാര്‍ഹം
മദനിക്ക് ജാമ്യം അനുവദിച്ച നടപടി സ്വാഗതാര്‍ഹമെന്ന് സിപിഎം പോളിറ്റ് ബ്.ൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. മനുഷായാവകാശ ലംഘനം ഇനി ആവര്‍ത്തിക്കരുത്.

ജാമ്യം ലഭിക്കേണ്ടത് തന്നെ
മദനിക്ക് നേരത്തേ തന്നെ ജാമ്യം ലഭിക്കേണ്ടതായിരുന്നുവെന്ന് സിപിഎം പോളിറ്റ് ബ്ൂറോ അംഗം എംഎ ബേബി.

വൈകിയ നീതി
വൈകി കിട്ടിയാല്‍ നീതി നിഷേധിക്കപ്പെട്ടതുപോലെയാണെന്ന് എംഎന്‍ കാരശ്ശേരി. മദനിയുടെ കാര്യത്തില്‍ അത് ഒരു തവണ സംഭവിച്ചതാണ്.

കോടതിവിധി മാത്രം
മദനിക്ക് ജാമ്യം ലഭിച്ചത് കോടതിയുടെ തീരുമാനം മാത്രം. അതുകൊണ്ട് ആരും നിരപരാധിയാകുന്നില്ലെന്ന് ബിദെപി നേതാവ് പിഎസ് ശ്രീധരന്‍ പിള്ള.

നുണ പറഞ്ഞത് കര്‍ണാടക
മദനിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ നുണ പറയുകയായിരുന്നുവെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. ജാമ്യം ലഭിച്ചത് സ്വാഗതാര്‍ഹം.


Click it and Unblock the Notifications