കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവൈപ്പിനിലെ സമരം: ജയിലില്‍ പോകാം..ജാമ്യം വേണ്ടെന്ന് സമരക്കാര്‍..!! കോടതിയിൽ നാടകീയ രംഗങ്ങൾ...!!

പോലീസ് പിടികൂടിയ സമരക്കാർ വീണ്ടും പ്രക്ഷോഭത്തിന്

  • By Anamika
Google Oneindia Malayalam News

കൊച്ചി: പുതുവൈപ്പ് സമരത്തിനിടെ പോലീസ് അറസ്റ്റ് ചെയ്ത 80 പേരും ജാമ്യം വേണ്ടെന്ന് കോടതിയില്‍. തങ്ങള്‍ക്ക് ജാമ്യം വേണ്ടെന്നും റിമാന്‍ഡില്‍ വിടണം എന്നുമായിരുന്നു സമരക്കാര്‍ ഫസ്‌ററ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സമരക്കാരെ റിമാന്‍ഡ് ചെയ്യാനാവില്ല എന്നറിയിച്ച കോടതി എല്ലാവരേയും ജാമ്യത്തില്‍ വിടുകയായിരുന്നു. എന്നാല്‍ സമരക്കാര്‍ ജാമ്യം വേണ്ടെന്ന നിലപാടില്‍ ഉറച്ച് നിന്നതോടെ കോടതി നാടകീയ രംഗങ്ങള്‍ക്ക് വേദിയായി.

പ്രശസ്ത നടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു...!!! നടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചത് കാരണം..!പ്രശസ്ത നടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു...!!! നടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചത് കാരണം..!

striek

സമരത്തിന് നേരെ പോലീസ് നടത്തിയ ക്രൂരമര്‍ദ്ദനത്തെ കുറിച്ച് സമരക്കാര്‍ കോടതിയെ ബോധിപ്പിച്ചു. പോലീസ് നരനായാട്ട് തുടരുന്ന സാഹചര്യത്തില്‍ തങ്ങള്‍ തിരിച്ച് പോകുന്നില്ലെന്ന് സമരക്കാര്‍ വാശിപിടിച്ചു. ഇതേ തുടര്‍ന്ന് കോടതി ഇവരോട് പത്ത് മിനുറ്റിനകം കോടതി പരിസരം വിട്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. സമരക്കാര്‍ പുതുവൈപ്പിലെ പ്രക്ഷോഭ വേദിയിലെത്തി സമരം തുടരുമെന്നാണ് അറിയുന്നത്. പോലീസില്‍ നിന്നും കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
The court has given bail to protesters in Puthuvypin.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X