മതവികാരം വൃണപ്പെടുത്തിയെന്ന കേസ്; രഹ്നാ ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
Recommended Video

കൊച്ചി: മതവികാരം വൃണപ്പെടുത്തിയെന്ന കേസിൽ രഹ്നാ ഫാത്തിമയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. മതസ്പർദ്ദ വളർത്തുന്ന പരാമർശങ്ങൾ നടത്താൻ പാടില്ല. പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് മാസത്തേയ്ക്ക് പ്രവേശിക്കാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
നവംബർ 28ാം തീയതിയായിരുന്നു മതവികാരം വൃണപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് പത്തനംതിട്ട പോലീസ് രഹനാ ഫാത്തിമയെ അറസ്റ്റ് ചെയ്യുന്നത്. രഹ്നാ ഫാത്തിമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് കേസിനാധാരം. കറുപ്പുടുത്ത്, കഴുത്തിൽ മാലയിട്ട് തീർത്ഥാടക വേഷത്തിൽ പോസ്റ്റ് ചെയ്ത ചിത്രം മതവികാരം വൃണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ബിജെപി നേതാവ് രാധാകൃഷ്ണ മേനോനാണ് പത്തനംതിട്ട പോലീസിൽ പരാതി നൽകിയത്.

മുൻപ് രണ്ട് തവണ രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അറസ്റ്റിന് പിന്നാലെ ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ രഹ്നാ ഫാത്തിമയെ സസ്പെന്റ് ചെയ്തിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ രഹ്നാ ഫാത്തിമ ശബരിമല ദർശനത്തിനെത്തിയത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പോലീസ് സംരക്ഷണയിൽ മലകയറാൻ എത്തിയ രഹ്നാ ഫാത്തിമ വലിയ പ്രതിഷേധങ്ങളെ തുടർന്ന് തിരിച്ചിറങ്ങുകയായിരുന്നു
രഹ്നാ ഫാത്തിമയുടെ അറസ്റ്റിൽ പ്രതിഷേധവും ശക്തമാവുകയാണ്. രഹ്നാ ഫാത്തിമയുടെ അറസ്റ്റ് ലിംഗനീതിയുടെ നിഷേധമാണെന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരി സാറാ ജോസഫ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications