കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലി പെരുന്നാള്‍: സൗദി ഉള്‍പ്പടേയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ 9 ന്, കേരളത്തില്‍ സാധ്യത 10 ന്

Google Oneindia Malayalam News

ജിദ്ദ: സൗദി അറേബ്യ ഉള്‍പ്പടേയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ജുലൈ 9 ന്. ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാമ് അറഫാ ദിനം, ബലി പെരുന്നാള്‍ തുടങ്ങിയ പ്രധാന ഹജ്ജ് ചടങ്ങുകളുടെ തിയതികളില്‍ തീരുമാനമായത്. സൗദി അറേബ്യയില്‍ തുമൈറിലാണ് ഇന്നലെ മാസപ്പിറവി ദൃശ്യമായത്. ഇതേ തുടർന്ന് ഹിജ്‌റ മാസമായ ദുല്‍ഖഅദ് ഇന്നലെ അവസാനിക്കുകയും ഇന്ന് ദുല്‍ഹജ്ജ് ഒന്ന് ആരംഭിക്കുകയും ചെയ്തു.

എന്തുകൊണ്ട് ദിലീപിനെ വീണ്ടും ജയിലിലേക്ക് അയക്കാന്‍ പറ്റില്ല: കോടതി വ്യക്തമാക്കിയ കാര്യങ്ങളിങ്ങനെഎന്തുകൊണ്ട് ദിലീപിനെ വീണ്ടും ജയിലിലേക്ക് അയക്കാന്‍ പറ്റില്ല: കോടതി വ്യക്തമാക്കിയ കാര്യങ്ങളിങ്ങനെ

ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ ദിനം ജൂലൈ എട്ടിന് വെള്ളിയാഴ്ച നടക്കും. മാസപ്പിറവി ദൃശ്യമായ ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രിംകോടതി ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഹജജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് അധികൃതരും ഹാജിമാരും. ജൂലൈ ഏഴിനാണ് ഹജജ് ചടങ്ങുകള്‍ തുടങ്ങുക. മാസപ്പിറവി ദൃശ്യമായതോടെ തീർത്ഥാകടകർ ഹജ്ജ് കർമ്മത്തിനായി മിനയിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്.

saudi-religion-i

അതേസമയം, കേരളത്തില്‍ ബലി പെരുന്നാള്‍ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇന്നലെ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ കേരളത്തില്‍ ജുലൈ പത്തിനായിരിക്കും ബലി പെരുന്നാള്‍. ദുല്‍ഹജ്ജ് മാസപ്പിറവി കാണുന്നവര്‍ അറിയിക്കണമെന്ന് സംയുക്ത മഹല്ല് മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ഇബ്‌റാഹിം ഖലീലുല്‍ബുഖാരി എന്നിവര്‍ അറിയിച്ചു. ഫോണ്‍: കണ്ണൂര്‍ 98952923, വയനാട്: 9605695117, കോഴിക്കോട്: 0495 2771538, മലപ്പുറം: 9562507507, പാലക്കാട്: 9946883666, തൃശൂര്‍: 9745786333.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
bakrid 2022: In Gulf countries including Saudi Arabia, festival is on july 9th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X