Bakrid Wishes In Malayalam | ത്യാഗത്തിന്റെ സ്മരണ പുതുക്കി വീണ്ടുമൊരു ബലിപെരുന്നാൾ; ആശംസകള്‍ അറിയിക്കാം
വീണ്ടും ഒരു ബലി പെരുന്നാല്‍ ആഘോഷിക്കാനുള്ള ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകം. കേരളത്തില്‍ ജൂണ്‍ 29ന് ആണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ദൈവകല്‍പന പ്രകാരം സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ മഹത്തായ ത്യാഗസ്മരണയില്‍ ലോക മുസ്ലീങ്ങള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.
പ്രവാചകന്‍ ഇബ്രാഹീം, പത്നി ഹാജറ, മകന്‍ ഇസ്മാഈല്‍ എന്നിവരുമായി ബന്ധപ്പെട്ട ചരിത്രമാണ് ബലിപെരുന്നാളിനുള്ളത്. ഏറെ പ്രായം ചെന്ന ശേഷം ഇബ്രാഹീമിന് പിറന്ന മകനാണ് ഇസ്മാഈല്‍. ഹാജറയെയും കുഞ്ഞു മകനെയും ബഗ്ദാദില്‍ നിന്ന് മക്കയിലെത്തിച്ച് മരുഭൂമിയില്‍ തനിച്ചാക്കി മടങ്ങുന്ന ഇബ്രാഹിം ദൈവത്തിന്റെ നിര്‍ദേശം പൂര്‍ണമായി പാലിക്കുകയും ദൈവിക മാര്‍ഗത്തില്‍ എല്ലാം വെടിയാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.

പിന്നീട് മകനെ ബലിയറുക്കണമെന്ന ദൈവത്തിന്റെ നിര്‍ദേശം പാലിക്കാനും അദ്ദേഹം തയ്യാറായി. ഇബ്രാഹീമിന്റെ ത്യാഗ സന്നദ്ധതയില്‍ തൃപ്തനായ ദൈവം ആടിനെ ബലി നല്‍കിയാല്‍ മതിയെന്ന് നിര്‍ദേശിച്ചു. ഹാജറയും മകനും മക്കയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് ജീവിതം തുടങ്ങുന്നതും അപ്പോഴുണ്ടാകുന്ന കഷ്ടപ്പാടുകളും ഓര്‍ക്കുന്നതാണ് ഹജ്ജ്. ഈ ചടങ്ങിന്റെ പ്രധാന കര്‍മമാണ് അറഫയിലെ സംഗമം.
സമര്‍പ്പണത്തിന്റെ പ്രതീകം കൂടിയാണ് ബലിപെരുന്നാള്‍. ലൗകിക ജീവിതം ത്യജിക്കാന്‍ യാതൊരു മടിയുമില്ലാത്ത ത്യാഗത്തിന്റെ സ്മരണ പുതുക്കലാണത്. കൂടാതെ ലോകം എക്കാലത്തും മാറ്റി നിര്‍ത്തുന്ന ദരിദ്രരുടെയും പിന്നാക്കക്കാരുടെയും കറുത്ത വര്‍ഗക്കാരുടെയും പ്രതീകമാണ് ഹാജറ. അവരെ പുകഴ്ത്തിയാണ് ഹാജിമാര്‍ മക്കയിലേക്ക് എത്തുന്നതും കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതും. സാഹോദര്യവും മാനവകുലത്തിന്റെ ഐക്യവും വിളിച്ചോതുന്ന ഹജ്ജിന്റെ സമാപ്തി കൂടിയാണ് ബലിപെരുന്നാള്‍.
ഈ ബലി പെരുന്നാള്‍ ദിവസത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാനുള്ള സന്ദേശങ്ങള്‍
ആര്‍ഭാടങ്ങളില്ലാതെ മറ്റുള്ളവരെ സഹായിച്ചുകൊണ്ടും നമ്മുടെ നാടിനു വേണ്ടി പ്രാര്‍ത്ഥിച്ചും കൊണ്ടാവട്ടെ ഈ ബലിപെരുന്നാള്‍ - ബക്രീദ് ആശംസകള്‍
പരീക്ഷണങ്ങളുടെ പേമാരി തീര്‍ത്ത കഷ്ടതകളില്‍ നിന്നും എത്രയും വേഗം കരകയറാന്‍ നമുക്ക് സാധ്യമാകട്ടെ എന്ന പ്രാര്‍ഥനയോടെ ... ഏവര്‍ക്കും ബക്രീദ് ആശംസകള്‍
വിജയത്തിന്റെ സ്വാപാനത്തില്‍ വിരാജിക്കാനുള്ള ഏകവഴി തിന്‍മയെ നന്‍മകൊണ്ട് പ്രതിരോധിക്കുക മാത്രമാണ്. ഇബ്രാബിം സ്മരണ അതാണ് പഠിപ്പിക്കുന്നത് - ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍
തൗഹീദിന്റെ വഴിയില്‍ ത്യാഗസമ്പന്നനായ ഒരു പിതാവിന്റെയും മകന്റെയും സ്മരണകളിരമ്പുന്നു.. ത്യാഗം നമ്മുടെ ജീവിത വ്രതമാകട്ടെ.. ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍
മനസിലെന്നും സ്‌നേഹത്തിന്റെ പൊന്‍വസന്തം പൂത്തുലയട്ടെ എന്ന പ്രാര്‍ത്ഥനയോടെ .. ബലിപെരുന്നാള്‍ ആശംസകള്‍
ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തി വീണ്ടുമൊരു ബലിപെരുന്നാള്‍ .. ഏവര്‍ക്കും ബക്രീദ് ആശംസകള്‍












Click it and Unblock the Notifications