ബലി പെരുന്നാള്‍: ത്യാഗത്തിന്റെ സ്മരണയില്‍ വീണ്ടുമൊരു പെരുന്നാള്‍, പ്രിയപ്പെട്ടവർക്ക് ആശംസകള്‍ നേരാം
തിരുവനന്തപുരം: ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി ഇസ്ലാം മത വിശ്വാസികള്‍ തിങ്കളാഴ്ച ബലി പെരുന്നാള്‍ ആഘോഷിക്കും. അതേസമയം പ്രവാസ ലോകത്ത് ഇന്നാണ് ബലി പെരുന്നാള്‍ ആഘോഷം. ഒമാന്‍ ഒഴികേയുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ന് ബലി പെരുന്നാള്‍. ദൈവകല്‍പ്പന അനുസരിച്ച് പ്രിയ മകന്‍ ഇസ്മായിലിനെ ബലിയർപ്പിക്കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകള്‍ പുതുക്കിക്കൊണ്ടാണ് ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ അഥവാ, ബക്രീദ് ആഘോഷിക്കുന്നത്.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മായിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ ഇബ്രാഹീം നബി തീരുമാനിച്ച ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നല്‍കാന്‍ ദൈവ സന്ദേശമുണ്ടാകുകയായിരുന്നു. ഈ ഓർമ്മയിലാണ് മൃഗങ്ങളെ ബലി അറുക്കുന്നത്. ഇസ്ലാം മതവിശ്വാസത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍.

ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് ഇസ്ലാം മതവിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ എല്ലായിടത്തും തുടങ്ങിക്കഴിഞ്ഞു. പതിവ് പോലെ പള്ളികള്‍ക്ക് പുറമെ പ്രത്യേകമായി തയ്യാറാക്കിയ ഈദ് ഗാഹുകളില്‍ പെരുന്നാള്‍ നമസ്കാരം നടക്കും. ഇതിന് ശേഷമായിരിക്കും ബലി അറുക്കല്‍.
ഈദുല്‍ അദ്ഹ, ബക്രീദ്, ബലി പെരുന്നാള്‍, വലിയ പെരുന്നാള്‍, ഹജ്ജ് പെരുന്നാള്‍ എന്നൊക്കെ ഈ പെരുന്നാള്‍ അറിയപ്പെടാറുണ്ട്. അദ്ഹ എന്ന അറബി വാക്കിന്റെ അര്‍ത്ഥം ബലി എന്നാണ്. ഈദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍. ബലി പെരുന്നാള്‍ എന്നതില്‍ നിന്നാണ് വലിയ പെരുന്നാള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇത് ശരിയായ പ്രയോഗമല്ല. ബക്കരി (ആട്) ഈദ് ഈ രണ്ട് വാക്കില്‍ നിന്നാണ് ബക്രീദ് ഉണ്ടായത്.
ബലി പെരുന്നാളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി നിങ്ങള്‍ക്കും ആശംശകള്‍ നേരാം
- നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ പെരുന്നാള്‍ ദിനത്തിലെ പ്രാര്‍ത്ഥനകള്‍ തുണക്കട്ടെ. എല്ലാവർക്കും ബലി പെരുന്നാള്‍ ആശംസകള്‍ നേരുന്നു.
- ത്യാഗത്തിന്റെയും പരിശുദ്ധിയുടെയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാള്‍. ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍..
- സാഹോദര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും കാലഹരണപ്പെട്ടിട്ടില്ലാത്ത സന്ദേശം ശക്തമായി ഊട്ടിയുറപ്പിക്കുന്ന ആഘോഷത്തിലേക്ക് ലോകം
- മുഴുകുമ്പോള്‍, വിഷമം അനുഭവിക്കുന്ന നിരവധിപ്പേർ നമ്മുടെ ചുറ്റുമുണ്ട്. അതുകൊണ്ട് തന്നെ സഹജീവി സ്നേഹം മനസ്സില്‍ പുലർത്താം. എല്ലാ സുഹൃത്തുക്കള്‍ക്കും ബലി പെരുന്നാള്‍ ആശംസകള്‍
- ആത്മസമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഓര്‍മ പുതുക്കി കൊണ്ട് ഒരു ഈദ് സുദിനം കൂടി നമ്മളിലേക്ക് കടന്നു വന്നിരിക്കുന്നു.ലോകമെമ്പാടുമുള്ള മുസ്ലിംകൾ ഈദ് ആഘോഷിക്കുന്ന ഈ അവസരത്തിൽ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഞങ്ങളുടെ സന്തോഷം നിറഞ്ഞ വലിയ പെരുന്നാള്‍ ആശംസകള്‍.
- ദൈവത്തിന്റെ അനുഗ്രഹം നിങ്ങളുടെ മേൽ ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ..
- പ്രവാചകനായ ഹസ്രത്ത് ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗ സമ്പന്നമായ ജീവിതത്തിന്റെ സ്മരണ പുതുക്കി വീണ്ടും ഒരു ബലി പെരുന്നാള്‍ സമാഗതമായി. ധര്‍മ്മ നിഷ്ഠയിലൂടെ ജീവിതം ത്യാഗസമ്പന്നമാക്കാനും പരസ്പര സാഹോദര്യത്തിന്റെ വിള നിലമാക്കാനും നമുക്ക് സാധിക്കട്ടെ എന്ന് പ്രവര്‍ത്തിക്കുന്നു.
- എല്ലാവര്‍ക്കും ബലി പെരുന്നാള്‍ ആശംസകള്..
- പരീക്ഷണങ്ങളുടെ പേമാരി തീര്‍ത്ത കഷ്ടതകളില്‍ നിന്നും എത്രയും വേഗം കരകയറാന്‍ നമുക്ക് സാധ്യമാകട്ടെ എന്ന പ്രാര്‍ഥനയോടെ ... ഏവര്‍ക്കും ബക്രീദ് ആശംസകള്‍
- മനസിലെന്നും സ്നേഹത്തിന്റെ പൊന്‍വസന്തം പൂത്തുലയട്ടെ എന്ന പ്രാര്‍ത്ഥനയോടെ .. ബലിപെരുന്നാള്‍ ആശംസകള്‍












Click it and Unblock the Notifications