ബക്രീദ്; മൂന്ന് ദിവസങ്ങളിൽ ലോക്ക്ഡൗൺ ഇളവ്..ഡി കാറ്റഗറിയിൽ ഇളവില്ല
തിരുവനന്തപുരം; മൂന്ന് ദിവസങ്ങളിൽ ലോക്ക് ഡൗണിൽ ഇളവ് നൽകാൻ തിരുമാനം. ബക്രീദ് പ്രമാണിച്ചാണ് ഇളവുകൾ അനുവദിക്കുന്നത്. 18, 19, 20 തീയതികളിലാണ് നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുക..ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ ഉൾപ്പെടെയാണ് നിയന്ത്രണങ്ങളിൽ ഇളവ്. 21 ന് ആണ് ബക്രീദ്.
Recommended Video
പിണറായിയുടെ പെരുന്നാൾ സമ്മാനം..3 ദിവസത്തേക്ക് നിയന്ത്രണങ്ങൾ ഒഴിവാക്കി
ഈ പ്രദേശങ്ങളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി ) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാവിലെ ഏഴ് മുതൽ രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.അതേസമയം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി കാറ്റഗറിയിൽ ഇളവുകൾ അനുവദിച്ചേക്കില്ല.
ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം













Click it and Unblock the Notifications