കോടികള്‍ തട്ടിയെടുത്ത് എന്ന് പറയുന്ന ആള്: ബാലക്കെതിരെ കേസ് എന്തുകൊണ്ട്? അഭിരാമിയുടെ ഓഡിയോ പുറത്ത്
നടന് ബാലക്കെതിരെ നല്കിയ കേസില്‍ കൂടുതല്‍ വിശദീകരണവുമായി അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ്. ബാലയ്ക്കെതിരെ കേസ് നല്‍കിയതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനമായിരുന്നു അമൃത സുരേഷിനും കുടുംബത്തിന് നേരെ നടന്നത്. ബാലയുടെ പണം തട്ടാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നായിരുന്നു പ്രധാന ആരോപണം. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ അഭിരാമി കൃത്യമായി മറുപടി നല്കുന്ന ഓഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിവി ഹിയർ എന്ന യൂട്യൂബ് ചാനലാണ് അഭിരാമിയുടെ ഓഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
'ആള്ക്കാർ പറഞ്ഞ് ഉണ്ടാക്കുന്നത് പോലെ അച്ഛനെ വേണ്ടാത്ത മകള്‍ അദ്ദേഹത്തിന്റെ പണത്തിന് പിന്നാലെ പോകുന്ന കാര്യമല്ല. ചേച്ചിയെക്കുറിച്ചും എന്തൊക്കെയാണ് പറയുന്നത്. പിആർ പരിപാടി വെച്ച് വിവാഹമോചനം നഷ്ടപരിഹാരം എന്നതിലേക്ക് വിഷയത്തെ തള്ളിവിടുകയാണ്. എന്നാല്‍ ഇതൊന്നും അല്ല യാഥാർത്ഥ്യം'- അഭിരാമി സുരേഷ് പറയുന്നു.

ഒരാള്‍ക്കെതിരെ നമ്മള് ഒരു കേസ് കൊടുത്തു. തന്റെ ഭാഗം തെളിയിക്കുന്നതിനായി അയാള്‍ ആ കേസുമായി ബന്ധപ്പെട്ട ഒരുപാട് ഡോക്യൂമെന്റുകള്‍ ഹാജരാക്കേണ്ടതുണ്ട്. അതുപോലെ ഞങ്ങള്‍ നല്കിയ കേസുമായി ബന്ധപ്പെട്ട് അദ്ദേഹം ഹൈക്കോടതിയില്‍ സമർപ്പിച്ച രേഖകളുടെ പകർപ്പ് എതിർ കക്ഷിയായ നമുക്ക് ലഭിക്കും. അങ്ങനെ കിട്ടിയിരിക്കുന്ന കോപ്പിയില്‍ കുറേ കാര്യങ്ങള്‍ ഉണ്ടായിരുന്നു.
വിവാഹ മോചനകരാറുമായി ബന്ധപ്പെട്ട കാര്യത്തിലെ ഒരു പേജ് കൃത്യമായി എഡിറ്റ് ചെയ്ത് ചേച്ചിയുടെ വ്യാജ ഒപ്പും ഇട്ട് വെച്ചിരിക്കുകയാണ്. അങ്ങനെയൊരു വിഷയം വന്നപ്പോഴാണ് മാധ്യമങ്ങള്‍ ഞങ്ങളോട് കാര്യം അന്വേഷിച്ചത്. മകളുടെ ഇന്‍ഷൂറന്‍സ് പോളിസിയുമായി ബന്ധപ്പെട്ട കാര്യമാണ് എഡിറ്റ് ചെയ്തത്. കുഞ്ഞിന്റെ വീഡിയോ പുറത്ത് വന്നതിന് ശേഷം നടക്കുന്ന കാര്യം അല്ല ഇത്. നേരത്തേയും മകള്‍ക്കായുള്ള ഇന്‍ഷൂറന്‍സിന്റെ പ്രീമിയം അദ്ദേഹം അടയ്ക്കാറുണ്ടായിരുന്നില്ലെന്നും അഭിരാമി വ്യക്തമാക്കുന്നു.
പുള്ളി മനഃപ്പൂർവ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. നമ്മള് ഇല്ലാത്ത സമയം നോക്കി ഫോണ്‍ വിളിച്ച് പ്രശ്നങ്ങളൊക്കെ ഉണ്ടാക്കും. അല്ലാതെ വിവാഹ മോചന സമയത്ത് ഉണ്ടാകുന്ന കൃത്യമായ രീതിയിലൂടെ മകളെ കാണാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അത് നമ്മളായിട്ട് പറയുന്ന കാര്യമല്ല, നിയമപരമായി നടക്കുന്ന കാര്യമാണ്. ഇന്ന ദിവസം മകളെ കാണാന്‍ കഴിയുമോയെന്ന് അദ്ദേഹത്തിന് ചോദിക്കാം. അന്ന് പറ്റുമെങ്കില്‍ കാണാമെന്ന് പറയും. അല്ലെങ്കില്‍ മറ്റൊരു ദിവസം വരാമെന്ന് പറയും.
ഇന്‍ഷൂറന്‍സ് അടച്ച റസീറ്റ് കിട്ടാത്ത കാര്യം ഒരുപാട് മുമ്പ് തന്നെ നമ്മള് ശ്രദ്ധിച്ച കാര്യമായിരുന്നു. അല്ലെങ്കില്‍ തന്നെ കോടികള്‍ തട്ടിയെടുത്ത് എന്ന് പറയുന്ന ആള് കൂടുതല്‍ കഥ പറയേണ്ടല്ലോ എന്ന് കരുതിയാണ് അതിന്റെ പുറകെ പോകാതിരുന്നത്. എന്നാല്‍ കോടതിയില്‍ കൊടുത്തിരിക്കുന്ന പേപ്പറിന് അകത്ത് ഇത്രയും വലിയ ഒരു തട്ടിപ്പ് നടത്തിയതിനാലാണ് ഇക്കാര്യം പുറത്ത് പറഞ്ഞത്. ആളുകള്‍ പലതും പറയും, ഇവരൊക്കെ ജനുവിനാണോ പിആർ ആണോയെന്ന് ആർക്ക് അറിയാമെന്നും അഭിരാമി ചോദിക്കുന്നു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications