Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃത ചേച്ചിയും പാപ്പുവും പറഞ്ഞത് സത്യം, എന്നേയും അടിച്ച് മൂക്കിൽ നിന്ന് ചോര വന്നു';വെളിപ്പെടുത്തി ഡ്രൈവർ

കൊച്ചി: മുൻ ഭർത്താവ് നടൻ ബാലയ്ക്കെതിരെ അതീവ ഗുരുതര വെളിപ്പെടുത്തലായിരുന്നു കഴിഞ്ഞ ദിവസം അമൃത സുരേഷ് നടത്തിയത്. തന്നെ അതിക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോരതുപ്പി കിടക്കേണ്ടി വന്നിട്ടുണ്ടെന്നും അമൃത പറഞ്ഞു. ദ്രോഹം സഹിക്കവയ്യാതായതോടെയാണ് താൻ മകളേയും കൂട്ടി ബാലയുടെ വീട് വിട്ട് ഇറങ്ങിയതെന്നും അമൃത വെളിപ്പെടുത്തി.

ബാലയുടേയും അമൃതയുടേയും മകൾ അവന്തികയും പിതാവിനെതിരെ രംഗത്തെത്തിയിരുന്നു. അച്ഛൻ തങ്ങളെ ദ്രോഹിച്ചിട്ടേ ഉള്ളൂവെന്നായിരുന്നു കുട്ടി വീഡിയോയിലൂടെ പറഞ്ഞത്. ഇപ്പോഴിതാ അമൃതയും മകളും പറഞ്ഞത് സത്യമാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻപ് അമൃതയുടേയും ബാലുയുടേയും ഡ്രൈവറായിരുന്ന ഇർഷാദ് എന്ന യുവാവ്. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികരണം. ഈ വീഡിയോ അമൃതയും പങ്കുവെച്ചിട്ടുണ്ട്.

balama2-

'ഞാൻ ഇർഷാദ്, ബാലയുടേയും അമൃത ചേച്ചിയുടേയും ഡ്രൈവറായിരുന്നു ഞാൻ. 2010 ൽ അവരുടെ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞായിരുന്നു ഞാൻ ജോലിക്ക് കയറിയത്. അവർ പിരിയുന്നത് വരേയും ഞാൻ അവരുടെ കൂടെ ഉണ്ടായിരുന്നു. ചേച്ചിയെ ബാല ഉപദ്രവിക്കുന്നത് പല പ്രാവശ്യം ഞാൻ കണ്ടതാണ്. പിരിഞ്ഞശേഷം ഞാൻ ചേച്ചിയുടെ ഒപ്പം പോയി.അതിന് കാരണമുണ്ട്. ചേച്ചിയെ പുള്ളിക്കാരൻ ടോർച്ചർ ചെയ്യുന്നത് ഞാൻ കണ്ടതാണ്. 18 വയസുള്ള എന്നെ വരേയും അടിക്കുകയും ചവിട്ടുകയും ചെയ്തിട്ട് മൂക്കിൽ നിന്ന് ചോര വന്നിട്ടുണ്ട്. ഞാൻ അന്ന് ചെറുതായത് കൊണ്ട് എനിക്ക് പ്രതികരിക്കാൻ സാധിക്കുമായിരുന്നില്ല. മാത്രമല്ല ആളോട് എനിക്കൊരു ബഹുമാനവും ഉണ്ടായിരുന്നു.

ചേച്ചിയുടെ കുടുംബത്തിന് ഞാൻ ഒരു മകനെ പോലെയായിരുന്നു. ചേച്ചി എന്നെ കണ്ടത് ഒരു ആങ്ങളെയെ പോലെയാണ്. എനിക്ക് അവരൊപ്പം നിൽക്കണം എന്ന ആഗ്രഹം കൊണ്ടാണ് ഞാൻ പോയത്. ഇന്നിപ്പോൾ വീഡിയോ ഇടാനുള്ള കാരണം ഞാൻ ഇന്നലെ ചേച്ചിയുടേയും പാപ്പുവിന്റേയും വീഡിയോ കണ്ടിരുന്നു. പാപ്പുവിന്റെ വീഡിയോയുടെ താഴെ വന്ന കമന്റുകൾ പാപ്പുവിനെ കൊണ്ട് പറഞ്ഞ് ചെയ്യിച്ചതാണെന്ന്. ഒരിക്കലും ചേച്ചിയോ അഭിയോ അമ്മയോ അങ്ങനെ പറഞ്ഞ് ചെയ്യിക്കില്ല.കാരണം പാപ്പുവിനെ മീഡിയയ്ക്ക് മുൻപിൽ കൊണ്ടുവരാൻ അവർക്ക് താത്പര്യം ഇല്ലായിരുന്നു. ചെയ്യിപ്പിക്കാനായിരുന്നുവെങ്കിൽ പണ്ടേ അവർക്ക് ചെയ്യിക്കാമായിരുന്നു. പതിനാല് വർഷമായിട്ട് എന്നോട് ഇതുവരേയും പറഞ്ഞിട്ടില്ല ഇതൊക്കെ തുറന്ന് പറയാൻ.

ഇത്രയും കാലം നീ എവിടെയായിരുന്നുവെന്ന് നിങ്ങൾ ആലോചിക്കും. ഇത്രയും ഞാൻ മിണ്ടാതിരുന്നതാണ്. ഇപ്പോൾ പാപ്പുവിന്റേയും ചേച്ചിയുടേയും വീഡിയോ കണ്ട് വിഷമം തോന്നിയാണ് വീഡയോ ചെയ്യാൻ തീരുമാനിച്ചത്. ഇതിൽ കൂടുതൽ യഥാർത്ഥത്തില്‍ എനിക്ക് പറയാനുണ്ട്.ജനങ്ങളോട് പറയുകയാണ് ,മൂന്ന് പെണ്ണുങ്ങളും ഒരു കൊച്ചും അടങ്ങിയ കുടുംബമാണ്. അവർ അവരുടേതായ വഴിക്ക് പോയിക്കോട്ടെ. ബാലയും മാധ്യമങ്ങളും അവരെ വലിച്ച് കീറിയിട്ടുണ്ട്. ഇനിയും തുടരാനാണ് ഭാവമെങ്കിൽ എനിക്ക് പല കാര്യങ്ങളും തുറന്ന് പറയേണ്ടി വരും. അവർ പരമാവധി സഹിച്ചു. ഇതുവരെ അവർ പ്രതികരിച്ചിരുന്നില്ല. അതിന് കാരണം ആ കുട്ടിയെ കൂടി ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്ന് കരുതിയാണ്. എല്ലാവരോടുമുള്ള അപേക്ഷയാണ് ഇനിയും സത്യമെന്താണെന്ന് എല്ലാവർക്കും അറിഞ്ഞില്ലേ, കൊച്ചുമനസ് കള്ളമില്ലന്നല്ലേ പറയുക. ഇനിയും ബാലേ അവരെ ദ്രോഹിക്കുകയാണെങ്കിൽ എനിക്ക് പലതും പറയാനുണ്ട്. ഞാൻ അതുമായി വരും. ഇത് ഭീഷണിയല്ല. ഞാൻ മുൻപൊരു വീഡിയോ ഇട്ടപ്പോൾ ബാല എന്നെ പേടിപ്പിച്ച് ഡിലീറ്റ് ചെയ്യിച്ചിരുന്നു. ഇനി അങ്ങോട്ട് ദ്രോഹിക്കുകയാണെങ്കിൽ എനിക്ക് പലതും പറയേണ്ടി വരും. '.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+