Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരാൾക്കും എന്റെ കുടുംബം നശിപ്പിക്കാനാവില്ല'; ബാലയ്ക്ക് ഇത് പിടിവള്ളി; എലിസബത്തിനെതിരെ വീഡിയോ..

കഴിഞ്ഞ ദിവസം ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സ് ബാലയുടെ മുൻഭാര്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ വീഡിയോ എലിസബത്തും അജു അലക്സും പങ്കുവെച്ചിരുന്നു. എലിസബത്ത് - അജു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബാലയും തന്റെ ഭാ​ഗം പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയൽ എത്തിയിരുന്നു.

നവംബർ മുതൽ ഞാൻ എല്ലാവരോടും പറയുന്നുണ്ട്. തെളിവ് ഇതാ. എന്റെ നിരപരാധിത്വം കോടതി തീരുമാനിക്കുമെന്നും ഒരാൾക്കും തന്റെ കുടുംബം നശിപ്പിക്കാനാവില്ലെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് ബാല പറയുന്നു.

bala

' ഞങ്ങൾ ഒറ്റയ്ക്ക് നിന്നാലും തല ഉയർത്തി തന്നെ നിൽക്കും, കാരണം സത്യം ഞങ്ങൾക്കൊപ്പം തന്നെയാണ്. നവബംർ മാസം മുതൽ ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നുകൂടി പറയാം. അപ്പോൾ നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകും.

പ്ലാൻ‌ ചെ്ത് എന്നെ അറ്റാക്ക് ചെയ്യുകയാണെന്ന് പറയാൻ കാരണം ഇത് ഒരാൾ ചെയ്യുന്നതല്ല. നാലഞ്ച് പേർ ചേർന്നാണ്. അതിന്റെ തലവൻ ആരാണെന്ന് നിങ്ങൾക്കെല്ലാവർക്കും മനസ്സിലാകും. അവർ തയ്യാറെടുപ്പുകൾ നടത്തിയാണ് കളിക്കുന്നത്. അതിൽ ആദ്യം ചെയ്തത് നിയമപരമായി എന്റെ വായ അടപ്പിച്ചതാണ്. എന്നിട്ട് അവർക്ക് എന്തും പറയാമെന്നായി. ' ബാല പറയുന്നു.

ഇതിന് ശേഷം ചെകുത്താനും എലിസബത്തും തമ്മിൽ കൂടിക്കാഴ്ച നടത്തിയ വീഡിയോ ആണ് ബാല പങ്കുവെച്ചത്. അതിന് ശേഷം തന്റെ സ്വത്തിനെക്കുറിച്ച് പറയുന്ന മുൻപത്തെ വീഡിയോയും ബാല ഇതിനൊപ്പം ചേർത്തിട്ടുണ്ട്. ' എനിക്ക് 250 കോടി സ്വത്ത് ഉണ്ടെന്ന കണക്ക് പുറത്തുവന്നു. തമിഴ്നാട്ടിൽ നേരത്തെ തന്നെ ഈ കണക്ക് പുറത്തുവന്നിരുന്നു. എന്റെ ചേട്ടൻ ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന പടം വരികയാണ്.

അപ്പോൾ അവിടെ വാർത്ത വന്നത് കങ്കുവ പടത്തിന്റെ സംവിധായകൻ ശിവയുടെ സ്വത്തിനെക്കാളും അനിയൻ ബാലയ്ക്കാണെന്നും, എനിക്ക് 250 കോടിയോളം സ്വത്ത് ഉണ്ടെന്നും ഇനിയും എത്രത്തോളം ഉണ്ടാവുമെന്നുമാണ് അതിൽ പറഞ്ഞത്. ആ വർത്ത വന്നത് മുതൽ എനിക്ക് മനസ്സമാധാനം ഉണ്ടായിട്ടില്ല. അത് സത്യമാണ്,' എന്നാണ് ബാല പറയുന്നത്. തന്റെ സ്വത്തിന് വേണ്ടി ചില ആളുകൾ കൂട്ടം ചേർന്ന് ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും ബാല പറയുന്നു.

ബാല എലിസബത്തിനെ വിവാഹം കഴിച്ചിരുന്നെങ്കിലും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. എലിബസബത്തുമായി ഉള്ള ബന്ധം വേർപെടുത്തിയതിന് ശേഷം ബാല തന്റെ മുറപ്പെണ്ണായ കോകിലയെ വിവാഹം കഴിക്കുകയായിരുന്നു.

എലിസബത്ത് ഒരു ഘട്ടത്തിലും ബാല്ക്കതിരെ രം​ഗത്ത് വന്നിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവവുമായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നിരന്തരം സൈബർ ആക്രമണം നടക്കാൻ തുടങ്ങിയതോടെയാണ് എലിസബത്ത് പല വെളിപ്പെടുത്തലുമായി രം​ഗത്ത് വന്നത്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+