എലിസബത്ത് വട്ട് കേസ്, കുട്ടികളുണ്ടാകില്ലെന്ന് ബാല പറഞ്ഞു; ഹോം ടൂർ സമയത്ത് റൂമിൽ 2 സ്ത്രീകള്‍..: ലിജേഷ്
പൊലീസ് പരാതിയിലേക്ക് കടന്നതോടെ ബാല-എലിസബത്ത് വിഷയം പുതിയ തലത്തിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങൾ വഴി തുടർച്ചയായി അപമാനിക്കുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ബാല മുന്‍ ഭാര്യയായ എലിസബത്ത് ഉദയനെതിരെ പരാതി നല്‍കിയത്. ബാലയുടെ ഇപ്പോഴത്തെ ഭാര്യ കോകിലയും എലിസബത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
യൂട്യൂബർ അലക്സുമായി ചേർന്നാണ് കോകില തനിക്കും കുടുംബത്തിനുമെതിരെ അപവാദ പ്രചരണം നടത്തുന്നതെന്നും ബാല പരാതിയില്‍ പറയുന്നു. അജു അലക്‌സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോണ്‍കോള്‍ വന്നിരുന്നു. അതിന് വഴങ്ങാതിരുന്നതിന് പിന്നാലെയാണ് അപവാദ പ്രചരണം ശക്തമായതെന്നും ബാല ആരോപിക്കുന്നുണ്ട്. ഈ വിവാദം ഇങ്ങനെ നിയമപരമായി മുന്നോട്ട് പോകുന്നതിന് ഇടയിലാണ് ബാലയ്ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി എഴുത്തുകാരനായ ലിജേഷ് എന്ന വ്യക്തി രംഗത്ത് വന്നിരിക്കുന്നത്. ക്രിട്ടിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

'എന്റെ പേര് ലിജേഷ് ഞാനൊരു എഴുത്തുകാരനാണ്. എനിക്ക് ഈ വ്യക്തിയേയും അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും അറിയാം. ബാലയെക്കുറിച്ച് എനിക്കും എലിസബത്തിനും അറിയാവുന്ന കുറേ കാര്യങ്ങള്‍ പങ്കുവെക്കുമ്പോള്‍ എന്റെ ജീവന് ഭീഷണിയുണ്ടാകുമോ, അല്ലെങ്കില്‍ ഏതെങ്കിലും കേസില്‍ പെടുത്തുമോ എന്നൊന്നും എനിക്ക് അറിയില്ല. ഇദ്ദഹേത്തിന് ഉപദ്രവകാരികളായ പലരേയും വകവരുത്താന്‍ ഇദ്ദേഹം ശ്രമിച്ചതായി എനിക്ക് അറിയാം' ലിജേഷ് പറയുന്നു.
ബാലയുടെ കയ്യില്‍ തോക്കുണ്ടോയെന്ന് എല്ലാവരുടേയും സംശയമാണ്. എന്നാല്‍ ബാലയുടെ കയ്യില്‍ രണ്ട് തോക്കുണ്ട്. അതില്‍ ഒന്ന് എയർഗണ്ണാണ്. മറ്റേത് ഒർജിനലും. അദ്ദേഹം തന്റെ ബാഗില്‍ എപ്പോഴും ഈ തോക്ക് കൊണ്ടുപോകാറുണ്ട്. ഒരു ജനുവരി രണ്ടിനോ മൂന്നിനോ ആണ് ഞാന്‍ അദ്ദേഹത്തിന്റെ അവിടെ സ്റ്റേ ചെയ്യുന്നത്. അന്ന് മുതല്‍ ഞാന്‍ ബാലയുടെ ഫ്ലാറ്റിലുണ്ട്.
ഏഷ്യാനെറ്റിന്റേയോ മഴവില്‍ മനോരമയുടേയോ മറ്റോ പരിപാടിയുടെ ആവശ്യാർത്ഥം ബാലയക്ക് തിരുവനന്തപുരത്ത് പോകേണ്ടി വന്നപ്പോള്‍ എന്നോട് ഫ്ലാറ്റ് ഒന്ന് നോക്കാമോയെന്ന് ചോദിച്ചു. ജസ്റ്റ് ഇവിടെ ഒന്ന് നിന്നാല്‍ മതി, ഭക്ഷണമൊക്കെ ജീവനക്കാർ എത്തിക്കുമെന്ന് പറഞ്ഞതിന് ശേഷമാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പറഞ്ഞു. അദ്ദേഹത്തിന് ഒരു ഗസ്റ്റ്ഹൌസ് ഉണ്ട്. അവിടേക്ക് പോയപ്പോള്‍ ബാല തോക്ക് അടങ്ങിയ ബാഗ് എന്നോട് പിടിക്കാന്‍ പറഞ്ഞു.
ഞങ്ങള്‍ ആ ഗസ്റ്റ്ഹൌസില്‍ എത്തിയപ്പോള്‍ ബിഗ് ബോസിലൂടെയൊക്കെ വൈറലായ ഒരു ലേഡിയും മറ്റും അവിടെ ഉണ്ടായിരുന്നു. അവർ എല്ലാവരും ആ തോക്ക് കണ്ടിട്ടുണ്ട്. ആറാട്ടണ്ണനും സീക്രട്ട് എജന്റെന്ന സായിയും തോക്ക് കണ്ടിട്ടുണ്ട്. അതൊക്കെ അവർ തുറന്ന് പറയുമോയെന്ന് എനിക്ക് അറിയില്ലെന്നും ലിജേഷ് വ്യക്തമാക്കുന്നു.
എലിസബത്ത് ഉദയനെക്കുറിച്ച് ഇല്ലാത്ത പല കാര്യങ്ങളും ബാല തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ലിജേഷ് പറയുന്നു. ഷെഫീഖിന്റെ സന്തോഷം എന്ന ഉണ്ണി മുകുന്ദന്‍ സിനിമയുടെ ക്യാമറമാന്റെ കെയർഓഫിലാണ് ഞാൻ ബാലയുടെ അടുത്തെത്തുന്നത്. ഞാൻ ചെല്ലുന്ന സമയത്ത് അവിടെ എലിസബത്ത് ഇല്ല. എലിസബത്ത് എവിടെ എന്ന ചോദ്യമൊക്കെ അപ്പോള്‍ ചിലർ ഉയർത്തുന്നുണ്ടായിരുന്നു. 2022 ൽ ബാലയുടെ പിറന്നാളിന് രണ്ട് മൂന്ന് ദിവസം മുമ്പ് എലിസബത്തിനെ ബാലയുടെ ഡ്രൈവർ പോയി വിളിച്ചുകൊണ്ടുവരികയായിരുന്നു.
അപ്പോഴൊക്കെ അദ്ദേഹത്തെക്കുറിച്ച് എനിക്ക് നന്നായി അറിയില്ല. . ആദ്യം തന്നെ ബാല എന്നോട് പറയുന്നത് എലിസബത്ത് വട്ട് കേസാണെന്നാണ്. ബർത്ത്ഡേയുടെ അന്ന് യൂട്യൂബ് ടീമുകളെല്ലാം പോയിക്കഴിഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ് എന്നോട് പറഞ്ഞത് എനിക്ക് കുട്ടിയുണ്ടാകില്ല എന്നാണ്. എലിസബത്തിന് കുട്ടികളുണ്ടാകില്ല, അവർക്ക് വട്ടാണ് എന്നൊക്കെയാണ് പറഞ്ഞത്. ആ സമയത്തൊക്കെ എനിക്ക് എലിസബത്തിനെ അറിയില്ലായിരുന്നു. പിന്നീട് പല സമയത്തും ഞാന്‍ അവിടെ കഥ പറയാന്‍ പോയിട്ടുണ്ട്. അന്നും എലിസബത്തിനെ ഞാന്‍ അവിടെ കണ്ടിട്ടുണ്ട്.
ബാലയുടെ ഡ്രൈവിങ് ലൈസന്‍സ് 2012 ല്‍ കട്ട് ആയതാണ്. നിങ്ങള്‍ക്ക് അത് എവിടെ വേണെമെങ്കിലും ചെക്ക് ചെയ്യാം. ഒരു ഹോം ടൂർ നടക്കുന്ന സമയത്ത് ബാലയുടെ റൂമിനുള്ളിൽ രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നു. അവരെ ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത്. രണ്ടാമത് കണ്ടാൽ എനിക്ക് തിരിച്ചറിയാം. അവരുടെ പേര് വ്യക്തമായി അറിയാത്തതിനാല്‍ അക്കാര്യം ഞാന്‍ പറയുന്നതില്ല. ബാലയ്ക്ക് ഇഷ്ടം പോലെ സ്ത്രീകളുമായി ബന്ധമുണ്ടായിട്ടുണ്ട്. അക്കാര്യം വ്യക്തമായി എനിക്ക് അറിയാം.
എലിസബത്ത് എത്രയോ ദിവസം വീടിന്റെ പുറത്ത് ചുവന്ന നെെറ്റിയിട്ട് കരഞ്ഞ് നിൽക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും ലിജേഷ് പറയുന്നു. ഞാന്‍ കഥ പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി എന്തോ എടുക്കാനായി വീണ്ടും അവിടേക്ക് ചെല്ലുമ്പോഴാണ് എലിസബത്ത് കരയുന്നത് കണ്ടത്. എനിക്ക് എലിസബത്തിനോട് അങ്ങോട്ട് പോയി എന്താ എലിസബത്തെ കരയുന്നതെന്ന് ചോദിക്കേണ്ട ആവശ്യമില്ല. കാരണം എനിക്ക് അവരോട് അടുപ്പമോ കാര്യങ്ങളോ ഉണ്ടായിരുന്നില്ല.
ബാല എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കും എന്നതിനുള്ള ഒരു ഉത്തമ ഉദാഹരണം ഞാന്‍ പറയാം. ബാലയുടെ ആദ്യ ഭാര്യയായ വ്യക്തിയെ നമുക്ക് അറിയാം. അതുമായി ബന്ധപ്പെട്ട ഒരു വഞ്ചന കേസ് ഇപ്പോള്‍ കോടതിയില്‍ കിടക്കുകയാണ്. സ്വന്തം മകളുടെ ഒരു ടീ കപ്പ് അല്ലാതെ ഒരു സാധനം പോലും അദ്ദേഹത്തിന്റെ ഫ്ലാറ്റിലില്ല. കോടതിയെ പോലും ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്ന ബാലയ്ക്ക് ഒരു ഗുണ്ടാപ്പട തന്നേയുണ്ട്. കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലുമുണ്ട്.
ബാലയുടെ ചാരിറ്റിയെക്കുറിച്ചും ഒരുപാട് പറയാനുണ്ട്. മേരിച്ചേച്ചിയെന്ന നടിയുടെ മകന്‍ ഞാനുമായിട്ടാണ് ആദ്യം കോണ്‍ടാക്ട് ചെയ്യുന്നത്. മകന്‍ വന്ന് 5000 രൂപ വാങ്ങിപ്പോയതിന് ശേഷം ബാല എന്നോട് ചോദിച്ചത് അവന്‍ എന്നെ പറ്റിക്കുകയാണോ എന്നാണ്. അവന്‍ തന്ന മരുന്നിന്റെ ലിസ്റ്റുമായി പാലാരിവട്ടത്തെ മെഡിക്കല്‍ ഷോപ്പില്‍ പോയി ഇത്രയൊക്കെ പൈസ ആകുമോയെന്ന് പോയി ചോദിക്കാനും പറഞ്ഞു. ആര് ചെന്ന് വീഡിയോയുടെ മുമ്പില്‍ നില്‍ക്കാന്‍ തയ്യാറായാലും അദ്ദേഹം 10000 രൂപ തരും. ആദ്യമൊക്കെ തോന്നിയത് നല്ല കാര്യമാണല്ലോ ഇതെന്ന്. എന്നാല്‍ ഇതിന് പിന്നില്‍ പല കാര്യങ്ങളുമുണ്ടെന്നും ലിജേഷ് കൂട്ടിച്ചേർക്കുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications