'ബാല പോലീസിന് കൈക്കൂലി കൊടുത്തെന്ന്'; അജു അലക്സിനെതിരെ ജാമ്യമില്ലാ കേസെന്ന്, വീഡിയോയുമായി ബാല
വീണ്ടും വീഡിയോയുമായി ബാല. യുട്യൂബർ അജു അലക്സിനെതിരെ താൻ പരാതി കൊടുത്തുവെന്നാണ് പുതിയ വീഡിയോയിലൂടെ ബാല പറയുന്നത്. തന്നെ നിരന്തരം അപമാനിക്കുകയാണെന്നും തന്റെ പരാതിയിൽ അജു അലക്സിനെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ടെന്നും ബാല വീഡിയോയിൽ ആരോപിച്ചു. അതേസമയം വീഡിയോയ്ക്ക് താഴെ ബാലയ്ക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.
ബാലയുടെ വാക്കുകൾ ഇങ്ങനെ-' നിരന്തരമായി എന്നെ ഉപദ്രവിക്കുന്ന യുട്യൂബർക്കെതിരെ കൊച്ചി സൈബർ പോലീസ് സ്റ്റേഷനിൽ ഞാൻ പരാതി നൽകിയിരുന്നു. കൃത്യമായ തെളിവ് അടക്കമാണ് ഞാൻ പരാതി നൽകിയത്. ഇപ്പോൾ തൊട്ട് മുൻപ് ഞാനൊരു വീഡിയോ കണ്ടു. അജു അല്കസിനെ കുറിച്ചാണ് ഞാൻ പറയുന്നത്, പോലീസിന് കൈക്കൂലി കൊടുക്കുമെന്നയാൾ വീഡിയോയിൽ പറയുന്നുണ്ട്. അത് വലിയൊരു കുറ്റമാണ് അങ്ങനെ പറയാൻ പാടില്ല, ഞാൻ കൊടുത്തുവെന്നാണ് പറയുന്നത്, ഇപ്പോൾ എനിക്കെതിരെ തൃക്കാക്കര പോലീസിൽ പരാതി കൊടുക്കാൻ പോകുകയാണ് അജു അലക്സ് എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും കൊടുക്കട്ടെ.

എന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം അയാൾക്കെതിരെ കേസ് എടുത്തതിൽ പോലീസിന് നന്ദിയുണ്ട്. ഇതുപോലെയുള്ള സോഷ്യൽ പോയിസണിനെ നമ്മൾ കട്ട് ചെയ്യണം. ഒരു കുടം പാലിൽ ഒരു തുള്ളി വിഷം ചേർന്നാലും നമ്മൾ മരിച്ച് പോകും. അതിനാൽ ഇത്തരത്തിലുള്ള ആന്റി സോഷ്യൽ എലമെന്റുകളെ നമ്മൾ ഒഴിവാക്കണം. സോഷ്യൽ മീഡിയയിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം, പ്രത്യേകിച്ച് കുടുംബത്തെ കുറിച്ച് സംസാരിക്കുമ്പോൾ. ചില കുറുക്കൻമാർക്ക് എന്ത് സംസാരിക്കണമെന്ന് കറക്ടായിട്ട് അറിയാം, പക്ഷെ ഏതൊരു കള്ളനും എവിടെയെങ്കിലും ഒരു തെറ്റ് ചെയ്യും,അങ്ങനെയല്ലേ പിടിക്കപ്പെടുന്നത്, പിടിക്കപ്പെടട്ടെ', ബാല പറഞ്ഞു.
അതേസമയം ബാലയുടെ മുൻ ഭാര്യ എലിസബത്തിനെ പിന്തുണച്ചും ബാലയെ രൂക്ഷമായി വിമർശിച്ചുമുള്ള നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വന്നത്. ചില കമന്റുകൾ ഇങ്ങനെ-' 2സ്ത്രീകൾ ഉപേക്ഷിച്ചു പോകണം എങ്കിൽ കാരണം ഒന്നും ഇല്ലാതെ ആണോ. പാതി രാത്രി ഒന്നര മണിക്ക് ബെഡ് റൂമിൽ അത് ഭാര്യ കൂടി ഉള്ള റൂമിൽ ഏതോ ഒരുത്തനെ വിളിച്ചു കയറ്റിയതിന്റ തെളിവ് ഓഡിയോ സഹിതം പുറത്തു വിട്ടിട്ട് ഉണ്ട് ഡോക്ടർ. അതൊക്കെ ഫേക്ക് ആണ് എങ്കിൽ തെളിയിക്ക്'
'സത്യത്തിൽ നിങ്ങൾ ഈ കേരളത്തിലെ രണ്ടു പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടു എന്തു നേട്ടം ആണ് കിട്ടിയേ.... ഈ ചെയ്യുന്ന തിന്മകൾ ഒക്കെയും ചാരിറ്റി എന്ന് പറഞ്ഞു നന്മ ചെയ്യുന്നതിലൂടെ ദൈവം മാറ്റിത്തരും എന്ന് വിശ്വാസിക്കുന്നുണ്ടോ... തെറ്റാണു ആ വിശ്വാസം..... കാലം കണക്കു ചോദിക്കും'
'ഇതേപോലെ മുൻഭാര്യയെയും കുട്ടിയെയും പിന്നാലെ നടന്നു ഉപദ്രവിച്ചപ്പോൾ നീതി ന്യായം ഒന്നും ഇല്ലായിരുന്നു അല്ലേ . അനുഭവിച്ചത് അവർ തുറന്നു പറഞ്ഞപ്പോൾ നീ കള്ളക്കണ്ണീർ പൊഴിച്ചു.. അടുത്തയാൾ ഇത്രയും നാൾ മിണ്ടാതെ ഇരുന്നു.. അവർക്കും വേണ്ടേ ഈ നീതിയും ന്യായവും.. മാമയും മാമിയും ദയവു ചെയ്തു കുറച്ചു നാൾ മിണ്ടാതെ ഇരിക്കൂ.. ഈ വിനയത്വം കണ്ട് മടുത്തു സാമി. എലിസബത്ത് ശരി എന്ന് ഉറച്ചു വിശ്വസിക്കുന്നു.. support to Elizabeth', ഇങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം ബാല അയാളുടെ ജീവിതവുമായി മുന്നോട്ട് പോകട്ടേയെന്നും എന്തിനാണ് വിമർശിക്കുന്നതെന്നുമാണ് ചിലരുടെ കമന്റ്.












Click it and Unblock the Notifications