'അമൃത പറഞ്ഞപ്പോൾ ആ കുട്ടിയെ ഞങ്ങൾ വിശ്വസിച്ചില്ല, പക്ഷേ..'; ബാലയെ പോലും ഞെട്ടിച്ച് പ്രതികരണം..
ബാലയും മുൻ ഭാര്യ എലിസബത്തും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരം. ഇരുവരും വേർപിരിഞ്ഞ് നിൽക്കുന്ന സമയത്തോ, ബാല കോകിലയെ വിവഹം ചെയ്ത സമയത്തോ ഒന്നുംതന്നെ എലിസബത്ത് ബാലയ്ക്കെതിരെ ഒന്നുംപറഞ്ഞിരുന്നില്ല. ഡോക്ടറായ എലിസബത്ത് കേരളത്തിന് പുറത്ത് ജോലിക്ക് പോവുകയും സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്യുകയായിരുന്നു.
എന്നാൽ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നിരന്തരം ആക്ഷേപം വന്നതോടെയാണ് എലിസബത്ത് കുറെ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എലിസബത്ത് ഉയർത്തിയത്. അതേ സമയം ബാലയ്ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ ബാലയുടെ മുൻഭാര്യ ആയിരുന്ന അമൃത സുരേഷും നടത്തിയിരുന്നു.

അന്ന് അമൃത സുരേഷിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ എലിസബത്ത് കൂടി ബാലയ്ക്കെതിരെ രംഗത്ത് വന്നതോടെ ബാലയ്ക്ക് ലഭിച്ച പിന്തുണ കുറയുകയാണ്. എലിസബത്ത് - അജു അലക്സ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബാല എലിസബത്തിനെതിരെ വീഡിയോ പങ്കുവെച്ചിരുന്നു. എന്നാൽ ഈ വീഡിയോയ്ക്ക് വരുന്ന കമന്റുകൾ ബാലയ്ക്കെതിരാണ്.
അണ്ണൻ കംപ്ലീറ്റ് റാങ് ആണ് .....ഉപ്പ് തിന്നവൻ വെള്ളം കുടിക്കും, എലിസബത് ആണ് ശരി, നിങ്ങളെ ഇനി ആരും വിശ്വസിക്കില്ല.. കൊറേ അവരെ പറ്റി നിങ്ങൾ പറഞ്ഞില്ലേ ഞങ്ങളും കേട്ടു. നിങ്ങളെ പറ്റി അമൃത പറഞ്ഞപ്പോ ആ കുട്ടിയെ ഞ്ഞങ്ങൾ വിശ്വസിച്ചില്ല ഇപ്പോൾ എലിസബത്ത് പറഞ്ഞപ്പോൾ വിശ്വസിച്ചു,
ഡോക്ടർ ഇയാളോട് കൂട്ട് കൂടേണ്ടിയിരുന്നില്ല. ഡോക്ടർക്ക് എന്തുപറ്റി. നിങ്ങളെ സ്വത്തും നിങ്ങളും, എലിസബത് ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ പറയാൻ ഉണ്ടാകില്ലായിരുന്നു.. 200 കോടി എടുത്തോണ്ട് പോ, വെറുതെ തള്ളൽ, കുറെ കാലം ആയി 200 കോടിയുടെ കഥ യും പറഞ്ഞു മലയാളികളെ പറ്റിക്കുന്നു, അമൃത പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾ ഇന്നസെന്റ് ആയിരിക്കും എന്ന്.. ഇപ്പോൾ എനിക്ക് അമൃത ആയിരുന്നു അന്ന് ശരി എന്നുറപ്പായി. നാണമില്ലേ ഇങ്ങനെ ക്ലാരിഫിക്കേഷൻ തരാൻ,
തലയും വാലും ഇല്ലാത്ത ഒരു വീഡിയോ, നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്, നിങ്ങടെ പണം അടിച്ചു മാറ്റാൻ അവർ നാടകം കളിക്കുന്നു എന്നാണോ, അത്രേം പണം നിങ്ങൾക്ക് ഉണ്ട് എന്നത് നിങ്ങൾ പറഞ്ഞ് പരത്തിയാണ് ഞങ്ങൾ അറിഞ്ഞത്. ഇന്നുവരെ ഏതെങ്കിലും ഒരു നടൻ സ്വന്തം ആസ്തി ഇങ്ങനെ വെളിപ്പെടുത്തിയതായി കേട്ടിട്ടില്ല, നിങ്ങൾ പറയുന്നതൊന്നും തലയും വാലും ഇല്ലാത്ത ഒരു ക്ലാരിറ്റിയും ഇല്ലാത്ത എന്തൊക്കെയോ ആണ്. ഇനിയെങ്കിലും കാര്യങ്ങൾ സത്യസന്ധതയോടെ പറയുക എന്നതാണ് നിങ്ങൾക്ക് നല്ലത്, എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications