എലിസബത്തിന് മറുപടിയുമായി ബാല; 'പച്ചക്കള്ളം, ഞങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന കുഞ്ഞെന്ത് കരുതും'
ദിവസേനയെന്നോണമാണ് ബാലയ്ക്കെതിരെ എലിസബത്ത് ആരോപണം ഉയർത്തുന്നത്. താൻ ബാലയ്ക്കൊപ്പം അനുഭവിച്ചത് ദുരിത ജീവിതമായിരുന്നുവെന്നും കൊടിയ പീഡനമാണ് നേരിട്ടതെന്നും ആവർത്തിച്ച് പറയുകയാണ് എലിസബത്ത്. എല്ലാത്തിനും തന്റെ കൈയ്യിൽ തെളിവുകൾ ഉണ്ടെന്നും എലിസബത്ത് ആരോപിക്കുന്നു. എന്നാൽ ഇപ്പോഴിതാ എലിസബത്തിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ബാല. അവർ പറയുന്നത് കള്ളമാണെന്നും താൻ ആരേയും ദ്രോഹിച്ചിട്ടില്ലെന്നുമാണ് ബാല പറയുന്നത്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഞാൻ ആരാണെന്ന് എനിക്ക് കൃത്യമായി അറിയാം. അതുകൊണ്ട് എനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളൊന്നും എന്നെ ബാധിക്കില്ല. ഞാൻ നല്ലവനാണ്, പക്ഷെ റൊമ്പ നല്ലവൻ അല്ല. ഞാൻ മനസ് തകർന്ന് ഇരിക്കില്ല, മരണത്തെ കണ്ടയാളാണ് ഞാൻ. ഇപ്പോൾ എനിക്കെതിരെ വരുന്നത് വ്യാജ ആരോപണങ്ങളാണ്. എനിക്ക് അമ്മയുണ്ട്, അച്ഛൻ മരിച്ചുപോയി, സഹോദരൻ ഉണ്ട്, സഹോദരി ഉണ്ട്, അവർക്ക് രണ്ട് പെൺകുട്ടികൾ ഉണ്ട്. നാളെ ഞങ്ങൾക്കും കുട്ടി ഉണ്ടാകും. പറയുന്നവർക്ക് ഓരോന്ന് പറഞ്ഞ് പോകാം. നാളെ ഞങ്ങൾക്ക് ഒരു പെൺകുട്ടി ഉണ്ടായാൽ എനിക്കെതിരെ വന്ന പീഡന ആരോപണങ്ങളൊക്കെ അറിഞ്ഞാൽ ആ കുട്ടി എന്ത് കരുതും. എല്ലാം വ്യാജ ആരോപണങ്ങളാണ്.

മരണത്തിൽ നിന്നും തിരികെ കൊണ്ടുവന്ന് വീണ്ടും കൊല്ലാൻ ശ്രമിക്കുന്നത് പോലെയാണ് ഇപ്പോൾ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ. എനിക്ക് 42 വയസായി. പക്ഷെ എന്‌റെ ബയോളജിക്കൽ വയസ് 30 ആണ്. അതിന് കരാണം കോകിലയാണ്. സമാധാനം, സന്തോഷം, നല്ല ഭക്ഷണം, വ്യായാമം അങ്ങനെ എല്ലാം നന്നായി പോകുന്നു. ഇപ്പോൾ നടക്കുന്നത് കാണുമ്പോൾ തോന്നുന്നത് ചാവാൻ കിടന്ന മനുഷ്യനെ ജീവനോടെ തിരികെ കൊണ്ടുവന്ന് വീണ്ടും കൊല്ലാൻ കൊടുക്കുന്നത് പോലെയുണ്ട്. ഞാൻ ആരേയും ദ്രോഹിച്ചിട്ടില്ല. എന്തൊക്കെ വ്യാജ ആരോപണങ്ങളാണ് വരുന്നത്. ജീവിതം അതാണ്. ഒരു ഭാഗത്ത് സ്വർഗം ഉണ്ടാകുമ്പോൾ മറുഭാഗത്ത് പ്രശ്നങ്ങൾ ഉണ്ടാകും. എന്റെ സ്വർഗം കോകിലയാണ്. എന്റെ ഇപ്പോഴത്തെ ജീവിതം കാണുമ്പോൾ പലർക്കും അസൂയ തോന്നും', ബാല പറഞ്ഞു.
കൊച്ചി വിട്ട് എന്തുകൊണ്ട് വൈക്കത്തേക്ക് പോയി എന്നതിനെ കുറിച്ചും ബാല അഭിമുഖത്തിൽ സംസാരിച്ചു. 'നാല് മാസം മുൻപ് ഞാൻ അറസ്റ്റിലായി. ജീവിതത്തിലെ ആദ്യഅനുഭവമായിരുന്നു. ഉച്ചക്ക് തിരികെ വന്നു. എല്ലാവർക്കും നല്ലത് ചെയ്തു, പക്ഷെ ഒറ്റ ദിവസം ഞാൻ എല്ലാവർക്കും അന്യനായി.ഒരു അന്യഗ്രഹ ജീവിയെ പോലെയായി. അത്രയും നാൾ ഞാൻ സിറ്റിയിലാണ് കഴിഞ്ഞത്. ഈ സംഭവങ്ങൾക്ക് ശേഷം എന്റെ മാനേജർ വിളിച്ചുപറഞ്ഞു, സിറ്റി ജീവിതമൊക്കെ വിട്ട് സമാധാനമുള്ള ഒരു സ്ഥലത്തേക്ക് പോകാമെന്ന്.
വൈക്കത്തൊരു സ്ഥലം കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. നമ്മുക്ക് പോയി നോക്കാമെന്ന്, ആസമയം ഒരു സിനിമയുടെ ഡബ്ബിങ്ങിലായിരുന്നു ഞാൻ. എന്തായാലും പോയി നോക്കാമെന്ന് പറഞ്ഞു. അങ്ങനെ ആ സ്ഥലം വാങ്ങാൻ തീരുമാനിച്ചു. അവിടെ കാര്യമായി ഒന്നുമില്ലായിരുന്നു. മൂന്ന് മാസത്തിനുള്ളിലാണ് ഞാൻ പണം റെഡിയാക്കിയത്. എല്ലാം വളരെ പെട്ടെന്ന് നടന്നു', ബാല പറഞ്ഞു. തന്നെ സംബന്ധിച്ച് ആ വീട് വലിയ സർപ്രൈസ് ആയിരുന്നുവെന്ന് കോകിലയും വെളിപ്പെടുത്തി. ' വിവാഹത്തിന് മുൻപ് എനിക്ക് അറിയില്ലായിരുന്നു. അവിടെ കൊണ്ടുപോയതിന് ശേഷം മാത്രമാണ് ഇത് നമ്മുടെ വീടാണെന്ന് മനസിലായത്. എന്ത് പറയണമെന്ന് പോലും മനസിലായില്ല. ', കോകില പറഞ്ഞു.












Click it and Unblock the Notifications