ബാലക്കും കോകിലക്കുമെതിരെ എലിസബത്ത്; 'ലവ് യു ഉമ്മ മെസേജുകൾ..ലണ്ടനിലെ സ്ത്രീയും തേടി വന്നു'
മുൻ ഭർത്താവും നടനുമായ ബാലയ്ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ഡോ എലിസബത്ത് ഉദയൻ. ബാലയ്ക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് തന്റെ പുതിയ വീഡിയോയിലൂടെ എലിസബത്ത് പറയുന്നത്. ലണ്ടനിലെ ഒരു സ്ത്രീയേയും ബാല പറഞ്ഞ് വഞ്ചിച്ചെന്നും അവർ ബാലയെ കാണാൻ ചെന്നൈയിൽ വന്നിരുന്നുവെന്നും എലിസബത്ത് വെളിപ്പെടുത്തി. ചാരിറ്റി എന്ന പേരിൽ നടത്തുന്നതും തട്ടിപ്പണെന്നാണ് എലിസബത്തിന്റെ ആക്ഷേപം. മറ്റുള്ളവരിൽ നിന്നും പണം വാങ്ങിയാണ് സ്വന്തം കാശെന്ന അവകാശം ഉന്നയിക്കുന്നതെന്നും എലിസബത്ത് വീഡിയോയിൽ പറഞ്ഞു. പുതിയ വീഡിയോയിൽ പറയുന്നത് ഇങ്ങനെ
'ആശുപത്രിയിൽ അഡ്മിറ്റാണ് ഞാൻ. കോടതിയിലായാലും പോലീസ് സ്റ്റേഷനിലായാലും എനിക്കെതിരായ ആരോപണം ഞാൻ തെളിയിക്കും. ഞാൻ ഒരാൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ പോലീസ് കേസെടുക്കണം, ഒരാൾക്കെതിരെ ലൈംഗികാരോപണം ഒരു സ്ത്രീ ഉന്നയിക്കുമ്പോഴും പോലീസ് കേസെടുക്കണം. എന്നാൽ അത് രണ്ടും ഇവിടെ ഉണ്ടായിട്ടില്ല.

എന്റെ മെഡിക്കൽ പ്രൊഫഷൻ അവർക്ക് ഇഷ്ടമല്ല, അതാണ് കസ്തൂരി എസ് എന്ന പ്രൊഫൈലിൽ നിന്ന് എന്നെ ഇടക്കിടെ കുത്തുന്നത്. നിങ്ങളെ വിട്ടിട്ട് പോകുന്ന പെണ്ണുങ്ങൾ നന്നായാൽ നിങ്ങൾക്ക് പിടിക്കില്ല, വേറെ കല്യാണം കഴിച്ചാൽ പിടിക്കില്ല. നിങ്ങൾ വേറെ ജീവിതെ തുടങ്ങിയില്ലേ, മറ്റുള്ളവർക്കും ജീവിതം വേണ്ടേ.
ചാരിറ്റി പ്രവർത്തനം എന്ന പേരിൽ ചില കാര്യങ്ങൾ പറയാറുണ്ട്. കുട്ടികളെ പഠിപ്പിച്ചു, സഹായിച്ചു എന്നൊക്കെ പറയാറുണ്ടല്ലോ. മുൻപൊക്കെ ഇയാൾ ഇത്തരം വീഡിയോക്ക് സ്വന്തം ഗൂഗിൾ പേ നമ്പർ നൽകാറുണ്ട്. ആ നമ്പറിൽ ഞാനും പൈസ അയച്ചിട്ടുണ്ട്. ചില അമേരിക്കൻ അമ്മച്ചിമാരും പൈസ അയച്ചിട്ടുണ്ട്. അമേരിക്കൻ അമ്മച്ചിമാർ എന്ന് പറയുന്നത് അവർ എന്റെ ജീവിതത്തിൽ കുറേ ഇടപെട്ടിട്ടുണ്ട്. ഈ ബെഡ്റൂമിൽ കയറിയുള്ള പരിപാടികളൊക്കെ നടത്തിയിട്ടുണ്ട്. സ്വന്തം അമ്മയെ മുറിയിലേക്ക് വിളിച്ച് കയറ്റിയാൽ നീ ഇങ്ങനെയൊക്കെ പറയുവോ എന്ന് ചോദിച്ചിരുന്നു. ഇപ്പോൾ കൂടെയുള്ള ആളിനെ സ്വന്തം മോളെ പോലെയാണ് കാണുന്നതെന്ന് പുള്ളി പറഞ്ഞിരുന്നു. അവൾ ഐ ലവ് യു എന്നും ഉമ്മയെന്നും മെസേജ് അയച്ചാൽ എന്റെ മോളെ ഞാൻ കല്ല്യാണം കഴിക്കുമോയെന്ന് ചോദിച്ചു. ആ മോളെ ഇപ്പോൾ കല്ല്യാണം കഴിച്ച് കണ്ടല്ലോ, അന്ന് പറഞ്ഞതാണോ ഇന്ന് പറയുന്നതാണോ ശരിയെന്ന് എന്ന് എനിക്ക് അറിയില്ല.
അമേരിക്കൻ അമ്മച്ചിമാർ 23,0000 ഡോളറൊക്കെ അയക്കുമായിരുന്നു. ലണ്ടനിലെ അമ്മച്ചിയും അയച്ചിട്ടുണ്ട്. അവരെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം കൊടുത്തിരുന്നുവെന്ന് തോന്നുന്നു. ഞാൻ വിവാഹത്തിന് മുൻപ് ഇയാളുടെ ചെന്നൈ വീട്ടിലും കലൂരിലെ വീട്ടിലും താമസിച്ചിട്ടുണ്ട്. ഈ സമയത്ത് ലണ്ടൻ അമ്മച്ചിയുമായി അയാൾ മുറി അടച്ചിരുന്ന് സംസാരിക്കുമായിരുന്നു. പിന്നീട് ഞാനുമായുള്ള വിവാഹ വാർത്തകൾ കണ്ടതോടെ ഇയാളുമായി അവർ തല്ലിപിരിഞ്ഞ് പോയി. പിന്നെ അവർ പൈസ അയച്ചിട്ടില്ല. അയാൾ സ്വന്തം വാട്സ് ആപ്പ് അക്കൗണ്ട് ഇപ്പോൾ കൊടുക്കാറില്ല, കേസും പ്രശ്നമൊക്കെ വരുമെന്ന് വിചാരിച്ചായിരിക്കും. എന്തായാലും ഇയാൾ സ്വന്തം കാശെടുത്ത് കൊടുത്തല്ലല്ലോ ഇങ്ങനെ സഹായിച്ചത്. മറ്റുള്ളവർ ചെയ്യുന്ന അതേ ചാരിറ്റിയില്ലേ.
ലണ്ടനിലെ ചേച്ചിയാണോ കുട്ടിയാണോ എന്ന് എനിക്ക് അറിയില്ല, അവർ എന്തായാലും ഇയാളെ തേടി ചെന്നൈയിൽ വന്നിരുന്നു. ആ പെണ്ണിനെ എങ്ങനെ കെട്ടും വീട്ടിലെ പണിക്കാരിയെ പോലുണ്ട് എന്നാണ് പറഞ്ഞത്. കാശ് വാങ്ങിട്ടാണ് ഇതൊക്കെ പറയുന്നത്. ഞാൻ പ്രേമിച്ച് കൊണ്ടിരുന്ന സമയത്ത് അവിടെ ഒരു പെണ്ണ് ഉണ്ടായിരുന്നു. അവൾ പിരിഞ്ഞ് പോയത് ലണ്ടനിലെ പെണ്ണുമായുള്ള ബന്ധം അറിഞ്ഞതോടെയാണ്. ഇതിനൊക്കെ തെളിവുണ്ട്. എന്നെ കൊന്നാലും തെളിവൊക്കെ പുറത്തുവരും.
എന്തായാലും ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് ഒരു പൊതു ഇടത്ത് വന്ന് പറഞ്ഞിട്ടും യാതൊരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. വീഡിയോ റെക്കോഡിങ് ഒക്കെ തെളിവായി എടുക്കും എന്നാണ് ഞാൻ മനസിലാക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പോലീസ് അയാളെ അറസ്റ്റ് ചെയ്യാത്തത്. മീഡിയകളൊക്കെ ഇതൊക്കെ വാർത്തയാക്കുന്നുണ്ട്. എന്നിട്ടും ഒരു അനക്കവുമില്ല. നടപടിയൊന്നും ഇല്ലെന്നത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്.
ഒരാളുടെ വീട്ടിൽ തോക്കുമായി പോയ സംഭവത്തിൽ സാക്ഷിയാകാമെന്നും പ്രതിയാകാമെന്നും ഞാൻ പറഞ്ഞിട്ടും അതിനും ഇവിടുത്തെ സംവിധാനങ്ങൾ യാതൊരു വിലയും കൽപ്പിക്കുന്നില്ല. എന്റെ ജീവൻ ഇപ്പോൾ തന്നെ അപകടത്തിലാണ്. ഇയാളുടെ ചരിത്രം പരിശോധിച്ചാൽ മനസിലാകും, ഇയാൾ പ്രതികാരം ചെയ്യുമെന്ന്. കാശും പ്രശസ്തിയും പണവുമൊക്കെ ഉണ്ടെങ്കിലെ നമ്മുടെ വാക്കിനും ജീവനുമൊക്കെ വിലയുള്ളൂവെന്നാണ് ഞാൻ മനസിലാക്കുന്നത്. എന്തായാലും എന്നെ കമന്റുകളിലൂടെ പിന്തുണയും സ്നേഹവും അറിയിക്കുന്നവരോട് വളരെ അധികം നന്ദിയുണ്ട്', പുതിയ വീഡിയോയിൽ എലിസബത്ത് പറഞ്ഞു.












Click it and Unblock the Notifications