'ഗോപി സുന്ദർ എത്ര കരഞ്ഞാലും ബാലയാണ് പാപ്പുവിന്റെ അച്ഛൻ'; അധിക്ഷേപം, മറുപടിയുമായി അമൃത
ഗായിക അമൃത സുരേഷിനെതിരെ ഇന്ന് നടനും മുൻ ഭർത്താവുമായ ബാല രംഗത്തെത്തിയിരുന്നു. തന്റെ മകളെ അവർ തനിക്ക് അരികിലേക്ക് വരാൻ അനുവദിക്കുന്നില്ലെന്നും അമൃത തന്നെ ചതിക്കുകയായിരുന്നുവെന്നുമാണ് ബാല പറഞ്ഞത്. തന്റെ മകളെ വിട്ട് കിട്ടാനായി നിയമപോരാട്ടം നടത്തുമെന്നും ബാല പറഞ്ഞിരുന്നു.
ഇപ്പോഴിതാ നടന്റെ പ്രതികരണം ഉയർത്തി സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചവർക്ക് മറുപടി നൽകുകയാണ് അമൃതയും സഹോദരി അഭിരാമിയും.

ഗോപി സുന്ദറും സദോഹരി അഭിരാമി, മകൾ അവന്തിക എന്നിവരുമായി നിൽക്കുന്ന ചിത്രം അമൃത പങ്കുവെച്ചിരുന്നു. ഇതിന് താഴെയായിരുന്നു ചിലർ അധിക്ഷേപ കമന്റുകൾ നടത്തിയത്.എന്തുകൊണ്ടാണ് നിങ്ങൾ പാപ്പുവിനെ അവളുടെ അച്ഛനടുത്തേക്ക് അയക്കാത്തത് എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് പപ്പുവിനോട് ഞങ്ങൾ ഇക്കാര്യം ചോദിച്ചിരുന്നു. അവൾക്കാണ് താത്പര്യം ഇല്ലാത്തത്. അവളുടെ അച്ഛനോട് അവൾ തന്നെ ഇക്കാര്യം നേരിട്ട് പറഞ്ഞിരുന്നുവെന്ന് അമൃതയുടെ അനിയത്തി അഭിരാമി മറുപടി നൽകി.

പാപ്പു കുഞ്ഞല്ല.അവൾ തന്നെയാണ് പോകേണ്ടെന്ന തീരുമാനം എടിത്തത്. അവളുടെ കുഞ്ഞ് മനസ് വേദനിപ്പിക്കുന്ന തരത്തിലുള്ള യാതൊരു നിർബന്ധങ്ങളും നടത്താൻ ഞങ്ങൾക്ക് സാധിക്കില്ലെന്നും അഭിരാമി പറഞ്ഞു. അതേസമയംമകളുടെ കാര്യം സംബന്ധിച്ച് കോടതി നേരത്തേ തന്നെ തീരുമാനം കൈക്കൊണ്ടതാണെന്നായിരുന്നു അമൃതയുടെ പ്രതികരണം.

താൻ നിയമത്തെ അനുസരിക്കുന്നു. അനാവശ്യ നാടകങ്ങളിൽ ദയവ് ചെയ്ത് വീഴരുത്. അതിനെല്ലാം അപ്പുറം ഇത് പാപ്പുവിന്റെ ചോയിസ് ആണ്. അവൾ സന്തോഷത്തോടെ ഇരിക്കണം.ദയവ് ചെയ്ത് കുഞ്ഞിനെ അനവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും അമൃത സുരേഷ് പറഞ്ഞു.

അതിനിടെ മറ്റൊരു കമന്റ് ഇങ്ങനെയായിരുന്നു- 'എത്രയൊക്കെ കിടന്ന് കരഞ്ഞാലും പാപ്പുവിന്റെ അച്ഛൻ ബാല തന്നെയാണ് . അവൾ വളരുന്നത് നങ്ങളുടെ കൂടെയായത് കൊണ്ടാണ് അച്ഛനിൽ നിന്നം അകന്ന് പോയത്. അമൃതയും ബാലയും മറ്റൊരു ജീവിതവുമായി മുന്നോട്ട് പോകുന്നു. പക്ഷേ കുഞ്ഞിന് വേണ്ടിയെങ്കിലും ശത്രുത മറക്കണം, കാരണം അവൾക്ക് രണ്ട് പേരും വേണം' എന്നായിരുന്നു.

ഇതിനോട് ദയവ് ചെയ്ത് ആ കുഞ്ഞിനെ അവളുടെ സന്തോഷങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും അനാവശ്യമായുള്ള കമന്റുകൾ കേട്ട് നിൽക്കില്ലെന്നുമായിരുന്നു അഭിരാമി നൽകിയ മറുപടി. അതേസമയം അമൃതയും കടുത്ത ഭാഷയിലാണ് ഇത്തരം കമന്റുകളോട് പ്രതികരിച്ചത്. മറ്റുള്ളവരുടെ ജീവിതത്തിൽ കയറി അഭിപ്രായം പറയുന്നത് കൊണ്ട് നിങ്ങൾക്കൊക്കെ എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്ന് അമൃത പ്രതികരിച്ചു.

തന്റെ പുതിയ ചിത്രമായ 'ഷഫീഖിന്റെ സന്തോഷം' കാണാൻ മകൾ കൂടി ഉണ്ടാകണമെന്നായിരുന്നു താൻ ആഗ്രഹിച്ചത് എന്നാൽ അവൾ വന്നില്ലെന്നായിരുന്നു ബാല ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. തന്നെ മുൻ ഭാര്യ ചതിക്കുകയായിരുന്നുവെന്നും ബാല തുറന്നടിച്ചിരുന്നു.

ഒരു മനുഷ്യനാണ് താൻ. ക്ഷമിക്കുന്നതിന് പരിധിയുണ്ട്. മകൾ ഒപ്പം വേണമെന്നതാണ് തന്റെ ആഗ്രഹം. ചില ഫ്രോഡുകൾ തന്നെ പറ്റിക്കുകയായിരുന്നു. എറണാകുളത്ത് ക്രൈംബ്രാഞ്ചിന് താൻ പരാതി കൊടുത്തിട്ടുണ്ട്. മകൾക്കായി നിയമ നടപടികളുമായി മുന്നോട്ട് പോകും, എന്നായിരുന്നു ബാല പറഞ്ഞത്.












Click it and Unblock the Notifications