സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു, പക്ഷെ തന്നെയാരും തല്ലിയിട്ടില്ലെന്ന് ബാല.. സംഭവിച്ചത് ഇതായിരുന്നു
കൊച്ചി: ചലച്ചിത്ര താരം ബാലയ്ക്ക് യുവാവില്‍ നിന്നും മര്‍ദനമേറ്റ് മുന്‍നിര പല്ലു പോയി എന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത നിഷേധിച്ച് താരം. പാലാരിവട്ടത്തെ കോമത്ത് ലെയ്‌സില്‍ പ്ലാറ്റിനം ലോട്ടസ് അപാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നു എന്ന് പറയുന്നത്.
പാര്‍ക്കിങിനെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനും ട്രാവലര്‍ ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റായ ബാല ഇടപ്പെട്ടു എന്നാണ് പറയുന്നത്. ബാല യുവാവിനെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ തിരിച്ച് മര്‍ദിച്ചത് എന്നാണ് വാര്‍ത്തകള്‍ വന്നത്.

സംഭവത്തെക്കുറിച്ച് ബാല പറഞ്ഞത് ഇങ്ങനെ' തര്‍ക്കം നടക്കുന്ന സമയത്ത് താന്‍ അവിടെയുണ്ടായിരുന്നു. കുറച്ച് നേരം അവിടെ നിന്നു. പ്രശ്‌നത്തില്‍ ഇടപ്പെടാന്‍ നിന്നിട്ടില്ല. തന്നെ എല്ലാവരും തിരിച്ചറിയും എന്നതിനാല്‍ വേഗം തിരിച്ച് പോരുകയായിരുന്നു. തന്നെ പെട്ടെന്ന് തിരിച്ചറിയുന്നതിനാല്‍ ഞാന്‍ കാരണമാണ് പ്രശ്‌നം ഉണ്ടായത് എന്ന് തെറ്റിധരിച്ചതാകാം' എന്നാണ് ബാല പറയുന്നത്.
അടിയേറ്റ് പല്ല് പോയതിനാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നില്ല എന്നാണ് വാര്‍ത്ത വന്നത്. എന്നാല്‍ താന്‍ ഇപ്പോള്‍ പാലക്കാട് കാലം പറഞ്ഞ കഥ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണെന്നും ബാല പറഞ്ഞു.












Click it and Unblock the Notifications