Get Updates
Get notified of breaking news, exclusive insights, and must-see stories!

' ബാല ബെഡ്റൂം വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി, പല സ്ത്രീകളേയും അയാൾ ചതിച്ചു'; എലിസബത്ത്

നടൻ ബാലയുമായി വിവാഹമോചനം നേടിയെങ്കിലും ഒരിക്കൽ പോലും അതിന്റെ കാരണമെന്തെന്ന് ഡോ എലിസബത്ത് ഉദയൻ വെളിപ്പെടുത്തിയിരുന്നില്ല. പലപ്പോഴും ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയർന്നെങ്കിലും അവർ മൗനം തുടർന്നു. അതേസമയം അടുത്തിടെ തന്റെ യുട്യൂബ് ചാനലിലൂടെ തനിക്ക് ചല ഭീഷണികൾ ഉള്ളതായി എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. എന്നാൽ എന്തൊക്കെ ഭീഷണികൾ ആരൊക്കെ നടത്തിയാലും താൻ തൻറെ യുട്യൂബ് വീഡിയോകൾ ചെയ്യുന്നത് തുടരുമെന്ന് എലിസബത്ത് പറഞ്ഞു.

ഇതിന് പിന്നാലെ എലിസബത്തിനെതിരെ പരസ്യ ഭീഷണിയുമായി ബാലയുടെ ഇപ്പോഴത്തെ ഭാര്യ കോകില രംഗത്തെത്തിയിരുന്നു. തങ്ങൾക്കെതിരെ ഏതെങ്കിലും രീതിയിലുള്ള പരാമർശങ്ങൾ ഉണ്ടായാൽ പലതും വെളിപ്പെടുത്തുമെന്നായിരുന്നു കോകിലയുടെ മുന്നറിയിപ്പ്. അടുത്തിടെ ബാലയും കോകിലയും ഒരുമിച്ച് നൽകിയ വീഡിയോയിലും എലിസബത്തിനെതിരെ ചില പരോക്ഷ വിമർശനങ്ങൾ ബാല ഉയർത്തിയിരുന്നു.

balanew-

താൻ ആശുപത്രിയിൽ കിടന്നപ്പോൾ മരുന്ന് മാറി തന്നുവെന്നും ആ സമയത്ത് തന്നെ പരിചരിച്ചത് കോകിലയാണെന്നുമാണ് ബാല പറഞ്ഞത്. ഒഴു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. ഇപ്പോഴിതാ ഇതിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്. തന്നെ ചതിക്കുകയും ഉപദ്രവിക്കുകയും ചെയ്ത ആളാണ് ബാല എന്ന് അഭിമുഖത്തി് താഴെ എലിസബത്ത് കമന്റ് ചെയ്തു. എനിക്കൊപ്പം ഉള്ളപ്പോൾ തന്നെ മറ്റ് സ്ത്രീകൾക്ക് മെസേജും കോളും അയച്ചു. ജാതക ദോഷം ഉള്ളതിനാൽ താനുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് ബാലയും അമ്മയും പറഞ്ഞു,എന്നെ മാനസികമായും ശാരീരകമായും ഹരാസ് ചെയ്യുകയാണ് ഇനിയും ഇത് തുടർന്നാൽ താൻ കേസ് കൊടുക്കും എന്നാണ് എലിസബത്ത് പറയുന്നത്.

നമ്മുടെ ബെഡ്റൂം വീഡിയോ പുറത്തുവിടുമെന്ന് ബാല ഭീഷണിപ്പെടുത്തി, ഡിപ്രഷന് എിക്ക് മരുന്നെടുക്കേണ്ടി വന്നു. അയാൾ എന്നെ ഉപദ്രവിച്ചു, വഞ്ചിച്ചു, പല സ്ത്രീകളേയും അയാൾ ചതിച്ചു. ഇതൊക്കെ ടൈപ്പ് ചെയ്യുമ്പോൾ തന്നെ നിസഹായത കാരണം എന്റെ കൈവിറക്കുന്നു, ഞാൻ പ്രസവിക്കില്ലെന്ന് അയാൾ പരസ്യമായി അധിക്ഷേപിച്ചു, ഞാൻ മരുന്ന് തെറ്റായി കൊടുത്തെന്ന് അയാൾ പരോക്ഷമായി പറഞ്ഞു', എലിസബത്ത് കുറിച്ചു.

അതേസമയം എലിസബത്തിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ബാലയ്ക്കെതിരെ രൂക്ഷവിമർശനമാണ് പലരും ഉന്നയിക്കുന്നത്. ചില കമന്റുകൾ ഇങ്ങനെ

-'അങ്ങനെ തന്നെ ചെയ്യണം ഇതുപോലെയുള്ള ക്രിമിനൽസിനെ പ്രതികരിക്കാതെ ഇരിക്കുമ്പോൾ ആണു ഇവർ ശക്തരാകുന്നത്'

'പറയേണ്ടത്, പറയേണ്ട സമയത്ത് തന്നെ പറയണം എലിസബത്ത്. താങ്കളൊരു വിദ്യാഭ്യാസമുള്ള വനിതയായിട്ടുകൂടി ഇത്തരം പോക്രിത്തരത്തിന് കുട പിടിച്ചു നിൽക്കരുത്... എന്തിനാണ് പേടിയ്ക്കുന്നത്? താങ്കളുടെ ബെഡ്റൂം കാര്യങ്ങൾ പബ്ലിക് ആക്കുമെന്ന് ഭയന്നോ... ??? അത് പബ്ലിക്ക് ആകുന്ന പക്ഷം ബാലയുടെ കയ്യിൽ വിലങ്ങ് വീഴും... ആ ബോധം അയാൾക്ക് ഇല്ലാണ്ടിരിയ്ക്കുമോ? ബാല ആ വീഡിയോ പബ്ലിക്കിലേയ്ക്ക് വിട്ടാൽ അവിടം മുതൽ അയാൾ സ്വന്തം ശവക്കുഴി പൂർത്തിയാക്കി എന്നർത്ഥം, പിന്നെ മലയാളികളായ പൊതുജനം അയാളുടെ ശവടക്ക് ആ കുഴിയിൽ ചെയ്ത്, അയാളെ മണ്ണിട്ട് മൂടും. അതുകൊണ്ട് തന്നെ ബാല അത്തരം കാര്യത്തിന് മുതിരുമെന്ന് തോന്നുന്നില്ലാ... ധൈര്യമായിരിയ്ക്കൂ'

ഡോക്ടർ, ഒരു അടഞ്ഞ അദ്ധ്യായമായി കരുതി മുന്നോട്ട് പോകുക, ഒരു സെക്കൻഡ് പോലും അയാളെപറ്റി ചിന്തിച്ച് സമയം കളയരുത്, ഡോക്ടറുടെ സമയം നല്ല കാര്യങ്ങൾക്കായി ചിലവഴിക്കാൻ കഴിയട്ടെ', പലരും കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+