Get Updates
Get notified of breaking news, exclusive insights, and must-see stories!

എലിസബത്തിനെതിരെ ബാല,'ഒറ്റവാക്കിൽ നിന്റെ നാടകം നിർത്തും, അച്ഛനെ പറയുന്നു, ലജ്ജ തോന്നുന്നു'

അമൃത സുരേഷുമായി വേർപിരിഞ്ഞതിന് പിന്നാലെയായിരുന്നു ബാല എലിസബത്ത് ഉദയൻ എന്ന തൃശൂർകാരി ഡോക്ടറെ വിവാഹം കഴിക്കുന്നത്. ഏറെ ആഘോഷപൂർവ്വമായിരുന്നു വിവാഹത്തിന്റെ ചടങ്ങുകൾ നടന്നത്. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടില്ല. വൈകാതെ തങ്ങൾ വേർപിരിഞ്ഞുവെന്ന് ബാല ആരാധകരെ അറിയിച്ചു. എലിസബത്ത് തനിതങ്കമാണെന്നും തനിക്ക് അവളെ കുറിച്ച് മറ്റൊന്നും പറയാനില്ലെന്നും ബാല പറഞ്ഞു. എലിസബത്തും ബാലയെ കുറ്റപ്പെടുത്തിയില്ല. മാത്രമല്ല വിവാഹമോചനത്തിന് കാരണമെന്തെന്ന് തുറന്ന് പറയാനും അവർ തയ്യാറായിരുന്നില്ല.

എലിസബത്തുമായി വേർപിരിഞ്ഞതിന് ശേഷം കോകിലയെന്ന പെൺകുട്ടിയെ ബാല വിവാഹം കഴിച്ചു. തന്റെ മുറപ്പെണ്ണാണ് കോകില എന്നാണ് ബാല പറഞ്ഞത്. കോകിലയുമായുള്ള വിവാഹത്തിന് പിന്നാലെ പക്ഷെ എലിസബത്തിനെതിരെ ചില ആരോപണങ്ങൾ ബാല ഉയർത്തി. തനിക്ക് ആശുപത്രിയിൽ വെച്ച് മരുന്ന് മാറി തന്നുവെന്നും ചിലർ തന്റെ സ്വത്ത് ലക്ഷ്യം വെച്ചാണ് പ്രവർത്തിച്ചതെന്നൊക്കെയുള്ള ആരോപണങ്ങളാണ് ബാല ഉയർത്തിയത്. എലിസബത്തിന്റെ പേര് എടുത്ത് പറയാതെയായിരുന്നു വിമർശനങ്ങൾ.

balaeli-17

എന്നാൽ ബാലയുടെ ഈ ആരോപണത്തിന് പിന്നാലെ എലിസബത്ത് ശക്തമായി തന്നെ രംഗത്തെത്തി. ബാലയ്ക്കൊപ്പമുള്ള ജീവിതത്തിൽ താൻ നേരിട്ട പീഡനങ്ങളും ദുരിതവുമെല്ലാം എലിസബത്ത് തുറന്ന് പറഞ്ഞു. ഇപ്പോഴും ബാലയ്ക്കെതിരെ പല തെളിവുകളും എലിസബത്ത് തന്റെ ചാനലിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. ഗുരുതര ആരോപണങ്ങളാണ് എലിസബത്ത് ബാലയ്ക്കെതിരെ ഉന്നയിക്കുന്നത്. ഇപ്പോഴിതാ എലിസബത്തിന്റെ ഏറ്റവും പുതിയ വീഡിയോക്ക് പിന്നാലെ എലിസബത്തിനെതിരെ ഭീഷണി ഉയർത്തുകയാണ് ബാല. ഫേസ്ബുക്കിലൂടെയാണ് നടൻറെ പ്രതികരണം.

കഴിഞ്ഞ ദിവസം തന്റെ വീഡിയോയിൽ ബാലയുടെ അച്ഛനെ കുറിച്ചൊരു പരാമർശം എലിസബത്ത് നടത്തിയിരുന്നു. എന്തൊക്കെ ചെയ്താലും പണം ഉള്ളവന്റെ കൂടെയായിരിക്കും ഈ നാട്ടിലെ നിയമം എന്ന് അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ബാല തന്നോട് പറഞ്ഞിരുന്നുവെന്നായിരുന്നു എലിസബത്തിന്റെ വാക്കുകൾ. ഇത് പരാമർശിച്ച് കൊണ്ടാണ് ബാലയുടെ ഭീഷണി.

'അഞ്ച് വർഷം മുൻപ് മരിച്ച് പോയ തന്റെ പിതാവിനെ കുറിച്ച് പറയുന്നു, സ്ത്രീയെ നിങ്ങളോട് ലജ്ജ തോന്നുന്നു. ആശുപത്രിയിൽ നിന്നും എന്റെ ജീവൻ രക്ഷിച്ചവരെല്ലാം ഇപ്പോഴും എന്റെ ആത്മാവിനോട് ചേർന്ന് നിൽക്കുന്നുണ്ട്. എന്നാൽ പാലാരിവട്ടത്തെ ഫ്ലാറ്റിനും എന്റെ പണത്തിനും വേണ്ടി എന്നെ സംരക്ഷിച്ചവർ എനിക്കൊപ്പം ഇല്ല. എന്തായാലും അവരോട് എനിക്ക് നന്ദിയുണ്ട്. ഇപ്പോൾ ആര് ആരെയാണ് പീഡിപ്പിക്കുന്നത്. നിങ്ങളെ കുറിച്ചുള്ള പഴയ കാര്യങ്ങളെല്ലാം തുറന്ന് പറയൂ, ഒറ്റ വാക്ക് കൊണ്ട് നിങ്ങളുടെ എല്ലാ നാടകവും നിൽക്കും', എന്നാണ് ബാല കുറിച്ചിരിക്കുന്നത്.

പോസ്റ്റിന് താഴെ നിരവധി പേരാണ് രംഗത്തെത്തിയത്. ബാലയെ വിമർശിച്ചും അനുകൂലിച്ചുമുള്ള നിരവധി കമന്റുകൾ പോസ്റ്റിന് താഴെ വരുന്നുണ്ട്. ബാലയാണ് ഇവിടെ നാടകം കളിക്കുന്നതെന്നാണ് ചിലർ കുറ്റപ്പെടുത്തുന്നത്. . ബാല ഫ്രോഡാണെന്നാണ് ചിലരുടെ വിമർശനം. ചില കമന്റുകൾ ഇങ്ങനെ- 'മലയാളികളെ പ്രകോപിപ്പിച്ചു പിന്നേം പിന്നേം മേടിച്ചു കൂട്ടാനുള്ള അണ്ണന്റെ കഴിവ് ഭയങ്കരം തന്നെ, ഭീഷണി പെടുത്തുന്നോടോ താൻ ആ കൊച്ചിനെ, താൻ എന്ത് പുറത്ത് പറയുമെന്നാ, ഇങ്ങ് വാടോ താൻ ആ രഹസ്യോം കൊണ്ട്, താൻ ഇനി എന്ത് രഹസ്യോം കൊണ്ട് വന്നാലും ഇവിടെ ആരും കേൾക്കാൻ പോകുന്നില്ല, കേരളത്തിൽ വന്ന് ഉടായിപ്പ് കാണിച്ചാൽ മലയാളികൾ തൊരത്തി തൊരത്തി അടിക്കും',

'എലിസബത്ത് നിന്റെ കൂടെ ആശുപത്രിയിൽ ഉള്ള വീഡിയോ ഒക്കെ നേരത്തെ നമ്മൾ കണ്ടതാ കൂടാതെ അവരാണ് നിന്നെ നോക്കിയത് ഒക്കെ,, ആരാ ഈ kokila, ഒരു ജോലിക്കാരി പെണ്ണ് അത്ര മതി.. നിന്റെ നാടകം ഒകെ നിന്റെ കൈയിൽ വച്ചാൽ മതി'

'നിങ്ങളുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് എലിസബത്ത് തന്നെ തുറന്നുകാട്ടിയിട്ടുണ്ട്, ആ നിങ്ങൾ എലിസബത്തിനെ കുറിച്ച് എന്ത് തുറന്നുകാട്ടാനാണ്. നിങ്ങളുടെ അന്തസൊക്കെ നിങ്ങൾ കളഞ്ഞുകുളിച്ചു. പലതരം നാടകങ്ങളിലൂടെ സ്വന്തം ഭാഗം ന്യായീകരിക്കും മുൻപ് നിങ്ങളുടെ ഫേസ്ബുക്ക് പേജിന് താഴെവരുന്ന കമന്റുകൾ നോക്കൂ, 98 ശതമാനവും നിങ്ങൾക്കെതിരാണ്. എത്രയൊക്കെ വെളുപ്പിക്കാൻ സ്വയം ശ്രമിച്ചാലും അതൊന്നും വിജയിക്കില്ല. കർമ തിരിച്ചടിക്കും. ഇത്തരത്തിലുള്ള നോൺസെൻസ് അവസാനിപ്പിച്ച് സ്വന്തം ചാനലിൽ ശ്രദ്ധിക്കൂ. കാരണം നിങ്ങളുടെ യഥാർത്ഥ സ്വഭാവം എനതാണെന്ന് കേരളത്തിലും തമിഴ്നാട്ടിലും തുറന്നുകാട്ടപ്പെട്ടു', മറ്റൊരു കമന്റിൽ പറഞ്ഞു.

'നിങ്ങൾ എന്താണ് എലിസബത്തിനെ കുറിച്ച് തുറന്നുകാട്ടാൻ പോകുന്നത്. കൂടിപ്പോയാൽ നിങ്ങൾ പറയും എലിസബത്തിന് മാനസിക പ്രശ്നമാണെന്ന്. പക്ഷെ സമൂഹത്തിന് അറിയാം, ആർക്കാണ് ചികിത്സ വേണ്ടതെന്ന്. എലിസബത്തിന് മറ്റ് ബന്ധം ഉണ്ടെന്ന് വരുത്തിതീർക്കാനാണോ ശഅരമം? ഞാൻ വേണമെങ്കിൽ അത്ഭുതപ്പെടാം, കാരണം ഇതൊക്കെ പ്രവചിക്കാൻ പറ്റും. തുടക്കം മുതൽ അവർ വളരെ ജെനുവിൻ ആയൊരു ക്യാരക്ടരാണെന്ന് മനസിലായത്. അമൃതക്കും പലതും വെളിപ്പെടുത്താൻ സാധിച്ചിരുന്നില്ല. അതിനാൽ മാധ്യമങ്ങളേയും നിങ്ങൾ അവൾക്കെതിരെ തിരിച്ചു. വീണ്ടും ഇതേ രീതിക്കുള്ള ചീപ്പ് ഷോ ആണ് നിങ്ങൾ ഇറക്കുന്നത് , നിങ്ങൾക്ക് യഥാർത്ഥത്തിൽഒന്നും തുറന്നുകാട്ടാൻ ഇല്ല, പക്ഷെ അവർക്ക് ഉണ്ട്', മറ്റൊരു കമന്റിൽ പറയുന്നു.

അതേസമയം എന്തിനാണ് ബാലയെ വിമർശിക്കുന്നതെന്നും അയാളുടെ മുൻ ഭാര്യമാർ തന്നെയാണ് അയാളുമായുള്ള ജീവിതം വേണ്ടെന്ന് വെച്ചതെന്നുമാണ് ചിലർ കുറിക്കുന്നത്. 'ആദ്യ ഭാര്യ കോടതി മുഖേനയാണ് അവർ വേർപിരിഞ്ഞത്. പിന്നെ എലിസബത്തുമായുള്ളത് നിയമപരമായി വിവാഹം കഴിക്കാതെ ലിവിങ് ടുഗതെർ ആയി ജീവിച്ചത് എപ്പോൾ വേണമെങ്കിലും ഒഴിഞ്ഞു പോകാമെന്ന കരാർ ഉള്ളത്, പിന്നെ ബാല എങ്ങനെ കുറ്റക്കാരാനാകും എന്നാണ് കമന്റിൽ ചോദിക്കുന്നത്.

കോകിലയെ പുകഴ്ത്തിക്കൊണ്ടുള്ള കമന്റുകളും ഉണ്ട്. 'കോകില അയാളുടെ മുൻ ഭാര്യമാരിൽ നിന്നും വ്യത്യസ്തയാണ്. എന്തായാലും ബാല ഭാഗ്യവാനാണ്, എല്ലാവിധ ആശംസകളും ജീവിതത്തിന് നേരുന്നു', ഇങ്ങനെ പോകുന്നു കമന്റുകൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+