Get Updates
Get notified of breaking news, exclusive insights, and must-see stories!

കോകിലയാണ് ആദ്യം ഇക്കാര്യം പറഞ്ഞത്; ഇപ്പോൾ അതും പറഞ്ഞ് ഭീഷണി,തുറന്നുകാട്ടി എലിസബത്ത്

നടൻ ബാലയുമായി വേർപിരിഞ്ഞതോടെയാണ് ഡോ എലിസബത്ത് സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങിയത്. തന്റെ പുതിയ ജീവിതം , ജോലി, ചെറിയ സന്തോഷങ്ങൾ തുടങ്ങിയ വിശേഷങ്ങളാണ് എലിസബത്ത് യുട്യൂബിലൂടെയെല്ലാം പങ്കുവെയ്ക്കാറുള്ളത്.

ബാലയുമായി വേർപിരിഞ്ഞതെന്തിനാണെന്ന് ആരാധകർ പലപ്പോഴായി ചോദിച്ചിരുന്നെങ്കിലും സോഷ്യൽ മീഡിയയിലൂടെ അത്രയും വ്യക്തിപരമായ കാര്യങ്ങളൊന്നും പങ്കുവെയ്ക്കില്ലെന്ന നിലപാടാണ് എലിസബത്ത് അറിയിച്ചത്. അതേസമയം ബാല മറ്റൊരു വിവാഹം കഴിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ എലിസബത്തിനെതിരെ ഒരുകൂട്ടം ആളുകൾ കടുത്ത സൈബർ ആക്രമണം നടത്തിയിരുന്നു. ഒരിക്കൽ ഇതിനെതിരെ കടുത്ത ഭാഷയിൽ തന്നെ അവർ പ്രതികരിക്കുകയും ചെയ്തു.

kokilaeli-1

തനിക്കെതിരെ ചിലർ വളരെ മോശമായ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ വീഡിയോ ചെയ്യുന്നത് തുടരുമെന്നുമാണ് എലിസബത്ത് പറഞ്ഞത്. പരമാവധി നാണം കെട്ടിട്ടും പരമാവധി ചതിക്കപ്പെട്ടിട്ടും ഏറ്റവും മോശമായ അവസ്ഥയില്‍ നിന്നുമാണ് ഞാന്‍ ഇവിടം വരെ എത്തി നില്‍ക്കുന്നതെന്നും എലിസബത്ത് പറഞ്ഞു.

ഇതിന് പിന്നാലെ എലിസബത്തിന്റെ പേര് പറയാതെ ബാലയുടെ ഭാര്യ കോകില രൂക്ഷമായി തുറന്നടിച്ചു. ഒരു സ്ത്രീ അനാവശ്യമായ പല കാര്യങ്ങളും വിളിച്ചുപറയുകയാണ് ഇനിയും ആവർത്തിച്ചാൽ താൻ പലതും വിളിച്ച് പറയുമെന്നായിരുന്നു കോകില പറഞ്ഞത്.

'ഞങ്ങൾ സന്തോഷത്തോടെയാണ് പോകുന്നത്, ഇത്രയും നാളും സൈലന്റ് ആയിരുന്ന സ്ത്രീ വന്ന് എന്തൊക്കെയോ തെറ്റായി പറയുകയാണ്. ഞങ്ങൾ നന്നായി പോകുകയാണ്. ഞങ്ങളെ ദ്രോഹിക്കാതെ സ്വന്തം ജോലി നോക്ക് പോകുക. ഒരു കാര്യവുമില്ലാതെ മാമയെ പറ്റി അനാവശ്യ കാര്യങ്ങൾ പറയരുത്. ഒരു വിഷയം ഉണ്ട്. അത് പുറത്ത് പറയാത്തതാണ്. ഒരാളുടെ ജീവിതം നശിപ്പിക്കരുതെന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നത്. ഇനിയും ഇതുപോലെ സംസാരിക്കുന്നത് തുടർന്നാൽ ഞാൻ മിണ്ടാതിരിക്കില്ല, മാമയുടെ സമ്മതം പോലും ചോദിക്കാതെ ഞാൻ വെളിപ്പെടുത്തും', എന്നായിരുന്നു കോകിലയുടെ വാക്കുകൾ.

അതേസമയം തനിക്കെതിരെ ഇതേ വാക്കുകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നവരെ തുറന്നുകാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ എലിസബത്ത്. ഭീഷണിപ്പെടുത്തിയുള്ള പേര് വിവരങ്ങൾ സഹിതമുള്ള സ്ക്രീൻഷോട്ട് സഹിതമാണ് എലിസബത്ത് പങ്കുവെച്ചത്. ' നീ ഇനി കൂടുതലൊന്നും പറയാൻ നിൽക്കേണ്ട, ബാലയുടെ ഭാര്യ എല്ലാം വെളിപ്പെടുത്തും, നിന്റെ മാനം പോകും. അതുകൊണ്ട് ഇനി ആ വഴിക്ക് തിരഞ്ഞ് നോക്കല്ലേ', എന്നാണ് സ്ക്രീൻഷോട്ടിലെ വരികൾ. ഇനി ഇത്തരത്തിൽ അധിക്ഷേപിക്കുന്നവർക്കെതിരെ ഈ രീതിയിൽ തന്നെയായിരിക്കും കൈകാര്യം ചെയ്യുകയെന്ന് എലിസബത്ത് കുറിച്ചു. അതേസമയം എലിസബത്ത് ചെയ്തതിന് കൈയ്യടിക്കുകയാണ് പലരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+